Get Updates
Get notified of breaking news, exclusive insights, and must-see stories!

എംജി ശ്രീകുമാർ മതം മാറിയോ? ഒടുവില്‍ പ്രതികരിച്ച് എംജി, ഏത് ശക്തിയിലും വിശ്വസിക്കാനുള്ള അവകാശമുണ്ട്, മറുപടി

കൊച്ചി: ഗായകന്‍ എംജി ശ്രീകുമാര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറുകയാമെന്ന ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. ഒരു പഴയ കാല അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രചരണം.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ അവതാരകയായ റിമി ിമി ചോദിച്ച ഒരു ചോദ്യവും അതിന് എംജി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് മാത്രമാണ് അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വളച്ചൊടിച്ചാണ് വ്യാജ പ്രചരണം അഴിച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ പ്രചരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍. വിശദാംശങ്ങളിലേക്ക്...

1

കഴിഞ്ഞ ദിവസം നവരാത്രി ദിനത്തിനോട് അനുബന്ധിച്ച് എംജി ശ്രീകുമാര്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം പ്രതികരിച്ച് രംഗത്തെത്തിയത്. അദ്ദേഹം നല്‍കി മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോസ്റ്റിന് താഴെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയാണ് എംജി ശ്രീകുമാര്‍ നല്‍കിയത്. വാര്‍ത്തയിലെ സത്യം എന്താണെന്ന് അറിയാതെയാണ് എംജിക്കെതിരെ പലരും വിമര്‍ശനം ഉയര്‍ത്തിയത്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

പാസ്റ്റര്‍ എംജി അച്ചായന് നവരാത്രി ആശംസകളൊക്കെയുണ്ടോ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന ഒരു മോശം കമന്റ്. ഇതിന് ചുട്ടമറുപടിയാണ് എംജി നല്‍കിയത്. ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട് .ചില കുബുധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നു . ഞാന്‍ ഒരു ഹിന്ദു ആണ് എന്നായിരുന്നു എംജിയുടെ മറുപടി.

3

പിന്നാലെ ഈ പ്രചരണത്തില്‍ വിശദമായ ഒരു കമന്റും അദ്ദേഹം പങ്കുവച്ചു. ഞാന്‍ ഒരു ഹിന്ദു ആണ് .പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു . ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ് . എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു. കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു . അതിനൊന്നും കുഴപ്പമില്ല . എന്നെയാണ് ലക്ഷ്യം .ദയവായി ഒന്ന് വിട്ടു പിടി . ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും . ലവ് യൂ ഓള്‍ എന്നാണ് അദ്ദേഹം കമന്റില്‍ കുറിച്ചത്.

4

എംജിയുടെ പോസ്റ്റിനും വിശദീകരണത്തിനും ആരാധകരുടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് കമന്റ് പങ്കുവയ്ക്കുന്നത്. പ്രിയ അണ്ണാ.. ചില കുറ്റപ്പെടുത്താലും കരുതല്‍ ഇല്ലാഴികയെ കുറിച്ചും ചില വിമര്‍ശനം വരും.. കാര്യം ആക്കണ്ട..ദൈവ അനുഗ്രഹം കൊണ്ട് ഇങ്ങനെ തട്ടി മാറി... അതില്‍ ആരെയും പഴിക്കേണ്ട... അപകടമോ രോഗമോ വരേണ്ട സമയം.. ഇങ്ങനെ മാറി...ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

5

കുബുദ്ധികള്‍ പലതും പറയും അതിനൊന്നു മറുപടി കൊടുത്ത് സമയം കളയരുത് സാറ് സാറിന്റെ ജോലി ചെയ്യുക. ഏത് മതത്തില്‍ വിശ്വസിക്കണം, ഏത് ദൈവത്തെ ആരാധിക്കണം എന്നുള്ള തൊ ക്കെഅവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ പെട്ടതാണ് - എം ജി സര്‍ അദ്ദേഹത്തിന് ഇഷ്ട്ട മുള്ളതില്‍ വിശ്വസിക്കട്ടെ അതിന് അധികാരമില്ലെ 'അധേഹത്തിന് അധേഹത്തിന്റെ മതം, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, മതം ആരുടേയും കുത്തകയൊന്നുമല്ലല്ലൊ -എല്ലാ വിധ ആശംസകളു സര്‍- എന്നൊക്കെയായിരുന്നു കമന്റുകള്‍.

6

പോസ്റ്റിന് താഴെ ചിലര്‍ എംജിയെ വിമര്‍ശിച്ചും രംഗത്തെത്തി. ഒരു യേശു വിശ്വാസി ഒരിക്കലും ഹിന്ദുമതത്തെ അംഗീകരിക്കില്ല , അതുപോലെന്നെ മുഹമ്മദീയരും , പിന്നെ അങ്ങെന്തിന് -- അപ്പോപ്പി ന്നെ ഹിന്ദുമത വിശ്വാസി എന്തിനാണ് അവരുടെ പുറകെപോകുന്നത് , ഇനി ഹിന്ദുത്വം വിശാലമായ കാഴ്ചപ്പാടാണ് എന്നൊന്നും പറഞ്ഞു വരല്ലേ , വല്ലാതെ വിശാലമായതോണ്ടാണ് ഹിന്ദുസ്ഥാനം ചെറുതായി കൊണ്ടിരിക്കുന്നത്, എന്തായാലും സ്വയംഹിന്ദുതന്നെ ആണെന്ന് പറഞ്ഞതിന്- കണ്ണന്‍ എന്നയാള്‍ കമന്റ് ചെയ്തു.

7

അതേസമയം, അഭിമുഖത്തില്‍ അവതാരക റിമി ടോമിയുടെ ചോദ്യം ഇങ്ങനെയായിരുന്നു, എം ജി ശ്രീകുമാര്‍ മതം മാറിയെന്ന്, മാറിയോ, അതോ മത തീവ്രവാദിയാണോ അതോ മത മൈത്രിയാണോ ലക്ഷ്യം എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് എം ജി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, മത മൈത്രിയാണെന്നായിരുന്നു എം ജി പറഞ്ഞത്. ഒരു കാര്യം ഉണ്ട് ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ,

Recommended Video

cmsvideo
    Monson Mavunkal deceived singer MG Sreekumar with a ring says it's black diamond
    8

    ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ അനുഭവങ്ങളില്‍ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോള്‍ പറഞ്ഞാല്‍ തീരില്ലെന്ന് എംജി പറഞ്ഞു. അതൊക്കെ വിശ്വാസമാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ആണ്- എംജി ഷോയില്‍ വച്ച് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+