'ഫേസ്ബുക്ക് ഭീകരരൂപി' ഇസ്രായേലി മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍!!!
ജെറുസലേം: ഫേസ്ബുക്കിനും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രായേല്‍ ആഭ്യന്തര സുരക്ഷ മന്ത്രി ഗിലാദ് ഇര്‍ദാന്‍. ഇസ്രായേലിനെതിരെ ഉരുന്ന നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സക്കര്‍ബര്‍ഗ് രാജ്യത്തിനെതിരെയുള്ള നീക്കങ്ങള്‍ തടയുന്നതിനായുള്ള നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ലെന്നുമാണ് ഇര്‍ദാന്‍ ആരോപണം. ഇസ്രായേലിലെ സുരക്ഷ സംവിധാനങ്ങള്‍ക്ക് ഭീഷണിയാവുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിന് പ്രധാനപങ്കുവഹിക്കുന്നുവെന്നും ഇര്‍ദാന്‍ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് ആക്രമണങ്ങള്‍ വര്‍ധിക്കാനും സുരക്ഷയെ കുഴപ്പത്തിലാക്കുന്നതിനും വഴിയൊരുക്കുന്നുവെന്നും ഇര്‍ദാന്‍ ആരോപിക്കുന്നു. ഭീകരവാദ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് രാജ്യത്ത് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് മാധ്യമങ്ങളില്‍ ഭീകരവാദം സംബന്ധിച്ച വാര്‍ത്തകള്‍ വരാതിരിക്കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള ശ്രമം ഇസ്രായേല്‍ നേരത്തെ നടത്തിയിരുന്നു.

ഫെയ്സ്ബുക്കിലൂടെ കോടിക്കണക്കിന് പണമുണ്ടാക്കുന്ന സക്കര്‍ബര്‍ഗിനെ വിമര്‍ശിക്കുന്ന ഗിലാദ് ഇര്‍ദാന്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതും സക്കര്‍ബര്‍ഗ്ഗിന്റെ നയങ്ങളാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇര്‍ദാന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ ഇസ്രായേലി വക്താവ് അറിയിച്ചത്.


Click it and Unblock the Notifications
