ജൂഡ് ആന്റണിയ്ക്കും 'അസഹിഷ്ണുതയോ' ? ഫേസ്ബുക്കില്‍ തന്തയ്ക്ക് വിളിയ്ക്കാമോ?
ഇപ്പോള്‍ അസഹിഷ്ണുതയാണ് ചര്‍ച്ച. രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ആമിര്‍ ഖാന്. രാജ്യം വിടുന്നതിനെ കുറിച്ച് ഭാര്യ ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതോടെ സഹിഷ്ണുതയായി ഇന്ത്യയിലെ പ്രധാന പ്രശ്നം.
ഈ സഹിഷ്ണുത എന്ന് പറയുന്ന സാധനം എല്ലാവര്ക്കും വേണ്ടതാണ്. അതിപ്പോള്‍ സിനിമാക്കാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും. സെലിബ്രിറ്റികള്‍ പ്രതികരിയ്ക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടും
ഫേസ്ബുക്കില്‍ തന്നെ വിമര്‍ശിച്ച ആളെ സംവിധായകന് ജൂഡ് ആന്റണി 'തന്തയ്ക്ക്' വിളിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് ഡൂഡ്... സോറി ജൂഡ്
ഫേസ്ബുക്കിലെ ഒരു ഭീഷണിയ്ക്കാണ് ജൂഡ് ആന്റണി ചൂടന്‍ മറുപടി കൊടുത്തത്. ഫേസ്ബുക്കിലെ കമന്റില്‍ വരുന്ന ഭീഷണിയൊക്കെ കാര്യമാക്കിയെടുക്കാമോ ജൂഡേ എന്ന് ചോദിയ്ക്കുന്നവരുണ്ട്.

കല്ലെറിയും
ഷൂട്ടിങ് സെറ്റിലെത്തി കല്ലെറിയുമെന്ന് ഒരാള്‍ ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തിയെന്നാണ് മംഗളം വാര്‍ത്ത. ഇദ്ദേഹത്തിനാണ് ജൂഡിന്റെ മറുപടി കിട്ടിയതത്രെ.

വ്യാജനാണ്
ഫേക്ക് ഐഡിയിലുള്ള ആളാണ് ജൂഡിനെ ഭീഷണിപ്പെടുത്തിയത് എന്നാണ് മംഗളത്തിലെ വാര്‍ത്ത. ഈ ഫേസ്ബുക്ക് പോസ്റ്റും കമന്റും കണ്ടെടുക്കാനായില്ല.

ഇതാണ് ഭീഷണി
താങ്കളുടെ സിനിമ ഷൂട്ടിങ് തുടങ്ങിയാല്‍ നുമ്മ വന്ന് കല്ലെറിയും. താങ്കളുടെ ദളിത് വിരുദ്ധതയക്കുള്ള നല്ല സമ്മാനം- ഇതായിരുന്നത്രെ ആ കമന്റ്.

തന്തയ്ക്ക് വിളി
നീ തന്തയ്ക്ക് പിറന്നവന് ആണേല്‍ ആദ്യം ഒരു റിയല്‍ ഫേസ്ബുക്ക് ഐഡി ഉണ്ടാക്ക്. എന്നിട്ട് ലൊക്കേഷനില്‍ വാ... അശരീരിയ്ക്ക് ഉണ്ടായവനേ- ഇതായിരുന്നു ജൂഡ് നല്കിയ മറുപടിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അച്ഛന് വിളി പതിവാണോ
ജൂഡ് ആന്റണിയുടെ കാര്യത്തില്‍ ഈ 'തന്തയ്ക്ക് വിളി' ഒരു പതിവ് സംഭവം ആണോ എന്നാണ് ചിലര്‍ ചോദിയ്ക്കുന്നത്. റാണി പത്മിനിയുമായി ബന്ധപ്പെട്ട പോസ്റ്റിലും ഇത്തരം ഒരു പ്രശ്നം ഉണ്ടായിരുന്നത്രെ.

ചൂടാകാന്‍
ഫേസ്ബുക്കിലെ കമന്റുകളോട് സാധാരണ എല്ലാ സെലിബ്രിറ്റികളും പ്രതികരിയ്ക്കാറില്ല. എന്നാല്‍ ജൂഡ് അങ്ങനെയല്ല. കുത്തിയിരുന്ന് മറുപടി കൊടുക്കും. ചിലപ്പോള്‍ ചൂടാവുകയും ചെയ്യും.

ട്രോളിന് ഇര
പലതവണ മലയാളി ട്രോളര്‍മാരുടെ ഇരയായിട്ടുണ്ട് ജൂഡ്. 'ആട്ടിന്‍ പാല്' ആയിരുന്നു അതില്‍ പ്രധാനം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications