യെസ് യുവറോണര്‍: ഇന്ദുലേഖ കേസില്‍ മമ്മൂട്ടി പറയാന്‍ പോകുന്നത്....
മാഗി നിരോധിച്ചത് മുതല്‍ തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ കഷ്ടകാലം. മുമ്പും താരങ്ങള്‍ പരസ്യങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഈ കേസുകളും പുക്കാറും ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. അമിതാഭ് ബച്ചനും മാധുരി ദീക്ഷിതും എന്തിനധികം പറയുന്നു, നമ്മുടെ സ്വന്തം മമ്മുക്ക വരെ പരസ്യത്തിന്റെ പേരില്‍ കോടതി കയറേണ്ട അവസ്ഥയിലാണ്.
ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചതിനാണ് മമ്മൂട്ടിക്കെതിരെ വയനാട് സ്വദേശി പരാതി കൊടുത്തിരിക്കുന്നത്. പരസ്യത്തില്‍ മമ്മൂട്ടി പറഞ്ഞത് പോലെ, സൗന്ദര്യം തന്നെ തേടി വന്നില്ല എന്നാണ് പരാതി. പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഒരു വക്കീലായ മമ്മൂട്ടി കോടതിയില്‍ എന്താകും പറയുക. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ ഭാവന പോകുന്നത് ഇങ്ങനെയൊക്കെയാണ്.....

എന്നെ ശിക്ഷിക്കൂ യുവറോണര്‍
കറിപൗഡറിലും കുപ്പിവെള്ളത്തിലും മായം കണ്ടെത്തിയിട്ടും കുറ്റം ചെയ്തവരെ ശിക്ഷിക്കാത്ത നാടാണിത്. ഇവിടെ എന്നെ ശിക്ഷിക്കുമോ യുവറോണര്‍. എങ്കില്‍ ശിക്ഷിക്കൂ.....

നരസിംഹം മോഡല്‍ വിചാരണ
കോടതിയില്‍ വക്കീലായിട്ടല്ല മമ്മൂട്ടി എത്തേണ്ടത്. അങ്ങനെ ആയിരുന്നെങ്കിലോ. എങ്കില്‍ നരസിംഹം മോഡലില്‍ ഒരു വാചരണ കാണാമായിരുന്നു അല്ലേ...

സൗന്ദര്യം വെപ്പിച്ചിട്ട് തന്നെ കാര്യം
സൗന്ദര്യം വെപ്പിക്കാനായി പരാതിക്കാരനെ തേടിയെത്തിയ മമ്മൂട്ടി. ഒരു ഐ സി യു തമാശ.

ഉയരം കൂടിയിട്ടും കാര്യമില്ലല്ലോ
ഉയരും കൂടും തോറും ചായയുടെ രുചിയും കൂടും എന്നാണ് മോഹന്‍ലാല്‍ ഒരു ചായ പരസ്യത്തില്‍ പറയുന്നത്. അപ്പോള്‍ ഇതും വിശ്വാസ വഞ്ചന തന്നെ

അഞ്ജലിയും കുടുങ്ങുമോ
ഇന്ദുലേഖ തേച്ചിട്ട് മുടി വളര്‍ന്നില്ല എന്ന് പറഞ്ഞ് തമിഴ് നടി അഞ്ജലിക്കെതിരെയും ആരെങ്കിലും കേസിന് പോകുമോ

ആരോഗ്യം നോക്കിയിട്ടേ ഉള്ളൂ
മൈദ ആരോഗ്യത്തിന് മോശമായത് കൊണ്ട് പൊറോട്ട ഒഴിവാക്കിയ മമ്മൂട്ടി മദ്യപിക്കുന്ന ചിത്രം. പരസ്യം വേറെ ജീവിതം വേറെ. അല്ല പിന്നെ

ആരു പറഞ്ഞു പ്രയോജനമില്ലെന്ന്
ഇന്ദുലേഖ ഉപയോഗപ്രദമായ പ്രൊഡക്ട് ആണ് എന്ന് സോഷ്യല്‍ മീഡിയയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍.

പാവം മമ്മൂട്ടി പറഞ്ഞത്
ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും എന്നാണ് സോപ്പിന്റെ പരസ്യവാചകം. മമ്മൂട്ടി പറഞ്ഞതും ഇത് തന്നെ.


Click it and Unblock the Notifications
