Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്ഭുതം തന്നെ, എന്റെ ഉയരം കൂടുന്നു, ഞാൻ വളരുന്നു'; ബിഗ് ബോസ് താരം അബ്ദു റോസിക്

ബിഗ് ബോസ് ഹിന്ദി സീസൺ 16 ലെ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു താജിക്കിസ്ഥാനിൽ നിന്നുള്ള ഗായകനായ അബ്ദു റോസിക്. ഹിന്ദി അറിയാത്ത ഹിന്ദി പാട്ടുകൾ പാടി ടിക്ക് ടോക്കിലൂടെയായിരുന്നു അബ്ദു റോസിക് പ്രശസ്തനായത്. അബ്ദുവിന്റെ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഹിറ്റായിരുന്നു.

ഒറ്റ നോട്ടത്തിൽ എട്ടോ ഒൻപതോ വയസുള്ള ഒരു കുട്ടിയായിട്ടേ അബ്ദുവിനെ തോന്നുകയുള്ളൂവെങ്കിലും 19 കാരനാണ് അബ്ദു റോസിക. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഗായകൻ കൂടിയാണ് റോസിക്. ഹോർമോണിൻറെ കുറവായിരുന്നു അബ്ദുവിന്റെ വളർച്ചയെ ബാധിച്ചത്. ചെറുപ്പത്തിൽ അബ്ദുവിന്റെ ചികിത്സാ ചെലവ് വഹിക്കാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല.

abdu rozik

എന്നാൽ ഇപ്പോഴിതാ തന്റെ ഉയരം കൂടുകയാണെന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് അബ്ദു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വാക്കുകൾ. 'നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയുന്നുണ്ടോ? ഞാൻ വളരില്ലെന്നും വളർച്ച ഹോർമോൺ പൂജ്യം ശതമാനം ആണെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അൽഹംദുലില്ലാ, അത്ഭുതം സംഭവിച്ചിരിക്കുന്നു, നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രാർത്ഥനയും കാരണം ഞാൻ ഇതാ വളരുന്നു', റോസിക് കുറിച്ചു.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ഇത് ശരിക്കും അത്ഭുതം തന്നെയെന്നാണ് പലരും കുറിച്ചത്. അബ്ദു റാസ ദൈവത്തിന് പ്രീയപ്പെട്ടവനാണെന്നും തീർച്ചയായും താങ്കൾ വളരുമെന്നുമായിരുന്നു ഒരു ആരാധകൻ കുറിച്ചത്. വിവരം ശരിക്കും സന്തോഷം നൽകുന്നതാണെന്നും പോസ്റ്റ് കണ്ടപ്പോൾ കണ്ണു നിറഞ്ഞ് പോയെന്നും മറ്റൊരു ആരാധകൻ കുറിച്ചു.

എന്തുകൊണ്ട് വളർച്ച ഹോർമോണുകൾ എന്തുകൊണ്ട് കുറയുന്നു?

പിറ്റ്യൂട്ടറി ഗ്രന്ഥി ആവശ്യത്തിന് വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിലാണ് കുട്ടികളിൽ വളർച്ച മുരടിക്കുകയും ഉയരക്കുറവിന് കാരണമാകുകയും ചെയ്യുന്നത്. മന്ദഗതിയിലുള്ള വളർച്ച, ഉയരക്കുറവ് (ഒരേ പ്രായത്തിൽ ഉള്ള മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ), പ്രായപൂർത്തിയാകുമ്പോൾ ലൈംഗിക വളർച്ചയുടെ അഭാവം അല്ലെങ്കിൽ കാലതാമസം, കഠിനമായ തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+