മുതലയെ പിടിച്ച ബാല്‍ നരേന്ദ്രയൊക്കെ എന്ത്!!! കുമ്മനത്തെ 'രാജഹംസം' ആക്കി ചിത്രകഥ... എന്തൊക്കെ കാണണം!!

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കുമ്മനം രാജശേഖരന്‍. അക്കാലത്ത് ഇറങ്ങിയതാണ് ഈ ചിത്രകഥ

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ കുറിച്ചുള്ള കഥകള്‍ ഒരു വിഭാഗം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ചെറിയ കുട്ടിയായിരുന്ന നരേന്ദ്ര മോദി മുതലയെ പിടിച്ച കഥയായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്.

ബാല്‍ നരേന്ദ്രയുടെ മുതലക്കഥ ബിജെപിയ്ക്ക് കുറച്ചൊന്നും അല്ല നാണക്കേട് ഉണ്ടാക്കിയിട്ടുള്ളത്. അതെല്ലാം അങ്ങ് വടക്കേ ഇന്ത്യയില്‍ അല്ലേ എന്ന് പറയാന്‍ വരട്ടെ.

ഇങ്ങ് കേരളത്തിലും ഉണ്ട് അങ്ങനെ ചില കഥകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ കുറിച്ച് ഒരു മുഴുനീള ചിത്രകഥ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ആ രാജഹംസത്തിന്റെ ചിത്രകഥ ഇവിടെ വായിക്കാം!!!!

അവിട്ടം നക്ഷത്രത്തില്‍

അവിട്ടം നക്ഷത്രത്തില്‍

കുമ്മനം രാജശേഖരന്റെ ജനനം മുതലുള്ള കാര്യങ്ങളാണ് ചിത്രകഥയില്‍ പറയുന്നത്. കോട്ടയത്തെ കുമ്മനം എന്ന ഗ്രാമത്തില്‍ 1952 അവിട്ടം നക്ഷത്രത്തില്‍ ആയിരുന്നു കുമ്മനം രാജശേഖരന്റെ ജനനം.

പേര്

പേര്

രണ്ട് ആള്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കും ശേഷം ജനിച്ച കുഞ്ഞിന് രാജശേഖരന്‍ എന്ന് പേരിട്ടു. കുമ്മനം യുപി സ്‌കൂളിലും കോട്ടയം എന്‍എസ്എസ് ഹൈസ്‌കൂളിലും ആയി സ്‌കൂള്‍ വിദ്യാഭ്യാസം.

പഠനം, ജോലി

പഠനം, ജോലി

കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം നേടി. അതിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ആദ്യം ജോലി കിട്ടിയതാകട്ടെ ക്രിസ്ത്യാനികള്‍ നടത്തുന്ന ദീപിക പത്രത്തിലും!!! പക്ഷേ പത്രത്തിന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ!!!

എഫ്‌സിഐ

എഫ്‌സിഐ

ദീപികയില്‍ മാത്രമല്ല, മറ്റ് പല പത്രങ്ങളിലും കുമ്മനും ജോലി ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്ര വാര്‍ത്ത പത്രത്തില്‍. പത്രത്തിന്റെ എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പത്രത്തിന്റെ പൂര്‍ണ ചുമതല. ഇതിനിടയിലാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി കിട്ടുന്നത്. അതോടെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചു.

സമര നേതാവ്

സമര നേതാവ്

1983 ല്‍ നിലക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലക്കല്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

ഹിന്ദു മുന്നണി

ഹിന്ദു മുന്നണി

നിലക്കല്‍ സമരത്തിന് ശേഷം ആണ് കുമ്മനം ഹിന്ദു മുന്നണിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. അപ്പോഴേക്കും സര്‍ക്കാര്‍ ജോലി രാജിവച്ചു. പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് തോറ്റത്.

അനാചാരങ്ങള്‍

അനാചാരങ്ങള്‍

മതപരമായ അനാചാരങ്ങള്‍ക്കെതിരേയും കുമ്മനം ആഞ്ഞടിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഹിന്ദു ഐക്യവേദിയുടെ ജനറല്‍ കണ്‍വീനര്‍ ആയും വിശ്വ ഹിന്ദു പരിഷത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയും ആയി.

മാറാട് കലാപം

മാറാട് കലാപം

മാറാട് കലാപം നടന്നപ്പോള്‍ അവിടെ സഹായവുമായി ഓടിയെത്തിയത് കുമ്മനം ആയിരുന്നു.

താങ്ങും തണലും

താങ്ങും തണലും

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ താങ്ങും തണലും ആയി കുമ്മനം അവിടെയെത്തി. കലാപം സംബന്ധിച്ച അന്വേഷണത്തിനായി ശക്തമായ സമരങ്ങള്‍ നടത്തി.

വിമാനത്താവളം

വിമാനത്താവളം

ഇതിനിടെ കുമ്മനം ശബരിമല അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറിയായി. ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയപ്പോള്‍ അതിനെതിരെ സമരം നയിക്കാനും കുമ്മനം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

എല്ലാവരേയും

എല്ലാവരേയും

കവയത്രി സുഗതകുമാരിയുടെ അനുഗ്രഹത്തോടെ എല്ലാ വിഭാഗക്കാരേയും യോജിപ്പിച്ച് സമരം നടത്തി. സമരം വിജയിപ്പിക്കുകയും ചെയ്തു!

മോദി അധികാരത്തില്‍

മോദി അധികാരത്തില്‍

കുമ്മനത്തെ കുറിച്ചുള്ള ചിത്രകഥയാണെങ്കിലും അതില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ സംഭവങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്.

കേന്ദ്ര സഹായം

കേന്ദ്ര സഹായം

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സഹായങ്ങളെ കുറിച്ചും ചിത്രകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതും കുമ്മനം രാജശേഖരനും തമ്മില്‍ എന്ത് ബന്ധം?

എന്താണ് റോള്‍

എന്താണ് റോള്‍

പാലക്കാട് ഐഐടി അനുവദിച്ചതും, കൊച്ചി കപ്പല്‍ ശാലക്ക് സഹായം അനുവദിച്ചതും ഇടുക്കിയിലെ ഗ്രാമത്തെ ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡ് ഗ്രാമമാക്കിയതും എല്ലാം ഇതില്‍ പറയുന്നുണ്ട് കേട്ടോ...

എല്ലാം മാറി

എല്ലാം മാറി

കഴിഞ്ഞ നിയമസഭ തിരഞ്ഞടെപ്പിന് മുമ്പാണ് ഈ ചിത്രകഥ പുറത്തിറക്കിയത്. അുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന് നല്ല പുകഴ്ത്തലും ഉണ്ട്.

പറയാമല്ലോ

പറയാമല്ലോ

റെയില്‍വേ വികസനത്തിന് 1000 കോടി, 400 ലോ ഫ്‌ലോര്‍ ബസ്സുകള്‍, സോളാറിന് 1000 കോടി... അങ്ങനെ എന്തെല്ലാം സഹായങ്ങളാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്.

സഹായിച്ചില്ലെങ്കിലും

സഹായിച്ചില്ലെങ്കിലും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കേരളത്തില്‍ ബിജെപിക്ക് കിട്ടിയില്ല. കേരളം സഹായിച്ചില്ലെങ്കിലും മോദി കേരളത്തെ കൈവിട്ടില്ലെന്നാണ് പറഞ്ഞുവരുന്നത്.

ആരുടെ കഥ

ആരുടെ കഥ

രാജഹംസം എന്നാണ് പേരെങ്കിലും കുറേ വായിച്ച് എത്തുമ്പോള്‍ ആര്‍ക്കായാലും സംശയം തോന്നും. ഇത് കുമ്മനം രാജശേഖരന്റെ കഥയാണോ അതോ നരേന്ദ്ര മോദിയുടെ കഥയാണോ!!!

ബിജെപി പ്രസിഡന്റ്

ബിജെപി പ്രസിഡന്റ്

അങ്ങനെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷനായി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ തിരഞ്ഞെടുത്തു. പക്ഷേ ഇതുവരെയുള്ള കഥയില്‍ അദ്ദേഹം ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി മാത്രം എവിടേയും പറയുന്നില്ല!!!

വിമോചന യാത്ര

വിമോചന യാത്ര

ബിജെപി അധ്യക്ഷനായി ചുമതലേറ്റാല്‍ പിന്നെ ഒരു യാത്ര ഇല്ലാതെ പറ്റില്ലല്ലോ. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ വിമോചന യാത്ര.

ഇതൊക്കെ

ഇതൊക്കെ

മതേതരത്വം വില്‍പന ചരക്കല്ലെന്നും തുല്യ നീതിയാണ് തങ്ങളുടെ പക്ഷം എന്നുമാണ് കുമ്മനം വിമോചന യാത്രയില്‍ പറഞ്ഞത്.

മോചനം

മോചനം

പുഴകളെ കൊന്ന, പരിസ്ഥിതിയെ വിറ്റുതകര്‍ത്ത, തൊഴില്‍ നിഷേധിച്ച അഴിമതി വീരന്‍മാരില്‍ നിന്നുള്ള മോചനം ആണ് കേരളത്തിന് ആവശ്യം എന്നാണ് കുമ്മനം അന്ന് പറഞ്ഞത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥിയായി. ഇതും ദില്ലിയില്‍ തന്നെ ആണ് തീരുമാനിച്ചത്.

ഈ കഥ ഉണ്ടായത്

ഈ കഥ ഉണ്ടായത്

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് സത്യത്തില്‍ ഈ ചിത്രകഥ തന്നെ രൂപം കൊണ്ടത്.

രാജഹംസം

രാജഹംസം

രാജഹംസം എന്നാണ് ചിത്രകഥയ്ക്ക് പേരിട്ടിട്ടുളളത്. എന്നാല്‍ ഇതില്‍ ഹംസം എന്തിനാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യം തയ്യാറാക്കിയവര്‍ക്ക് മാത്രമേ അറിയൂ!!!

ബാല്‍ നരേന്ദ്ര

ബാല്‍ നരേന്ദ്ര

ഇതുപോലൊക്കെ തന്നെയാണ് നരേന്ദ്ര മോദിയെ കുറിച്ച് ബാല്‍ നരേന്ദ്ര കഥകള്‍ പ്രചരിച്ചിരുന്നത്. ്അത് വച്ച് നോക്കുമ്പോള്‍ ഇത് അത്രയ്ക്ക് കുഴപ്പമില്ലെന്ന് വേണമെങ്കില്‍ പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+