കൈയ്യും കാലും ബന്ധിച്ച് ടാറില്‍ മുക്കി കൊല്ലുക, ഇതാണ് ഐസിസിന്റെ പുതിയ ശിക്ഷാ രീതി
ഇറാഖ്: ഐസിസിന്റെ ക്രൂരകൊലപാതകങ്ങളുടെ മുഖം മാറികൊണ്ടിരിക്കുകയാണ്. വെടിവെച്ചും, തലയറുത്തും, പീഡിപ്പിച്ചും വധിക്കുന്ന രീതിയില്‍ നിന്നും കൊലപാതകത്തിന് പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഐസിസ്.
പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന വീഡിയോ പുറത്ത് വിച്ചതിന് പിന്നാലെ പിടികൂടിയവരെ ടാറില്‍ മുക്കി കൊല്ലുന്നതാണ് പുതിയ രീതി. കൈ കാലുകള്‍ ബന്ധിച്ച് തിളച്ച ടാര്‍ നിറച്ച ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലുക, ഇതാണ് ഐസിസിന്റെ പുതിയ കൊലപാതക രീതി.

അടുത്ത ദിവസത്തില്‍ ആറ് പേരെയാണ് തിളച്ച ടാറിലേക്ക് തള്ളിയിട്ട് ഐസിസ് കൊന്നത്. പൊതുജനത്തിന്റെ മുന്നില്‍ വെച്ചാണ് കൊലപാതകം നടത്തുന്നത്. ഇറാഖ് സര്‍ക്കാരിന് ഐസിസിനെ ഒറ്റുകൊടുക്കുന്നു എന്ന് സംശയിക്കുന്നവരെയാണ് പിടികൂടി വധിച്ചത്. ശരിയ കോടതിയുടെ നിയമപ്രകാരമാണ് ശിക്ഷ നടപ്പാക്കുന്നത്.
ഒരാഴ്ച മുന്‍പ് 25 ഇറാഖി തടവുക്കാരെ നിട്രിക് ആസിഡില്‍ മുക്കി കൊന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. കഴുത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന കയര്‍ കെട്ടി ആസിഡിലേക്ക് തള്ളിയിട്ട് ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് സംഭവിക്കുന്നത് വരെ പുറത്തെടുക്കാത്തിരിക്കുകയാണ് ചെയ്യുന്നത്.


Click it and Unblock the Notifications
