'പ്രണയമായാല്‍ പണി പാളും; അവിടെ ദില്‍ഷയ്ക്ക് പകരം ധന്യ വിജയിക്കും, റോബിന് തിരികെ വരണമായിരുന്നു'
മറ്റ് ഭാഷകളുടെ ചുവട് പിടിച്ചായിരുന്നു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളത്തിലേക്ക് എത്തുന്നത്. സമാന രീതിയിലുള്ള മലയാളി ഹൌസ് എന്ന ഷോ മലയാളി പ്രേക്ഷകർക്കിടയില്‍ വലിയ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയതിനാല്‍ ബിഗ് ബോസിനേയും ഒരു സംശയത്തിന്റെ കണ്ണോടെയായിരുന്നു ആളുകള്‍ കണ്ടത്. എന്നാല്‍ ഒരോ സീസണ് കഴിയുന്തോറും ബിഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയില്‍ സ്വീകാര്യതയുണ്ടാക്കി മുന്നേറുന്നതാണ് കഴിഞ്ഞത്.
വലിയ വിജയമായ ബിഗ് ബോസ് നാലാം സീസണ് ശേഷം അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ബിഗ് ബോസ് സീസണ് ഫൈവിനേക്കുറിച്ചുള്ള വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ബിഗ് ബോസ് റിവ്യൂവറും വ്ളോഗറുമായ രേവതി. രേവതിയുടെ വാക്കുകളിലേക്ക്..

സീസണ് 5 നായി ആളുകള്‍ വലിയ കാത്തിരിപ്പിലാണെന്ന് അറിയാം. അതിന് കുറേ കാരണങ്ങളൊണ്ട്. ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാന്‍ സാധിക്കുന്നത് സീസണ് 4 സൂപ്പർ ഹിറ്റായിരുന്നു എന്നുള്ളതാണ്. നമ്മുടെ മലയാളത്തെ വെച്ച് നോക്കുമ്പോള്‍ ഹിന്ദി അത്ര മികച്ചതായിരുന്നില്ല. തമിഴ് ഫ്ളോപ്പായിരുന്നു. അതുകൊണ്ട് തന്നെ മലയാളം സീസണ് ഫൈവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരെന്നും രേവതി പറയുന്നു.

ഫൈവിനെക്കുറിച്ച് അമിത പ്രതീക്ഷയാണുള്ളത്. 90 ശതമാനവും അതൊരു ആവറേജ് സീസണായിരിക്കും. 10 ശതമാനം മാത്രമേ സൂപ്പർ ഹിറ്റാവാനുള്ള സാധ്യതയുള്ളു. ചിലപ്പോള്‍ ഒരു ലവ് ആംഗിളൊക്കെയൊക്കെ ഉണ്ടാവും. എന്നാല്‍ ലവ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ കലിപ്പിലാണ്. അതുകൊണ്ട് പ്രണയവുമായി വന്നാല്‍ പണി പാളും. ശരിക്കും ആരോടൊങ്കിലും ഇഷ്ടം തോന്നിയാല്‍ പോലും പറയാന്‍ പറ്റാതാവും.

എന്തെങ്കിലും വിവാദങ്ങളൊക്കെ ഉണ്ടെങ്കില്‍ സീസണ് ഫൈവും നല്ല രീതിയില്‍ ഹിറ്റാവും. അല്ലെങ്കില്‍ ആവറേജായി അവസാനിക്കും. കൂടുതല്‍ താരതമ്യങ്ങളായിരിക്കും നടക്കുക. സീസണ് ഫോർ പോലെയാണോ, ഏതാണ് ബെറ്റർ എന്നൊക്കെയുള്ള ചർച്ച നടക്കും. എന്ത് തന്നെയായാലും മുന്‍ സീസണേക്കാല് വലിയ കാത്തിരിപ്പാണ്.

ഒരോ സീസണ് കഴിയുമ്പോഴും എല്ലാ ഭാഷകളിലുമുള്ള ചില ആളുകള്‍ വന്ന് പറയും അടുത്ത സീസണ് മുതല്‍ നമ്മള് ഇനി കാണില്ലെന്ന്. ഇതൊക്കെ വെറെതെയാണ്. എല്ലാവരും കാണും. സീസണ് 2 വില്‍ ചിലരൊക്കെ ടിവി എറിഞ്ഞ് പൊട്ടിച്ചല്ലോ, അവരൊക്കെ സീസണ് 3 കണ്ടില്ലേ, പിന്നാലെ സീസണ് 4 ഉം കണ്ടു. മലയാളം ബിഗ് ബോസിന് ഒരോ സീസണ് കഴിയുന്തോറും പ്രേക്ഷകർ കൂടിക്കൂടി വരുന്ന കാഴ്ചയാണുള്ളത്. മലയാളത്തില്‍ ഇതുപോലൊരു റിയാലിറ്റി ഷോ വേറെയില്ല.

ചിലരൊക്കെ ആരോപണമായി ഉന്നയിക്കുന്നത് നമുക്ക് ഇഷ്ടമുള്ള ആളുകളെ ബിഗ് ബോസ് പുറത്താക്കുന്നു എന്നുള്ളത്. എന്നാല്‍ മലയാളം സീസണ് ഫോറില്‍ എവിക്ഷന് നടന്നിട്ടുണ്ടെങ്കില്‍ അതെല്ലാം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഹിന്ദിയെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ മലയാളം ഷോയൊക്കെ എത്രയോ ഭേദമാണ്.

തമിഴിനേയും ഹിന്ദിയേയും വെച്ചുനോക്കുമ്പോള്‍ കറക്ടായിട്ടുള്ള ഒരു ജേതാവിനെയാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രേക്ഷകർ എന്താണ് ആഗ്രഹിച്ചത് അത് അവിടെ നടന്നു. ഹിന്ദിയിലേതൊക്കെ പോലെയാണെങ്കില്‍ ചാനല്‍ ഫേസിനെ അവർ വിന്നറാക്കും. ഹിന്ദിയിലെ ആദ്യത്തെ 10 സീസണൊക്കെ മികച്ചതായിരുന്നു. ഇപ്പോഴാണ് ഇത്തരം കളികളൊക്കെ തുടങ്ങിയത്.

അതുപോലെൊക്കെ ഇവിടെ നടന്നിരുന്നെങ്കില്‍ എന്ത് ചെയ്തേനെ. ഹിന്ദിയിലാണെങ്കില്‍ വോട്ട് കൂടുതലുള്ള ദില്‍ഷയെക്കാള്‍ ധന്യ വിജയിച്ചെന്ന് വരും. അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും. നിങ്ങള്‍ അന്തംവിട്ടു പോവും. അവർ പരമാവധി ചാനല്‍ ഫെയ്സിനെ പിന്തുണയ്ക്കും. കഴുത്തില്‍ കയറി പിടിച്ചതിന് പുറത്താക്കിയ ഒരാളെ അവർ വീണ്ടും കൊണ്ടുവന്നു. ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള അങ്കിതിനെ മറ്റ് മത്സരാർത്ഥികളോട് ചോദിച്ചിട്ട് പുറത്താക്കുന്നതാണ് കണ്ടത്. മലയാളത്തില്‍ റോബിന് ഉള്‍പ്പടേയുള്ളവരെ വീണ്ടും കൊണ്ടുവന്ന് സീസണ് നീട്ടണമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ലെന്നും രേവതി പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications