ക്ലോസറ്റിന് മുകളിലെ പെണ്‍കുട്ടി; ഫേസ്ബുക്കില്‍ വൈറലാവുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണിലുള്ള ഒരു അമ്മയുടെ ഫേ്‌സ്ബുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുന്നത്. സ്റ്റെയ്സി വെഹ്മാന്‍ ഫീലേയാണ് ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന മൂന്നു വയസുകാരി മകളുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മകള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണെന്ന് ആദ്യം സ്‌റ്റെയ്‌സി കരുതിയത്. എന്നാല്‍ പിന്നീടാണ് നഴ്‌സറിയില്‍ പോകുന്ന മകളുടെ പ്രവൃത്തിയുടെ അര്‍ത്ഥം പിടികിട്ടിയത്. സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായതോടെയാണ് ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രത്തോടൊപ്പം സ്റ്റെയ്‌സി തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്.

ആയുധധാരിയായ ഒരാള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചാല്‍ എന്തു ചെയ്യുമെന്ന് നഴ്‌സറി സ്‌കൂളില്‍ നിന്ന് പഠിപ്പിച്ച മോക് ഡ്രില്ലിന് പരിശീലിക്കുകയായിരുന്നു മൂന്ന് വയസ്സുകാരിയാ മകളെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സെറ്റയ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യത്ത് ആയുധധാരികള്‍ നനടത്തുന്ന ആക്രമണ പരമ്പരകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നഴ്‌സറി സ്‌കൂളുകള്‍ പോലും കുട്ടികള്‍ക്ക് സ്വയരക്ഷക്കുള്ള മാര്‍ഗ്ഗങ്ങളില്‍ പരിശീലനം നല്‍കുന്നത്.

girl

അക്രികളെ കണ്ടാലുടന്‍ ശുചിമുറിയില്‍ ഒളിക്കണമെന്നും കാലുകള്‍ വാതിലിനടിയിലൂടെ പുറത്ത് കാണാതിരിക്കാന്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കണമെന്നും അധ്യാപകര്‍ പരിശീലിച്ച കാര്യങ്ങള്‍ സ്വായത്തമാക്കുകയായിരുന്നു അമ്മയുടെ ക്യാമറക്കു മുമ്പില്‍ ഈ മൂന്ന് വയസ്സുകാരിയെന്ന് സ്‌റ്റെയ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. മകളുടെ കുസൃതി ഭര്‍ത്താവിനെ കാണിക്കാനായി മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണ് ഫേസബുക്കില്‍ പോസ്റ്റ് ചെയ്തത്. ജൂണ്‍ 16ലെ ഫേസ്ബുക്ക് പോസ്റ്റ് 25,000 അധികം പേര്‍ ഇതിനകം തന്നെ ഷെയര്‍ ചെയ്തു കഴിഞ്ഞു.

ഒര്‍ലാന്‍ഡോ ആക്രമണമുള്‍പ്പെടെ ആയുധധാരികളായ അക്രമികള്‍ നടത്തുന്ന ആക്രമണത്തില്‍ നിരവധിപ്പേരാണ് അമേരിക്കയില്‍ ജീവന്‍ വെടിഞ്ഞത്. അതിനാല്‍ തോക്ക് കൈവശം വെയ്ക്കാനും നിയന്ത്രിക്കാനുമുള്ള അനുവാദം പരിമിതപ്പെടുത്തണമെന്നും മികച്ച നിയമങ്ങളിലൂടെ അക്രമങ്ങള്‍ തടയണമെന്നും സ്റ്റെയ്സി ആവശ്യപ്പെടുന്നു. 2012 ഡിസംബറില്‍ സാന്‍ഡി ഹുക്ക് ഇലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 28 പേരാണ് മരിച്ചത്. തോക്ക് കൈവശം വെക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നും സ്റ്റെയ്സി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

യുഎസില്‍ ഇതുപോലെ സ്വകാര്യ വ്യക്തികള്‍ ആയുധം ഉപയോഗിച്ച് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണം 24,721 ആണ്. 6,350 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തന്റെ പക്കലില്ലെന്നും,നമ്മുടെ കുട്ടികള്‍ ഇത്തരത്തില്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്നത് കാണേണ്ടി വരാതിരിക്കാന്‍ നാം എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാവൂ എന്നും സ്റ്റെയ്സി വെഹ്മാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+