വാനാക്രൈ ഇന്‍സ്റ്റഗ്രാമിനും പണി കൊടുത്തു!! നിശ്ചലമായത് മണിക്കൂറുകള്‍, ലോകം ആശങ്കയിൽ

  • Written By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം നിശ്ചചലമായത് ലോകത്ത് ആശങ്ക പടർത്തി. ചൊവ്വാഴ്ചയാണ് ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് സേവനമായ ഇൻസ്റ്റഗ്രാം നിശ്ചലമായത്. തങ്ങൾക്ക് ഇൻസ്റ്റഗ്രാം ലഭിക്കുന്നില്ലെന്നായിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ പ്രതികരണം. എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാം സേവനം പുനഃസ്ഥാപിയ്ക്കുകയും ചെയ്തു.

യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും അമേരിക്കയിൽ നിന്നുള്ളവരും തടസ്സം നേരിട്ടതോടെ സോഷ്യൽ മീഡിയ വഴി ഇക്കാര്യം പങ്കുവെച്ചിരുന്നു. ലോകത്ത് റാൻസംവെയർ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാല്‍ ഇൻസ്റ്റഗ്രാം ഉപയോക്താക്കളും ആശങ്കയിലായിരുന്നു. സര്‍വ്വീസ് പുനഃസ്ഥാപിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇൻസ്റ്റഗ്രാം പണിമുടക്കി

ഇൻസ്റ്റഗ്രാം പണിമുടക്കി

ചൊവ്വാഴ്ചയാണ് ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് സേവനമായ ഇൻസ്റ്റഗ്രാം നിശ്ചലമായത്. തങ്ങൾക്ക് ഇൻസ്റ്റഗ്രാം ലഭിക്കുന്നില്ലെന്നായിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ പ്രതികരണം. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കിയിട്ടില്ല.

പരാതി പ്രവാഹം

പരാതി പ്രവാഹം

ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനോ കമന്‍റ് ചെയ്യാനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ പരാതികളായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ. 50 ശതമാനം ഉപയോക്താക്കളും ഒരേ സമയത്ത് ഈ പ്രശ്നം അനുഭവിച്ചിരുന്നു. 20 ശതമാനം പേർക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നതിനുള്ള തടസ്സങ്ങളും അനുഭവപ്പെട്ടിരുന്നു.

സെൽഫി ഫിൽട്ടർ

സെൽഫി ഫിൽട്ടർ

ചൊവ്വാഴ്ചയാണ് സ്നാപ്പ് ചാറ്റിന് സമസാനമായ സെൽഫി ഫിൽട്ടർ ഫീച്ചർ ഇൻസ്റ്റഗ്രാം ആരംഭിച്ചത്. ഫോട്ടോകളില്‍ റിയാലിറ്റി ഫിൽട്ടറുകൾ ആഡ് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

ഫേസ്ബുക്ക് സ്വന്തമാക്കി

ഫേസ്ബുക്ക് സ്വന്തമാക്കി

2012ലാണ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ഒരു ബില്യൺ ചെലവിട്ട് ഇൻസ്റ്റഗ്രാമിനെ സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോ ഷെയറിംഗ് സർവ്വീസ് ആയി മാറുന്നത് വരെയും ഇൻസ്റ്റഗ്രാം പാരന്‍റ് കമ്പനിയായ ഫേസ്ബുക്കിൽ നിന്ന് വേറിട്ട് തന്നെയാണ് നിന്നിരുന്നത്. നിലവിൽ 700 മില്യൺ സജീവ പ്രതിമാസ ഉപയോക്താക്കളാണ് ഇൻസ്റ്റഗ്രാമിനുള്ളത്.

വാട്സ്ആപ്പിനും പണി കിട്ടി

വാട്സ്ആപ്പിനും പണി കിട്ടി

കുറച്ച് മണിക്കൂറുകൾ വാട്സ്ആപ്പ് ലഭിക്കാതിരുന്നതായിരുന്നു ലോകമെമ്പാടുമുള്ള വാട്ആപ് ഉപയോക്താക്കൾ ഒരേ സമയം നേരിട്ട പ്രശ്നം. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വീഴ്ച നേരിട്ടതില്‍ ഉപയോക്തളോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മെയ് മൂന്നിനായിരുന്നു സംഭവം.

ഇന്ത്യയിലും പണിമുടക്കി

ഇന്ത്യയിലും പണിമുടക്കി

ഇന്ത്യയിലും അമേരിക്കയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വാട്സ്ആപ്പ് ഡൗണാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പുറമേ ബ്രസീൽ, കാനഡ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പില്‍ സമാന പ്രശ്നമാണ് അനുഭവപ്പെട്ടത്.

ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളിൻറെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ആൽഫബെറ്റ് ഇന്‍കിന്‍റെ ആന്‍ഡ്രോയ്ഡ്, മൈക്രോസോഫ്റ്റ് കോര്‍പ്പിന്‍റെ വിൻഡോസ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്ററ്റത്തിൽ പ്രവർത്തിയ്ക്കുന്നവർക്കും മണിക്കൂറുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

വാട്സ്ആപ്പിന്റെ ഖേദപ്രകടനം

വാട്സ്ആപ്പിന്റെ ഖേദപ്രകടനം

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ വാട്സ്ആപ്പ് വാട്സ്ആപ്പിന് സംഭവിച്ച തകരാര്‍ കണ്ടെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

 ടെലഗ്രാമിന് സമയം തെളിഞ്ഞു

ടെലഗ്രാമിന് സമയം തെളിഞ്ഞു

വാട്സ്ആപ്പ് രണ്ടര മണിക്കൂറോളം പണിമുടക്കിയതിനെ തുടർന്ന് വാട്സ്ആപ്പിനെ മാത്രം ആശ്രയിക്കുന്ന പല ഉപയോക്താക്കളും എതിരാളിയായ മെസേജിംഗ് പ്ലാറ്റ്ഫോം ടെലഗ്രാമിനെ ആശ്രയിയ്ക്കുകയായിരുന്നു. വാട്സ്ആപ്പിനെ പ്രധാനമായി ആശ്രയിക്കുന്ന ബ്രസീലിലെ പ്രൊഷണലുകളെയാണ് ഈ പ്രതിസന്ധി ഏറെ ആശങ്കയിലാക്കിയത്.

English summary
Facebook-owned Instagram was hit with worldwide outages Tuesday, with social media users reporting that they were unable to access the photo-sharing app. Access to the photo sharing service has since been restored.
Please Wait while comments are loading...