'ത്രീ ഡി'യില്‍ സെക്സ് കണ്ട് ഞെട്ടിയ മലയാളികള്‍... 'ലവ്' ചിലരെ മടുപ്പിച്ച് കളഞ്ഞു
തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ത്രീഡി സിനിമകള്‍ ഏറെ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. അതില്‍ മിക്കവയും മികച്ച ദൃശ്യാനുഭവങ്ങളാണ് സമ്മാനിച്ചത്.
എന്നാല്‍ ചലച്ചിത്രോത്സവത്തിനെത്തിയവരില് വലിയൊരു വിഭാഗം പേരും ഏറെ കാത്തിരുന്ന ചിത്രമായിരുന്നു 'ലവ്'. ഗാസ്പെര്‍ നോവെ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം. ലൈംഗികതയുടെ അതിപ്രസരം എന്നല്ല ഈ സിനിമയ പലരും വിലയിരുത്തിയത്, ലൈംഗികതമാത്രമുള്ള സിനിമ എന്നാണ്.
സെന്‍സര്‍ ചെയ്യാത്ത കിടപ്പറ രംഗങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണുക എന്നത് എപ്പോഴും നടക്കുന്ന കാര്യമല്ലല്ലോ. അതുകൊണ്ട് തന്നെയാണ് ചലച്ചിത്ര മേളകളില്‍ ഇത്തരം സിനിമകള്‍ക്ക് തിരക്കേറുന്നത്. അത് ത്രീഡി അനുഭവം കൂടിയാകുമ്പോള്‍ പ്രേക്ഷകരുടെ ക്ഷമ എത്രത്തോളം നഷ്ടമാകുമെന്നും ഊഹിയ്ക്കാമല്ലോ. ഗാസ്പെര്‍ നോവയുടെ 'ലവ്' എന്ന ചിത്രത്തെക്കുറിച്ച്...

ഫ്രഞ്ച് ചിത്രം
2015 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് ലവ്. ത്രീഡി ഡ്രാമ ഫിലിം.

ഗാസ്പെര്‍ നോവെ
അറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകനാണ് ഗാസ്പെര്‍ നോവെ. അര്‍ജന്റീനക്കാരനാണ് ഇദ്ദേഹം. ഐ സ്റ്റാന്റ് എലോണ്‍, ഇറിവേഴ്സിബിള്‍, എന്റര്‍ ദ വോയിഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിയ്ക്കുന്നത്.

വിവാദ സിനിമ
കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ലവ് ഏറെ വിവാദത്തില്‍ പെട്ടിരുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

ലൈംഗിക രംഗങ്ങള്‍ ഷൂട്ട് ചെയ്തത്
ചിത്രത്തിലെ പല ലൈംഗിക രംഗങ്ങളും കൃത്യമായ കോറിയോഗ്രാഫി തയ്യാറാക്കിയല്ല ചിത്രീകരിച്ചത്. സ്വാഭാവികമാിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രണയം, രതിഭാവങ്ങള്‍
മര്‍ഫി എന്ന സിനിമ വിദ്യാര്‍ത്ഥിയുടെ പ്രണ്യ,ലൈംഗിക ജീവിതമാണ് 'ലവ്' എന്ന സിനിമ. ഇയാള്‍ അമേരിയ്ക്കക്കാരനാണ്, താമസം ഫ്രാന്‍സിലും.

ഇലക്ട്ര
മര്‍ഫിയുടെ കാമുകിയാണ് ഇലക്ട്ര. ലൈംഗികതയുടെ കാര്യത്തില്‍ മര്‍ഫിയെ പോലെ തന്നെയാണ് ഇലക്ട്രയും.

ഓമി
മര്‍ഫിയ്ക്കും ഇലക്ട്രയ്ക്കും ഇടയിലേയ്ക്ക് കടന്നുവരുന്ന സ്ത്രീയാണ് ഓമി. ഇവരുടെ അയല്‍വാസി. അതിതീവ്രമായ ലൈംഗിക പരീക്ഷണങ്ങള്‍ക്കിടെ മര്‍ഫിയ്ക്കും ഇലക്ട്രയ്ക്കും ഒപ്പം ഓമിയും കിടക്കപങ്കിടുന്നു.

ഗര്‍ഭം വരുത്തിയ വിന
മര്‍ഫിയും ഓമിയും തമ്മിലുള്ള ലൈംഗിക ബന്ധം വീണ്ടും തുടരുന്നു. ഒടുവില്‍ ഓമി ഗര്ഭിണയാകുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഇലക്ട്ര മര്‍ഫിയെ ഉപേക്ഷിച്ച് പോകുന്നു. രണ്ട് വര്‍ഷം നീണ്ട ബന്ധം അവസാനിയ്ക്കുന്നു.

ഓമിയും മര്‍ഫിയും
ഓമി പ്രസവിയ്ക്കും. ഒരു പെണ്‍കുഞ്ഞാണ് ഉണ്ടാവുക. ഇതോടെ ഓമിയും മര്‍ഫിയും ജീവിതം ഒരുമിപ്പിച്ചു.

അപ്രതീക്ഷിത ഫോണ്‍ കോള്‍
ഒരു ദിവസം അപ്രതീക്ഷിതമായി ഇലക്ട്രയുടെ മാതാവ് മര്‍ഫിയെ വിളിയ്ക്കുന്നു. ജീവിതം തകര്‍ന്ന അവസ്ഥായിലാണ് ഇലക്ട്രയെന്ന് അറിയിക്കുന്നു. ഇതോടെ തന്റെ പഴയ പ്രണയ, ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് മടങ്ങുകയാണ് മര്‍ഫി.

ആദ്യ സീന്‍
ആരേയും ഞെട്ടിയ്ക്കുന്ന ഒരു കിടപ്പറ രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. മര്‍ഫിയും ഇലക്ട്രയും ചേര്‍ന്നുള്ള ഒരു രംഗം. പിന്നീട് പുട്ടിന് പീര പോലെ ലൈംഗിക രംഗങ്ങളാണ് കടന്നുവരുന്നത്.

മടുത്ത് പോയവര്‍
വലിയ ആവേശത്തില്‍ തിയേറ്ററിലെത്തിയ പലര്‍ക്കും സിനിമ പൂര്‍ണമായി ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല. ലൈംഗിക രംഗങ്ങള്‍ അതിര് വിട്ടപ്പോള്‍ പലരും തീയേറ്റര്‍ വിട്ട് പുറത്തിറങ്ങി.

ആദ്യമായി ത്രീഡിയില്‍
മലയാളികള്‍ക്ക് ലൈംഗിക രംഗങ്ങള്‍ ത്രീഡിയില്‍ കാണാന്‍ അവസരമൊരുക്കിയ ആദ്യ ചിത്രം എന്ന് വേണമെങ്കില്‍ 'ലവിനെ' വിലയിരുത്താം.

നായികമാര്‍
സിനിമയിലെ രണ്ട് നായികമാരും പുതുമുഖങ്ങളാണ്. അയോമി മയോക്ക് ആണ് ഇലക്ട്രയെ അവതരിപ്പിച്ചത്. ഓമിയായി വേഷമിട്ടത് ക്ലാര ക്രിസ്റ്റിനും. കാള്‍ ഗ്ലൂസ്മാനാണ് മര്‍ഫിയായി വെള്ളിത്തിരയില്‍ എത്തിയത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications