വിവാഹം കഴിയ്ക്കാന്‍ നിങ്ങളെ നിര്‍ബന്ധിയ്ക്കുന്ന കാര്യങ്ങള്‍ (ഇന്ത്യയില്‍ ആണ് കേട്ടോ)!!!!

വിവാഹം കഴിയ്ക്കുക, കുടുംബമായി ജീവിയ്ക്കുക... ഇതെല്ലാം എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ പലപ്പോഴും ആണിന്റേയും പെണ്ണിന്‍റേയും ഇഷ്ടമൊന്നും അല്ല വിവാഹത്തിലേയ്ക്ക് നയിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍ എന്നതാണ് സത്യം.

ജീവിയ്ക്കുന്നത് 21-ാം നൂറ്റാണ്ടിലാണെങ്കിലും പ്രണയ വിവാഹങ്ങളെ നമ്മുടെ സമൂഹം അത്ര രസത്തോടെയൊന്നും അല്ല നോക്കിക്കാണുന്നത്. എന്നിരിയ്ക്കിലും വിവാഹം കഴിയ്ക്കുക എന്നകാര്യം ഒഴിവാക്കാനും പറ്റില്ല.

(ഇന്ത്യയില്‍) എന്തുകൊണ്ട് നിങ്ങള്‍ വിവാഹം കഴിയ്ക്കണം? ഫിലിമിഗ്യാന്‍ എന്ന് ഫേസ്ബുക്ക് പറയുന്നത് ഒന്ന് കണ്ട് നോക്കാം...

അനിയത്തിയുടെ വിവാഹം

അനിയത്തിയുടെ വിവാഹം

നിങ്ങള്‍ വിവാഹം കഴിയ്ക്കാത്തിടത്തോളം കാലം നിങ്ങളുടെ ഇളയ സഹോദരയിക്ക് വിവാഹം നടക്കില്ല. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

അന്ത്യാഭിലാഷം

അന്ത്യാഭിലാഷം

മുത്തച്ഛന്റെ/ മുത്തശ്ശിയുടെ അന്ത്യാഭിലാഷമാണത്. നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കണം എന്നത്. അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ താലോലിയ്ക്കണം എന്നത്. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

അയല്‍വാസി

അയല്‍വാസി

നിങ്ങളുടെ വിവാഹം നടക്കാത്തത്തില്‍ ഏറ്റവും ദു:ഖം നിങ്ങള്‍ക്കായിരിയ്ക്കില്ല. അയല്‍വാസികള്‍ക്കായിരിയ്ക്കും. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

കൂട്ടുകാരെല്ലാം

കൂട്ടുകാരെല്ലാം

നിങ്ങളുടെ കൂട്ടുകാരുടെയെല്ലാം വിവാഹം കഴിഞ്ഞുപോയിരിയ്ക്കുന്നു. അതുകൊണ്ട് നിങ്ങളും വിവാഹം കഴിയ്ക്കണം. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

സുന്ദരിയാണ്...

സുന്ദരിയാണ്...

അവള്‍ സുന്ദരിയാണ്, നമ്പൂതിരിയുമാണ്. പിന്നെന്ത് വേണം. അവള്‍ വിവാഹം കഴിച്ചേ മതിയാകൂ!!!

 പ്രായമായാല്‍

പ്രായമായാല്‍

പ്രായം കുറച്ച് കൂടിപ്പോയാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു വരനെ കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിച്ചേ മതിയാകൂ. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

പണക്കാരനാണ്

പണക്കാരനാണ്

വരന്‍ പണക്കാരനാണ്. നന്നായി നോക്കിക്കോളും. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

ഇനി നിന്നെ നോക്കാന്‍

ഇനി നിന്നെ നോക്കാന്‍

അച്ഛനമ്മമാര്‍ക്ക് പ്രായമായി വരികയാണ്. അവര്‍ക്കിനി അധികനാള്‍ നിന്നെ നോക്കാന്‍ പറ്റില്ല. അതുകൊണ്ട് നിന്നെ നോക്കാന്‍ ഒരാള്‍ വേണം. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

എല്ലാം ചെയ്തില്ലേ... ഇതുകൂടി

എല്ലാം ചെയ്തില്ലേ... ഇതുകൂടി

നിനക്ക് വേണ്ടി ഞങ്ങള്‍ ഇത്രയും കാലം എല്ലാ കാര്യങ്ങളും ചെയ്ത് തന്നില്ലേ... മക്കളോട് അച്ഛനമ്മമാര്‍ ചോദിയ്ക്കുന്ന ഒടുക്കത്തെ ചോദ്യമാണ്. ഞങ്ങള്‍ക്ക് വേണ്ടി ഈ ഒരു കാര്യം( വിവാഹം) എങ്കിലും നിനക്ക് ചെയ്തകൂടെ!!!

ഉത്തരവാദിത്തമില്ലാത്തവന്‍/വള്‍

ഉത്തരവാദിത്തമില്ലാത്തവന്‍/വള്‍

ഉത്തരവാദിത്തമില്ല, ഒന്നിനും കൊള്ളില്ല. കല്യാണം കഴിഞ്ഞാലെങ്കിലും ഇത്തിരി കാര്യബോധം വരും. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

കുടുംബത്തിന്

കുടുംബത്തിന്

നല്ല പ്രായത്തില്‍ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ നാട്ടുകാരുടെ മുന്നില്‍ വീട്ടുകാര്‍ക്കാണ് മോശം. അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

കല്യാണം കഴിച്ചില്ലെങ്കില്‍..

കല്യാണം കഴിച്ചില്ലെങ്കില്‍..

നല്ല ജോലി, നല്ല വിദ്യാഭ്യാസം, നല്ല ബിസിനസ്... ഇതൊക്കെയുണ്ടായിട്ടെന്താ... ഒരു കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ അതിനൊക്കെ എന്ത് അര്‍ത്ഥമാണുള്ളത്!!!

അവനെ കണ്ടില്ലേ...

അവനെ കണ്ടില്ലേ...

നിന്നേക്കാള്‍ ഇളയതല്ലേ ബന്ധുവായ അവന്‍. അവന്റെ കല്യാണം കഴിഞ്ഞു, സുഖമായി ജീവിയ്ക്കുന്നും ഉണ്ട്. നിനക്കും കല്യാണം കഴിച്ചൂടെ...? അതുകൊണ്ട്... അതുകൊണ്ട് മാത്രം, നിങ്ങള്‍ വിവാഹം കഴിയ്ക്കണം!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q