പാകിസ്താന് പണികൊടുക്കുന്നത് മെസഞ്ചര്‍; ഇന്ത്യയ്‌ക്കോ!! വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഐസിസ് ആശയവിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്നത് മെസ്സഞ്ചര്‍ ആപ്പെന്ന് കണ്ടെത്തല്‍. സുരക്ഷാ ഏജന്‍സികളുടേയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ശ്രദ്ധയില്‍പ്പെടാതെ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെലിഗ്രാം മെസ്സഞ്ചറില്‍ വോയ്‌സ് കോള്‍ സാധ്യമല്ലെങ്കിലും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്ന ഓഡിയോ മെസേജുകള്‍ ബാക്ക് അപ്പ് ചെയ്യാന്‍ കഴിയില്ല എന്നത് ഭീകരര്‍ക്കിടയില്‍ ടെലഗ്രാമിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് എടുക്കുന്നിനെതിരെ പാക് സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയാണ് ടെലഗ്രാം ഉള്‍പ്പെടെയുള്ള ആപ്പുകളിലേയ്ക്ക് ഐസിസ് മാറിയത്. വ്യാജപ്പേരുകളില്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ 2014ല്‍ ആയിരക്കണക്കിന് സിം കാര്‍ഡുകളാണ് പാകിസ്താന്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ ഫോണ്‍ കോളിന് ബദലായി മെസേജുകള്‍ കൊണ്ട് വിവരവിനിമയം നടത്തുന്ന ഭീകരര്‍ സുരക്ഷാ ഏജന്‍സികളുടെ വലയില്‍ നിന്നും വിദ്ഗദമായി തെന്നിപ്പോകുന്നുണ്ട്.

എന്നാല്‍ ഭീകരര്‍ക്കിടയില്‍ പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ സജീവമാണെന്നാണ് പോലീസ് അവകാശപ്പെടുന്നത്. മൊബൈല്‍ ഷോപ്പുകളും കൂടുതല്‍ പണം ലഭിക്കുന്നതിന് വേണ്ടി പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. ക്രിമിനല്‍ അധിക പണം നല്‍കി കൈവശപ്പെടുത്തുന്ന സിം കാര്‍ഡുകളായിരുന്നു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. പാകിസ്താനില്‍ ഐസിസ് നടത്തിയ ഭീകരാക്രമണങ്ങളൊന്നും പോലീസിന് നേരത്ത കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതിന് പിന്നിലും ഇക്കാര്യങ്ങളാണ്.












Click it and Unblock the Notifications