സച്ചിന്‍, കോലി, കത്രീന, ആലിയ, രണ്‍ബീര്‍, ജോണ്‍.. ഓട്ടോ എക്‌സ്‌പോയിലെ സെലിബ്രിറ്റികള്‍
വാഹന വിപണിയും പിന്നാലെ നിരത്തുകളും കീഴടക്കാനുള്ള ഗമണ്ടന്‍ മോഡലുകളാണ് ദില്ലി ഓട്ടോ എക്‌സ്‌പോ 2016 ല്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ വാഹനപ്രേമികളുടെ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു പരിപാടികള്‍. പല മോഡലുകളിലുള്ള വ്യത്യസ്ത കാറുകള്‍ പ്രദര്‍ശനത്തിന് എത്തി. ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയിലെത്തിയത്.
എന്നാല്‍ അവിടെയും താരങ്ങളായത് ക്രിക്കറ്റ് - സിനിമാ താരങ്ങള്‍ തന്നെ. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാം,രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിങ്ങനെ പോകുന്നു താരനിര. ഓട്ടോ എക്‌സ്‌പോ 2016 ല്‍ താരങ്ങളായ സെലിബ്രിറ്റികളെ നോക്കൂ..

കത്രീന കൈഫ്
ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഓട്ടോ എക്‌സ്‌പോ 2016 ല്‍.

ജാഗ്വാറിനൊപ്പം
ലാന്‍ഡ് റോവര്‍ ജാഗ്വാറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കത്രീന

രണ്‍ബീര്‍ കപൂര്‍
ഹീറോ മോട്ടോകോര്‍പിന്റെ പുതിയ ബൈക്ക് ലോഞ്ചിംഗിനെത്തിയ രണ്‍ബിര്‍ കപൂര്‍

ഫോട്ടോഷൂട്ട്
സ്‌പോര്‍ട്‌സ് കാറിന് മുന്നില്‍ ഒരു മോഡലിന്റെ ഫോട്ടോഷൂട്ട്

വിരാട് കോലി
ഓഡിയുടെ പുതിയ കാര്‍ ലോഞ്ചിനെത്തിയ വിരാട് കോലിയും ആലിയ ഭട്ടും

സച്ചിന്‍
ബി എം ഡബ്ല്യു7 ലോഞ്ചിംഗില്‍ സച്ചിന്‍

ജോണ്‍ എബ്രഹാം
യമഹ ബൈക്ക് ലോഞ്ചിംഗില്‍ ജോണ്‍ എബ്രഹാം

ഒരു ഫാന്‍സി ബൈക്ക്
ഓട്ടോ എക്‌സ്‌പോയില്‍ കണ്ട ഒരു ഒരു ഫാന്‍സി മോട്ടോര്‍ ബൈക്ക്












Click it and Unblock the Notifications