കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

  • By Desk
Google Oneindia Malayalam News

ഐപിഎല്‍ സീസണ്‍ തുടങ്ങിയതോടെ ട്രോള്‍ ഗ്രൂപ്പുകളില്‍ ചാകരയാണ്. എല്ലാ ദിവസവും ട്രോളാനുള്ള വക ഏതെങ്കിലും ടീമുകളും അവരുടെ ആരാധകരും ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിയായിരുന്നു ആഘോഷിക്കപ്പെട്ടത്.

രണ്ടാം ദിവസം രണ്ട് കളികള്‍ ഉണ്ടായിരുന്നെങ്കിലും ട്രോളന്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഒറ്റ കളിയില്‍ മാത്രമായിരുന്നു. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ദിനേശ് കാല്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള കളിയായിരുന്നു അത്.

കോലി ഉള്‍പ്പെടെ വന്‍ താരബാഹുല്യവും ആരാധകരുടെ തള്ളും ഉണ്ടായിട്ടെന്താ... പൊട്ടിപ്പാളീസാവാന്‍ ആയിരുന്നു ആര്‍സിബിയുടെ വിധി. പ്ലേ ബോള്‍ഡ് എന്നൊക്കെ പറഞ്ഞ് ഇറങ്ങിയ ആര്‍സിബിയെ ബോണ്ടയാക്കി ട്രോളന്‍മാര്‍... കോലിക്കും ഉണ്ട് ട്രോളുകള്‍, കൊല്‍ക്കത്തയെ ജയിപ്പിച്ച സുനില്‍ നരേയ്‌ന് അഭിനന്ദന പ്രവാഹമാണ്.

വെടിക്കെട്ട് കോലി

വെടിക്കെട്ട് കോലി

വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ട ആളാണ് വിരാട് കോലി. പക്ഷേ, പറഞ്ഞിട്ടെന്താ... ഐപിഎല്ലിന്റെ പുതിയ സീസണില്‍ ടെസ്റ്റ് കളിക്കുമ്പോലെ അല്ലേ കളിച്ചത്. കളിയും തോറ്റു!

സുനിലിന്റെ കാര്യം

സുനിലിന്റെ കാര്യം

സുനില്‍ നരേയ്‌നെ എല്ലാവരും കൂടി ഇപ്പോള്‍ സുനില്‍ ആക്കിയിട്ടുണ്ട്. ലിന്നച്ചന്റെ കൂടെ നിന്ന് കൊടുത്താല്‍ മതി എന്നൊക്കെ പറഞ്ഞ് ഇറക്കിയതാ... ഒടുവില്‍ ലിന്നച്ചനെ നിര്‍ത്തി സുനിയുടെ പൊങ്കാല ആയിരുന്നു.

എവിടെ പോയി

എവിടെ പോയി

ചെങ്കടല്‍, താരപ്രഭ, വെടിക്കെട്ട്... എന്തൊക്കെ ആയിരുന്നു തള്ളുകള്‍. എവിടെ പോയി ആര്‍സിബി ഫാന്‍സ് എല്ലാം എന്നാണ് ചോദ്യം. ഇത്രയും സീസണുകള്‍ കടന്നുപോയിട്ടും ഒരു കപ്പ് പോലും സ്വന്തമായില്ലാത്ത ടീം അല്ലേ!

ബാംഗ്ലൂരിനെ കിട്ടിയാല്‍

ബാംഗ്ലൂരിനെ കിട്ടിയാല്‍

അല്ലെങ്കിലും ഈ സുനിലിന്റെ കാര്യം ഇങ്ങനെയാണ്. ഫോം ഔട്ട് ആയി ഇരിക്കുമ്പോള്‍ ആയിരിക്കും ബാംഗ്ലൂര്‍ ടീമിനെ കൈയ്യില്‍ കിട്ടുക. പിന്നെ ഒന്നും നോക്കില്ലല്ലോ... അടിച്ച് പറത്തിക്കളഞ്ഞു!

ചെന്നൈയിലേക്ക് ചെന്നാല്‍ മതി

ചെന്നൈയിലേക്ക് ചെന്നാല്‍ മതി

ബാംഗ്ലൂര്‍ ടീമിനെ തല്ലിത്തോല്‍പിച്ച ആവേശത്തില്‍ ആണ് കൊല്‍ക്കത്ത. ആ ആവേശവും കൊണ്ട് ഇനി ചെല്ലാന്‍ പോകുന്നത് ചെന്നൈയ്‌ക്കെതിരെ ആണ്. ഈ ഗതി ആകുമോ എന്ന് കാത്തിരുന്ന് കാണാം.

ബോണ്ട വിളി!!!

ബോണ്ട വിളി!!!

എത്ര വലിയ താരങ്ങള്‍ ഉണ്ടായിട്ടെന്താ... ബോണ്ടേ, ബോണ്ടേ എന്ന വിളിയല്ലേ... അതൊക്കെ സഹിക്കാം, പക്ഷേ, ഇക്കണ്ട കാലം കളിച്ചിട്ടും ഒരു കപ്പ് പോലും കിട്ടാത്തത് തന്നെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രശ്‌നം.

വിട്ട് കളഞ്ഞതാണത്രെ

വിട്ട് കളഞ്ഞതാണത്രെ

ദിനേശ് കാര്‍ത്തിക് ക്യാപ്റ്റന്‍ ആയിട്ടുള്ള ആദ്യ ഐപിഎല്‍ മത്സരമാണ്. അതുകൊണ്ട് മാത്രം ആണത്രെ കോലിയും ആര്‍സിബിയും കളി വിട്ടുകൊടുത്തത്... വേറെ ആരോടും പറയാതിരിക്കുന്നതാവും നല്ലത്!

ഇതൊക്കെ എവിടെ നിന്ന്

ഇതൊക്കെ എവിടെ നിന്ന്

സംഗതി ആര്‍സിബിയും കൊല്‍ക്കത്തയും തമ്മിലുള്ള കളിയായിരുന്നു ഹിറ്റ്. എന്നാല്‍ പഞ്ചാബും ഡല്‍ഹിയും തമ്മിലുള്ള കളിയില്‍ ഒരു റെക്കോര്‍ഡ് അര്‍ദ്ധ സെഞ്ച്വറി കെഎല്‍ രാഹുലിന്റെ വകവന്നിട്ടുണ്ട്. അത് കണ്ട് ഞെട്ടിയിരിക്കുകയാണത്രെ കോലി!

രണ്ടും കൊള്ളാം

രണ്ടും കൊള്ളാം

എന്തായാലും പഞ്ചാബിന്റെ താരം യുവരാജ് സിങ് നന്നായി തുഴഞ്ഞു. അതിനാണെങ്കില്‍ ഒടുക്കത്തെ പൊങ്കാലയാണ്. ഇപ്പുറത്ത് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ ധോണിയും തുഴഞ്ഞിട്ടുണ്ട്... രണ്ടും കണക്കാണെന്ന്!

ഇനി കാണാം കളി

ഇനി കാണാം കളി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് രോഹിത് ശര്‍മ, എംഎസ് ധോണി, യുവരാജ് സിങ്, കോലി എന്നിവരുടെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍. ആദ്യ കളികളില്‍ എല്ലാവരും നിരാശപ്പെടുത്തി. എന്നാല്‍ ഇനി അങ്ങോട്ട് വെടിക്കെട്ട് തന്നെ ആയിരിക്കുമത്രെ!

കലിപ്പും കപ്പും

കലിപ്പും കപ്പും

ഇതിപ്പോള്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ പറഞ്ഞത് പോലെ ആണല്ലോ... വര്‍ഷം പത്ത് ആയി, ഇനിയെങ്കിലും കലിപ്പടക്കി, കപ്പടിക്കുമോ ബാംഗ്ലൂര്‍ ടീം!

കോലിയുടെ കപ്പ്

കോലിയുടെ കപ്പ്

ധോണിയുടെ കൈയ്യില്‍ രണ്ട് കപ്പുണ്ട്, ഗൗതം ഗംഭീറിന്റെ കൈയ്യിലും രണ്ട് കപ്പുണ്ട്... രോഹിത് ശര്‍മയുടെ കൈയ്യില്‍ ആണെങ്കില്‍ മൂന്നെണ്ണം ആണ് ഇരിക്കുന്നത്. പാവം കോലി... ചായക്കപ്പ് മാത്രമേ ഉള്ളൂ ഇതുവരെ!

അഭിമാനം, അപമാനം

അഭിമാനം, അപമാനം

ബാംഗ്ലൂരിന് അഭിമാനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ടീം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് അപമാനം എന്നാക്കി മാറ്റിയിട്ടുണ്ട്. അഭിമാനമായി മാറിയത് ബെംഗളൂരു എഫ്‌സി ആണത്രെ!

ദദാണ് ആര്‍സിബി

ദദാണ് ആര്‍സിബി

എല്ലാവരും ബോണ്ട ടീം എന്നൊക്കെ വിളിക്കും. എന്നാലും ആര്‍സിബിയുടെ കളിയുള്ള ദിവസം ഗാലറി മുഴുവന്‍ ചുവന്നിരിക്കും. കോലിയുടേയും ഡി വില്ലിയേഴ്‌സിന്റെയും വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുകയും ചെയ്യും. എന്നിട്ടും കുറ്റം ബാക്കി!

ഒന്ന് പോരെ

ഒന്ന് പോരെ

എന്തൊക്കെ ആയിരുന്നു ബാംഗ്ലൂര്‍ ടീമിന്റെ തള്ളുകള്‍. ഞങ്ങള്‍ക്കൊപ്പം കോലിയുണ്ട്, മക്കല്ലം ഉണ്ട്, ഡി വില്ലിയേഴ്‌സ് ഉണ്ട്... പക്ഷേ, ഒറ്റ മറുപടി മാത്രമാണ് കൊല്‍ക്കത്ത കൊടുത്തത്- സുനില്‍ നരേയ്ന്‍ എന്ന് മാത്രം! അതില്‍ തീര്‍ന്നു എല്ലാം!

റണ്‍ മെഷീന്‍

റണ്‍ മെഷീന്‍

എങ്ങനെയാണ് ആര്‍സിബി തോറ്റത് എന്ന് ചോദിച്ചാല്‍ റണ്‍ മെഷീന്‍ കേടായിപ്പോയി എന്ന് പറയാന്‍ പറഞ്ഞത്രെ.. ഇതിലിപ്പോള്‍ ഏത് റണ്‍മെഷീന്‍ ആണോ ആവോ കേടായത്. കുറേ എണ്ണം ഉണ്ടായിരുന്നല്ലോ!

വല്ല മാറ്റവും ഉണ്ടോ...

വല്ല മാറ്റവും ഉണ്ടോ...

റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേ്‌സ് ബാംഗ്ലൂരിന്റെ ബൗളര്‍മാര്‍ക്ക് പണ്ടേ ഇതേ സ്വഭാവം ആണ്. ഇപ്പോഴും വല്ല മാറ്റവും ഉണ്ടോ എന്ന് നോക്കിക്കേ...

കോലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്രെ

കോലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്രെ

ഐപിഎല്‍ 2018 ലെ ആദ്യ മത്സരം കളിച്ചതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് എത്തിയെന്ന്! കൊല്‍ക്കത്തയ്‌ക്കെതിരെ കോലി കളിച്ച സെന്‍സിബിള്‍ ഇന്നിങ്‌സ് ആണത്രെ ഇതിന് വഴിയൊരുക്കിയത്. അത്ര മോശം ഒന്നും അല്ല, 33 പന്തില്‍ 31 റണ്‍സ്!

റിയല്‍ ഫൈറ്റേഴ്‌സ് സമ്മതിച്ചാല്‍

റിയല്‍ ഫൈറ്റേഴ്‌സ് സമ്മതിച്ചാല്‍

സുനില്‍ നരേയ്‌ന്റെ പ്രൊഫൈലില്‍ ഇപ്പോഴും ബൗളര്‍ എന്നാണത്രെ ഉള്ളത്. ഇത്രയും മികച്ച് ബാറ്റിങ് കൂടി പുറത്തെടുത്ത സുനിലിനെ ഒരു ഓള്‍ റൗണ്ടര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ റിയല്‍ ഫൈറ്റേഴ്‌സിന് എതിര്‍പ്പൊന്നും ഇല്ലാതിരുന്നത് ഭാഗ്യം!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

വലിയ താരനിരയൊന്നും ഇല്ലാത്ത കൊല്‍ക്കത്ത ടീമിനെ എടുത്തിട്ട് അലക്കാം എന്നും കരുതി ഷാജി പാപ്പനെ പോലെ ഓടി പോയതായ.. ഒടുവില്‍ ഡി വില്ലിയേഴ്‌സും മക്കല്ലവും കൂടി താങ്ങി എടുത്ത് കൊണ്ടുവരേണ്ട ഗതിയായി!

കിടിലോസ്‌കി!!!

കിടിലോസ്‌കി!!!

എന്തൊക്കെ പറഞ്ഞാലും ആര്‍സിബിയും കൈആറും തമ്മിലുള്ള കളി കിടിലന്‍ ആയിരുന്നു. ആദ്യം കെകെആറിന്റെ ബൗളര്‍മാരെ ഡി വില്ലിയേഴ്‌സ് പറപ്പിച്ചു. അതിന്റെ കേട് തീര്‍ക്കാന്‍ ആര്‍സിബി ബൗളര്‍മാരെ സുനില്‍ നരേയ്‌നും പഞ്ഞിക്കിട്ടു!

ആ മൊഞ്ചൊന്നും പോവൂല്ല

ആ മൊഞ്ചൊന്നും പോവൂല്ല

എന്തൊക്കെ പറഞ്ഞാലും, വയസ്സായാല്‍ പോലും എബിഡിയുടെ കളിയുടെ മൊഞ്ചൊന്ുനം പോവൂല്ലെന്ന് തെളിയിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ കളി. 23 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും കൊണ്ട് 44 റണ്‍സാണ് അടിച്ചെടുത്തത്.

ഡബിളാണ്.. ഡബിള്‍

ഡബിളാണ്.. ഡബിള്‍

ബാറ്റിങ്ങില്‍ മാത്രമാണ് തകര്‍ത്തത് എങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ ഒരു വിക്കറ്റും എടുത്തില്ലേ ദുഷ്ടന്‍... സുനില്‍ നരേയ്ന്‍ ഡബിളായിരുന്നത്രെ ഡബിള്‍!

എങ്ങനെ പറ്റുന്നു ഇതൊക്കെ!

എങ്ങനെ പറ്റുന്നു ഇതൊക്കെ!

ഇത്തവണത്തെ ഐപിഎല്ലില്‍ തങ്ങളുടെ ബൗളര്‍മാര്‍ ആയിരിക്കും തകര്‍ക്കുക എന്നായിരുന്നു കോലി കളിക്ക് മുമ്പ് പറഞ്ഞത്. ബൂംമ്രയ്ക്ക് എന്താണ് സ്മര്‍ദ്ദം എന്ന വാക്കിന്റെ അര്‍ത്ഥം എന്ന് പോലും അറിയില്ലെന്നാണ് മുംബൈ ടീം പറഞ്ഞത്. രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലായി!

രണ്ട് ആര്‍സിബി

രണ്ട് ആര്‍സിബി

ഇപ്പോള്‍ കേരളത്തിലെ ചായക്കടകളില്‍ പോലും ആര്‍സിബി തരംഗമായിക്കൊണ്ടിരിക്കുകയാണത്രെ... ഞെട്ടണ്ട, ടീമിന്റെ പേരും പലഹാരത്തിന്റെ പേരും പരസ്പരം അങ്ങോട്ട് മാറ്റിയിട്ടുണ്ട്... ബോണ്ട, ബോണ്ടേയ്!

 ഒന്ന് ശരിയാക്കിക്കൊടുക്കെന്നേ...

ഒന്ന് ശരിയാക്കിക്കൊടുക്കെന്നേ...

ആദ്യ കളിയില്‍ തന്നെ ടീമിന് വിജയം സമ്മാനിച്ചതാരാ...? അത് സുനില്‍ നരേയ്ന്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല. എങ്കില്‍ പിന്നെ പ്രൊഫൈലില്‍ ബൗളര്‍ എന്നത് മാറ്റി ഒന്ന് ഓള്‍റൗണ്ടര്‍ എന്നാക്കിക്കൊടുത്തൂടെ!

ചായ മാത്രം പോര

ചായ മാത്രം പോര

പണ്ട് സുവാരസ് ചെവി കടിച്ചതിന് ശേഷം കേരളത്തിലെ ചായക്കടകളില്‍ ഇത്രയേരെ തരംഗമായ ഒരു പേര് വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല. ബോണ്ടയെ ആര്‍സിബി എന്ന് വിളിച്ചാല്‍ ബോണ്ട കോപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്!

ബോണ്ടകളായി തുടരും

ബോണ്ടകളായി തുടരും

കഴിഞ്ഞ ദിവസത്തെ ആര്‍സിബിയുടെ കളി കണ്ടപ്പോള്‍ എന്ത് മനസ്സിലായി....? ഇനി മക്കല്ലം അല്ല, ഡി കോക്ക് അല്ല, ആര് വന്നാലും ബോണ്ടകള്‍ ബോണ്ടകള്‍ തന്നെ ആയി തുടരും എന്ന് മനസ്സിലായത്രെ!

മോശം ലേലമോ...

മോശം ലേലമോ...

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും പഴി കേട്ടത് കൊല്‍ക്കത്ത ടീമിന് ആയിരുന്നു. ഏറ്റവും മോശം ലേലം എന്നായിരുന്നു പണ്ഡിതന്‍മാരുടെ പരിഹാസം. ആദ്യത്തെ കളി കഴിഞ്ഞപ്പോള്‍ അതങ്ങ് മാറിക്കിട്ടി!

മുതലും പലിശയും

മുതലും പലിശയും

വെടിക്കെട്ട് ടീം ആണെന്നൊക്കെ പറഞ്ഞിട്ടാണല്ലോ ആര്‍,സിബി ഇറങ്ങിയത്. ഒന്നും പറയാതെ ഇറങ്ങിയവരായിരുന്നു കെകെആര്‍ ടീം. എന്തായാലും മുതലും പലിശയം അടക്കം തിരികെ കൊടുത്തിട്ടുണ്ട്!

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾഅടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്

English summary
IPL 2018 social media trolls mocking Virat Kohli's Royal Challengers Banglore Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X