ചർച്ച വേണ്ടെന്ന് മമ്മൂട്ടി അങ്കിളും ഇന്നസെന്റ് അങ്കിളും പറഞ്ഞോ? ടിവി അവതാരകൻ നടിയോട് ചോദിച്ചത്!!
ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സിനിമാ നടി ലക്ഷ്മിപ്രിയയോട് വിനു വി ജോൺ ചോദിച്ച ചോദ്യം സോഷ്യൽ മീഡിയയിൽ ചിരി ഉണർത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചകൾ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം നിർമാതാവ് സജി നന്ദ്യാട്ട് ഏഷ്യാനെറ്റ് ന്യൂസിൽ നടത്തിയ ചില പരാമർശങ്ങൾ വിവാദമാകുകയും ചെയ്തിരുന്നു.

അമ്മയിലെ ചർച്ച
നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയിൽ ചർച്ച ചെയ്യാത്തത് എന്ത് എന്ന വിഷയത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച ചെയ്യാത്തത്. ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മകളല്ലേ ഈ കേസിൽ അമ്മ ഇരയുടെ പക്ഷത്താണോ അതോ വേട്ടക്കാരന്റെ പക്ഷത്താണോ എന്ന് സോഷ്യൽ മീഡിയയിലും ചോദ്യം ഉയരുന്നുണ്ട്.

ഒരു വരി പ്രമേയം പോലും
തെറ്റുചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് ഒരു വരി പ്രമേയം പോലും അമ്മ ജനറൽ ബോഡി യോഗത്തില്‍ പാസാക്കിയില്ല. ഇരയായ പെൺകുട്ടിയെ വീണ്ടും വീണ്ടും അപമാനിച്ചവരെ ഒന്ന് താക്കീത് ചെയ്യാൻ പോലും അമ്മ മിനക്കെട്ടില്ല. സൂപ്പർ താരങ്ങളും ഈ വിഷയത്തില്‍ മൗനം ദീക്ഷിക്കുകയാണ്.

എന്ത് കൊണ്ട് ചർച്ചയായില്ല
അമ്മയുടെ ജനറല്‍ ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആരും ആവശ്യം ഉയര്‍ത്തിയില്ല എന്നാണ് കെ ബി ഗണേഷ് കുമാറും ഇന്നസെന്‍റുമെല്ലാം നടിയുടെ വിഷയം ചര്‍ച്ച ചെയ്യാത്തതിന് കാരണമായി പറഞ്ഞത്. എന്നാല്‍ അങ്ങനെ ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ മറുസംഘം അതിനെ തടയുമായിരുന്നു എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര സംശയിക്കുന്നു.

ലൈനിലെത്തിയ ലക്ഷ്മിപ്രിയ
ചര്‍ച്ചകള്‍ ഇങ്ങനെ പൊടിപൊടിക്കവേയയാണ് ചലച്ചിത്രതാരം ലക്ഷ്മിപ്രിയ ഫോണ്‍ ലൈനില്‍ എത്തിയത്. പെൺകുട്ടിക്ക് കേസ് നടത്താൻ അമ്മ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്നസെന്റ് അങ്കിൾ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. കേസ് നടത്തുന്നത് സർക്കാരാണ്, അതിന് ഇന്നസെന്റിന്റെ ഓശാരമൊന്നും വേണ്ട എന്ന് വിനു മറുപടിയും കൊടുത്തു

ചേട്ടനും അങ്കിളും വരുന്നു
അതാരോ നടത്തിക്കോട്ടേ വിനുച്ചേട്ടാ എന്നായി ലക്ഷ്മിപ്രിയയുടെ മറുപടി. ങേ ഞാനുമിപ്പോ ചേട്ടനായോ എന്ന് വിനുവിന് പുഞ്ചിരി. ഇതിന് ശേഷമാണ്, ആരും ചോദ്യം ചോദിച്ചില്ലെങ്കിൽ ചർച്ചയൊന്നും വേണ്ടെന്ന് ആരെങ്കിലും.... മമ്മൂട്ടിയങ്കിളോ ഇന്നസെന്റങ്കിളോ ആരെങ്കിലും എന്ന് വിനു വി ജോണ്‍ ലക്ഷ്മി പ്രിയയോട് ചോദിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയ്ക്കും രസകരമായി തോന്നിയത്.

വിവാദങ്ങൾ ഇങ്ങനെയൊക്കെ
ആക്രമിക്കപ്പെട്ട നടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടത് നടൻ ദിലീപാകട്ടെ കഴിഞ്ഞ നാല് മാസമായി പീഡിപ്പിക്കപ്പെടുകയാണ് എന്ന് കഴിഞ്ഞ ദിവസം നിർമാതാവ് സജി നന്ദ്യാട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞത് വൻ വിവാദമായിരുന്നു. ഇത്തരം നിലവാരം കുറഞ്‍ഞ പ്രയോഗങ്ങൾ നടത്തരുത് എന്നാവശ്യപ്പെട്ട് വിനു സജിയെ തടയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് അവർ കാണാം
നടി ആക്രമിക്കപ്പെട്ട വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യാത്തത് മുഖ്യവിഷയമായി വന്ന ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച കാണാം












Click it and Unblock the Notifications