വൈനിന്റെ സുരക്ഷാ വീഴ്ച, ഇന്ത്യന്‍ യുവാവിനെ തേടിയെത്തിയത് ട്വിറ്ററിന്റെ പാരിതോഷികം
സാന്‍ ഫ്രാന്‍സിസ്കോ: പ്രമുഖ ഹ്രസ്വ വീഡിയോ സേവനമായ വൈനിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ഇന്ത്യക്കാരന് ട്വിറ്ററിന്റെ പ്രതിഫലം. മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററാണ് ഇന്ത്യന്‍ യുവാവിന് പാരിതോഷികമായി 10,080 യുഎസ് ഡോളര്‍(ഏകദേശം 6.8 ലക്ഷം) നല്കി. വൈനിന്റെ സോഴ്സ് കോഡ് എല്ലാവര്ക്കും ലഭിക്കുന്നുവെന്ന അവിനാശിന്റെ കണ്ടെത്തലിനാണ് പ്രതിഫലം ലഭിച്ചത്.
ആറ് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വീഡിയോ മൈക്രോ ബ്ലോഗിങ് സേവനമാണ് വൈന്‍ നല്‍കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും വൈനിലൂടെ തങ്ങളുടെ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സൗകര്യവും വൈനിലുണ്ട്. 2012 ഒക്ടോബറില്‍ 3 കോടിക്ക് ട്വിറ്റര്‍ ഏറ്റെടുത്ത സൈറ്റില്‍ 2015 ഡിസംബറിലെ കണക്ക് പ്രകാരം 20 കോടി സജീവ ഉപയോക്താക്കളാണ് ട്വിറ്ററിന്റെ വൈനിനുള്ളത്.

നെറ്റ് വര്‍ക്കുകള്‍ വഴി എളുപ്പത്തില്‍ നുഴഞ്ഞുകയറാന്‍ സാധിക്കുന്ന ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്സിസ്.ഐഒ(censys.io)യില്‍ നിന്ന് ലഭിച്ച സോഴ്സ് കോഡാണ് അവിനാശിന് നിര്‍ണ്ണായകമായത്. വൈനിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് അവിനാശ് ബ്ലോഗ് എഴുതിയിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ട്വിറ്റര്‍ ഈ തകരാര്‍ പരിഹരിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 31നായിരുന്നു സംഭവം.
വൈനിന്റെ എല്ലാ സോഴ്സ് കോഡും, തേഡ് പാര്‍ട്ടി കീകളും എപിഐ കീകളും മറ്റു സൗകര്യങ്ങളും തനിക്ക് ലഭിച്ചുവെന്നായിരുന്നു അവിനാശ് ബ്ലോഗില്‍ കുറിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications