കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌കോര്‍ട്ട് സൈറ്റുകള്‍ക്ക് കേന്ദ്രം പൂട്ടിടുന്നു?

  • By സാന്‍ഡ്ര
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എസ്‌കോര്‍ട്ട് വെബ്ബ്‌സൈറ്റുകള്‍ക്ക് വിലങ്ങുവീഴുന്നു. ഇന്‍ര്‍നെറ്റിലെ അശ്ലീല ചിത്രങ്ങളുടെയും ദൃശ്യങ്ങളുടേയും വ്യാപനം തടയാന്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം. ഇതോടെ 240 എസ്‌കോര്‍ട്ട് വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും.

എന്താണ് എസ്‌കോര്‍ട്ട് സൈറ്റ്?

പണത്തിന് വേണ്ടി ലൈംഗിക വ്യാപാരത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും സഹായങ്ങള്‍ ചെയ്തുനല്‍കുകയും ചെയ്യുന്ന വെബ്ബ്‌സൈറ്റുകളാണ് എസ്‌കോര്‍ട്ട് വെബ്ബ്‌സൈറ്റുകള്‍. ഇടപാടുകാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഇടനിലക്കാരായി എസ്‌കോര്‍ട്ടിനെ അനുവദിക്കുകയും വീട്, ഹോട്ടല്‍ മുറി, ബിസിനസ് ട്രിപ്പുകള്‍ എന്നിങ്ങനെ ഇടപാടുകാരെ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ഇത്തരം എസ്‌കോര്‍ട്ട് സൈറ്റുകളാണ്.

escortwebsite

അശ്ലീല വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പിങ്കിസിംഗ്.കോം, ജാസ്മിന്‍എസ്‌കോര്‍ട്ട്‌സ് ഡോട്ട്.കോം, ഒണ്‍ലിവണ്‍എസ്‌കോര്‍ട്ട്‌സ്.ഡോം, എക്‌സ് മുംബൈ, പായല്‍മല്‍ഹോത്ര.കോം എന്നിവയുള്‍പ്പെടെയുള്ള 240 വെബ്ബ്‌സൈറ്റുകള്‍ക്കാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ തന്നെ ഈ സൈറ്റുകളില്‍ ചിലതിന്റെ ഐഎസ്പികള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവ പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന നിലപാടിലാണ് മന്ത്രാലയം.
എന്നാല്‍ ഇന്‍ര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങള്‍ ലഭ്യമാകുന്നത് തടയാന്‍ വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും ഒന്നിന്ന് മൂന്ന് എന്ന നിലയില്‍ മറ്റ് പേരുകളില്‍ പുതിയ വെബ്ബ്‌സൈറ്റുകള്‍ ആരംഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പേരിന്റെ ഒരക്ഷരത്തില്‍ മാറ്റംവരുത്തിക്കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു വെബ്ബ്‌സൈറ്റ് ആരംഭിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 857 അശ്ലീല വെബ്ബ്‌സൈറ്റുകളാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത്. സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ആ സമയത്ത് ഉയര്‍ന്നത്.

English summary
India Govt orders ban on access to 240 escort service websites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X