ബാബ്‌റി മസ്ജിദ് സംഭവം സിനിമയാകുന്നു; നായകനായി അജയ് ദേവ്ഗണ്‍?
ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് കരുതപ്പെടുന്നത്.
ഇതിന്റെ പേരില്‍ പല കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും ഇന്ത്യയുടെ പലഭാഗത്തുമുണ്ടായി. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ ബാബ്‌റി മസ്ജിദ് പള്ളിക്കുനേരെ ആക്രമണം നടത്തുന്നതും തകര്‍ക്കുന്നതും. രാമക്ഷേത്രം നിലനിന്നിരുന്ന പ്രദേശത്താണ് പള്ളി പണിതതെന്ന് ആരോപിച്ചായിരുന്നു തകര്‍ക്കപ്പെട്ടത്.

സംഭവം ഇന്നും ഇന്ത്യയില്‍ വിവാദ വിഷയമാണ്. ഇത്തരമൊരു വിഷയം ഇതുവരെ മുഴുനീള സിനിമയാക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. ബാഹുബലി, ബജ് രംഗി ഭായ്ജാന്‍ ഫെയിം വിജേന്ദ്ര പ്രസാദ് ആണ് സിനിമയ്ക്ക് കഥയൊരുക്കുന്നത്. വിജയേന്ദ്ര പ്രസാദ് തന്നെ സംവിധാനവും നിര്‍വഹിക്കും. സിനിമയില്‍ നായകനാകുന്നതു സംബന്ധിച്ച് അജയ് ദേവ്ഗണമായി വിജയേന്ദ്ര സംസാരിക്കുകയും ചെയ്തു.
സംഭവം വിവാദ വിഷയമാണെങ്കിലും നായകനാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അജയ്് ദേവ്ഗണ്‍ അറിയിച്ചിരിക്കുന്നത്. കബിര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മറ്റു നടീനടന്മാരെ തീരുമാനിച്ചിട്ടില്ല. സിനിമ ഏതെങ്കിലും മതവിഭാഗത്തെ പ്രകോപിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ വിവാദമുണ്ടാക്കുന്നതോ ആയിരിക്കില്ലെന്ന് വിജയേന്ദ്ര പ്രസാദ് ഉറപ്പുനല്‍കുന്നുണ്ട്.


Click it and Unblock the Notifications
