ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് വേണ്ട, കമ്പനികള്‍ ഒന്നടങ്കം പറയുന്നു, കാരണം!!!
ദില്ലി: ഓഫീസ് സംബന്ധമായ ആശയവിനിമയങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കരുതെന്ന താക്കീതുമായി രാജ്യത്തെ പ്രമുഖ കമ്പനികള്‍. വാട്‌സ്ആപ്പിലെ പഴുതുകള്‍ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അഡിഡാസ്, ആംവെ, ഹീറോ സൈക്കള്‍സ്, ആര്‍പിജി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ സെര്‍വറുമായി ബന്ധിപ്പിക്കാത്തതിനാല്‍ വാട്ട്സ് ആപ്പ് വഴി ഔദ്യോഗിക സന്ദേശങ്ങള്‍ അയക്കുന്നത് സ്ഥാപനത്തിന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നുള്ള കണ്ടെത്തലാണ് നിര്‍ദ്ദേശത്തിന് പിന്നിലുള്ളത്.

ഇന്ത്യയില്‍ വാട്‌സആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ കൂട്ടത്തോടെ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുന്നയിക്കുന്ന വാദം.












Click it and Unblock the Notifications