Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യയേക്കാൾ വലിയ തേപ്പ്! മുസാഫിറിനെ വെല്ലും ആന്റി ക്ലൈമാക്‌സ്!! കേരളത്തെ തേച്ച സിഫ്‌നിയോസിന് ട്രോൾ

കലിപ്പടക്കാനും കപ്പടിക്കാനും വേണ്ടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതി ഇപ്പോള്‍ വളരെ കഷ്ടത്തിലാണ്. ആദ്യം കോച്ച് രാജിവച്ച് പോയി. ഇപ്പോഴിതാ ഒരു താരവും മറുകണ്ടം ചാടിയിരിക്കുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം സിഫ്‌നിയോസ് ആണ് മറുകണ്ടം ചാടി ഗോവ ടീമില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ദേശീയ ടീമില്‍ സ്ഥാനം കിട്ടിയതുകൊണ്ട് പോവുകയാണ് എന്ന് പറഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിട്ടത്.

എന്തായാലും ഈ കൊലച്ചതിയെ അംഗീകരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തയ്യാറല്ല. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്താണ് അവര്‍ പ്രതികാരം തീര്‍ക്കുന്നത് എന്ന് മാത്രം!!!

എന്തൊക്കെ പ്രതീക്ഷയായിരുന്നു

എന്തൊക്കെ പ്രതീക്ഷയായിരുന്നു

റെനെച്ചായന്‍ പോയ ഒഴിവില്‍ കോച്ചായി വന്നതായിരുന്നു ഡേവിഡ് ജെയിംസ്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു സിഫ്‌നിയോസിനെ കുറിച്ച്... ഇപ്പോള്‍ കിട്ടിയത് ഇതുപോലെ ഒരു തേപ്പാണ് എന്ന് മാത്രം!

പിന്നെ എടുത്തോളാം

പിന്നെ എടുത്തോളാം

കടം തീര്‍ക്കാനും കലിപ്പടക്കാനും കപ്പടിക്കാനും വേണ്ടി ഇറങ്ങിയതാണ്... ഇങ്ങനെ ഒരു പണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഈ കണക്ക് പിന്നെ തീര്‍ക്കുമെന്ന്!

അതുകൊണ്ടാണോ?

അതുകൊണ്ടാണോ?

കലിപ്പടക്കാനും കപ്പടിക്കാനും വയ്യാത്തോണ്ടാണോ ആവോ അവര്‍ വിളിച്ചപ്പോള്‍ സിഫ്‌നിയോസ് ഇറങ്ങിപ്പോയത്... ഈ കടം കൂടി ബ്ലാസ്‌റ്റേഴ്‌സ് അടുത്ത വര്‍ഷം വീട്ടേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോഴാണ്!

ഓടിരക്ഷപ്പെട്ടു

ഓടിരക്ഷപ്പെട്ടു

ഇനിയിപ്പോള്‍ കലിപ്പടക്കാനും കപ്പടിക്കാനും പറ്റില്ല എന്ന് മനസ്സിലായത് കൊണ്ട് സിഫ്‌നിയോസ് ഓടി രക്ഷപ്പെട്ട താണോ എന്നാണ് അറിയേണ്ടത്...

ചരിഞ്ഞ കൊമ്പന്‍

ചരിഞ്ഞ കൊമ്പന്‍

ശരിയാണ്... ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ഏതാണ്ട് ചരിഞ്ഞ കൊമ്പനെ പോലെ ആയിട്ടുണ്ട്. അപ്പോള്‍ പിന്നെ നെറ്റിപ്പട്ടത്തിന്റെ ആവശ്യം വരില്ലല്ലോ... ആവശ്യമുള്ളവര്‍ എടുത്തോണ്ട് പോയതാവും!

മുസാഫിറിനെ വെല്ലും

മുസാഫിറിനെ വെല്ലും

ടൈഗര്‍ എന്ന സുരേഷേ ഗോപി സിനിമയില്‍ മുസാഫിര്‍ എന്ന ഒരു കഥാപാത്രം ഉണ്ട്. അവസാന നിമിഷം മാത്രം തിരിച്ചറിഞ്ഞ ഒരു ചതിയുടെ കഥ. ഇതിപ്പോള്‍ അതിനേയും വെല്ലും ഈ സിഫ്‌നിയോസ്!

എന്തിനാ ചക്കരേ...

എന്തിനാ ചക്കരേ...

അത്രയേറെ പ്രിയങ്കരനായിരുന്നു സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍... നീ എന്തിനാ ചക്കരേ ഞങ്ങളെ ചതിച്ചത് എന്നാണത്രെ ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്!

പറ്റിച്ചിട്ടാണെന്ന് കരുതേണ്ട

പറ്റിച്ചിട്ടാണെന്ന് കരുതേണ്ട

ബ്ലാസ്റ്റേഴ്‌സിന് പറ്റിച്ചിട്ടാണ് ഗോവ ടീമിലേക്ക് ചേക്കേറിയത് എന്ന് സിഫ്‌നിയോസ് കരുതേണ്ടെന്ന്... നന്നായി വരും എന്നൊരു അനുഗ്രഹവും!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

ഷാജി പാപ്പന്റെ കാലിന്റെ അടിയിലേക്ക് ആ പഴത്തൊലി വലിച്ചെറിഞ്ഞില്ലേ... അതിനേക്കാള്‍ വലിയ ചതിയാണ് ഗോവ ടീം ഇപ്പോള്‍ ചെയ്തത്!

എന്ത് പറഞ്ഞിട്ടെന്താ...

എന്ത് പറഞ്ഞിട്ടെന്താ...

എന്തോരം അപ്പോം കടലക്കറിയും വാങ്ങിക്കൊടുത്തതാണ്... എന്നിട്ടും അവന്‍ ഗോവയിലേക്ക് പോയില്ലേ എന്നാണത്രെ ജിങ്കന്റെ വിലാപം!

ചേര്‍ന്ന കുപ്പായം

ചേര്‍ന്ന കുപ്പായം

നാഷണല്‍ ടീമില്‍ ഇടം കിട്ടി എന്ന് പറഞ്ഞാണല്ലോ സിഫ്‌നിയോസ് ഇറങ്ങിയത്. ഇപ്പോഴിതാ ചേര്‍ന്ന കുപ്പായവും അണിഞ്ഞ് അങ്ങ് ഗോവ ക്യാമ്പില്‍ ഇരിക്കുന്നു.

നൈസായിട്ടങ്ങ്

നൈസായിട്ടങ്ങ്

നൈസ് ആയിട്ട് അങ്ങ് തേച്ചിട്ടുണ്ട്. ഗോവ ടീമില്‍ ചേര്‍ന്നതിനെ പിന്നെ വേറെ എന്ത് പേരിട്ട് വിളിക്കും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഷൈജുവണ്ണൻ പോലും

ഷൈജുവണ്ണൻ പോലും

ഷൈജു ദാമോദരന് പോലും സഹിച്ചിട്ടില്ല സിഫ്നിയോസിന്റെ ഈ ചാട്ടം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+