സോഷ്യൽ മീഡിയയിലൂടെ വേദന പങ്കുവെക്കാറുണ്ടോ? എങ്കിൽ നിങ്ങൾ പേടിക്കണം, ബന്ധങ്ങൾ തകരാൻ ഇതുമതി...

  • Posted By: Desk
Subscribe to Oneindia Malayalam

കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ളത്‌ എന്നാണ്‌ കവി കുഞ്ഞുണ്ണി മാഷ്‌ പാടിയിട്ടുള്ളത്‌. ഇല്ലെങ്കില്‍ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും, മുത്തച്ഛിയും കൂടുമ്പോള്‍ ഇമ്പകരമാകുന്നതാണ്‌ കുടുംബം. ഇന്നത്തെ അത്യന്താധുനിക യുഗത്തില്‍ കുടുംബ ബന്ധങ്ങളില്‍ വലിയ മാറ്റം വന്നു ചേര്‍ന്നിരിരക്കുന്നു. ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു എന്ന് തന്നെ പറയാം. ഇന്ന് എല്ലാവരും ഓൺലൈൻ യുഗത്തിലാണ്, ഫേസ്ബുക്കിലും വാട്സാപ്പിലും തന്നെയാണ് ജീവിതം. എന്നാൽ സോഷ്യൽ മീഡിയ കുടുംബ ബന്ധങ്ങൾ തകർക്കുന്നു എന്നു പറയുന്നവരാണ് കൂടുതലും. കുടംബങ്ങളിലെ പ്രശ്നങ്ങൾ കഥയാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് കുടുംബ ബന്ധങ്ങളുടെ മുന്നോട്ട് പോക്കിനെ അവതാളത്തിലാക്കുന്നു എന്നാണ് ഫഠനം തെളിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ നല്ലതിനെ ഉൾകൊള്ളുകയും വേണ്ടത്തതിനെ തള്ളുകയും ചെയ്യുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. കുടുംബം തകർന്നവർ തന്നെ സോഷ്യൽ മീഡിയയാണെന്ന് തുറന്നുപറഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്.

എന്നാൽ തന്റെ പുരുഷന്റെ നെഗറ്റീവ് മറ്റുള്ളവരുടെ മുന്നിൽ നിരത്തുകയല്ല ചെയ്യേണ്ടത്. പകരം ഭർത്താവിന്റെ കുറവുകൾ നികത്താൻ ‍ജ്ഞാനത്തോടെയും വിവേകത്തേടെയും ശ്രമിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഇതേപോലെയ തന്നെയാണ് ഭർത്താവും ചെയ്യേണ്ടത്. ബാര്യയിൽ എന്തെങ്കിലും കുറവ് കണ്ടാൽ അത് നികത്താനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അങ്ങിനെ കൈകാര്യം ചെയ്താൽ മാത്രമേ നമ്മുടെ കുടുംബ ബന്ധം വിജയിക്കുകയുള്ളൂ. മനുഷ്യന്റെ ബുദ്ധിയുടെ വികാസം ടെക്‌നോളജിയുടെ അവിശ്വസനീയമായ മുന്നേറ്റത്തിന് കാരണമായി. അതെ, ടെക്‌നോളജി മനുഷ്യനെ അധഃപതനത്തിന്റെ ആഴത്തിലേക്ക് ആനയിക്കുന്നു. വിവര സാങ്കേതികവിദ്യയുടെ ഏറ്റവും സജീവമായ ഉദാഹരണമാണ് സോഷ്യല്‍ മീഡിയകള്‍. അതിര്‍ വരമ്പുകളോ, ഭാഷകളോ, സംസ്‌കാരങ്ങളോ തടസ്സമില്ലാത്തവിധം ലോകത്തിന്റെ ഏത് ദിക്കിലുള്ളവരുമായും ഏത് വിധേനയുള്ള ബന്ധങ്ങളും സോഷ്യല്‍ മീഡിയകള്‍ സാധ്യമാക്കുന്നു. കേവലമായ ഇത്തരം 'ടൈം പാസ്' ബന്ധങ്ങള്‍ പവിത്രമായ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന കാഴ്ചകള്‍ എണ്ണമറ്റ ഉദാഹരണങ്ങളിലൂടെ നമുക്ക് മുന്നില്‍ വാര്‍ത്തകളാകുന്നത് ദൈനംദിന കാഴ്ചകളാണ്.

വീടു വിട്ടിറങ്ങുന്ന കുടുംബിനികൾ

വീടു വിട്ടിറങ്ങുന്ന കുടുംബിനികൾ

ലഹരിക്ക് അടിമകളായി മാറുന്നതുപോലെ മനുഷ്യര്‍ സോഷ്യല്‍ മീഡിയകളുടെ അടിമകളായി മാറുന്നു. ആ അഡിക്ഷന്‍ അവരെ എത്തിക്കുന്നത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത ചതിക്കുഴികളിലേക്കാണ്. സോഷ്യല്‍ മീഡിയയിലൂടെ തീര്‍ക്കുന്ന പ്രലോഭനങ്ങളില്‍ വശംവദരായി വീടുവിട്ടിറങ്ങുന്ന കുടുംബിനികളാണ് സമൂഹത്തിലെ ഏറ്റവും വലിയ വേദന. സുദൃഢവും പവിത്രവുമായ ബന്ധങ്ങളെ കുമിളകളാകുന്ന നൂലിഴയിലുള്ള താല്‍ക്കാലിക ബന്ധങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും വേണ്ടി അടിയറവെക്കുന്നതിന്റെ ബുദ്ധിശൂന്യതയാണ് വിചിത്രം. പവിത്രവും പരിപാവനവുമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവര്‍ പോലും ഇത്തരം ചെയ്തികളുടെ ഇരകളാകുന്നു എന്നതാണ് സത്യം.

മറ്റുള്ളവരുടെ കണ്ണൂനീർ നമുക്ക് ഷെയർ ചെയ്യാനുള്ള വസ്തു മാത്രം

മറ്റുള്ളവരുടെ കണ്ണൂനീർ നമുക്ക് ഷെയർ ചെയ്യാനുള്ള വസ്തു മാത്രം

ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും താങ്ങും തണലുമായി നിന്ന, നമ്മെ നാമാക്കി മാറ്റിയ, ജീവിതത്തിന്റെ സര്‍വസ്വവും നല്‍കി ഏറ്റവും മികച്ച ജീവിത നിലവാരം സമ്മാനിച്ച രക്ഷിതാക്കളുടെ ഹൃദയങ്ങളിലേക്ക് ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റാത്ത ആഴത്തിലുള്ള മുറിവുകള്‍ സമ്മാനിച്ച് ഇറങ്ങിപ്പോകുന്ന മക്കള്‍. തന്റെ പ്രിയതമയുടെ ജീവിതത്തിന് നിറപ്പകിട്ട് ചാര്‍ത്താന്‍ സ്വന്തം സുഖങ്ങളെ പോലും ത്യജിച്ച് ലോകത്തിന്റെ ഏതോ മുക്കില്‍ പ്രവാസിയായി ജീവിക്കേണ്ടി വരുമ്പോഴും, തന്റെ കഷ്ടപ്പാടുകള്‍ തന്റെ പ്രിയതമയെ അറിയിക്കാതെ അവളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റിക്കൊടുത്ത് അവളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ചു നല്‍കിയ സ്വന്തം ഭര്‍ത്താവിനെ സമൂഹമധ്യത്തില്‍ നാണം കെടുത്തി അന്യരുടെ കൂടെ ഇറങ്ങിപ്പോകുന്ന ഭാര്യമാര്‍. 10 മാസം സ്വന്തം വയറ്റില്‍ ചുമന്നുപ്രസവിച്ച് വാത്സല്യത്തോടെ പോറ്റി വളര്‍ത്തിയ മക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടിപ്പോകുന്ന അമ്മമാര്‍. നമ്മുടെ സോഷ്യല്‍ മീഡിയകളില്‍ ദിവസേന വരുന്ന വാര്‍ത്തകള്‍ നമുക്ക് ആനന്ദവും ആവേശപൂര്‍വ്വം ഷെയര്‍ ചെയ്യാന്‍ കിട്ടുന്ന അവസരവുമാകുന്നു.

കൂട്ടു കുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്ക്

കൂട്ടു കുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്ക്

കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ഒരര്‍ത്ഥത്തില്‍ ഇത്തരം അവിഹിത ബന്ധങ്ങള്‍ക്ക് കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നു. ഒറ്റപ്പെടലുകളില്‍ നാമറിയാതെ നമ്മെ തേടിവരുന്ന അന്യരുടെ മിസ്സ്ഡ് കോളുകളും വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങളും വൈകാതെ തന്നെ നമ്മുടെ അല്ലെങ്കില്‍ നമ്മുടെ കുടുംബിനിയുടെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നു. പരസ്പരം കാണുക പോലും ചെയ്യാതെ വര്‍ഷങ്ങളോളം പ്രണയികളായി കഴിയുന്നു. അവസാനം അവരുടെ പ്രലോഭനങ്ങളില്‍ വശംവദരായി അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. ചിലര്‍ കൂടുവിട്ട് പോകുന്നു. അങ്ങനെ സോഷ്യല്‍ മീഡിയ സന്ദേശങ്ങളുടെ അടിമകളായി മാറുമ്പോള്‍ സ്വന്തക്കാരോ ബന്ധക്കാരോ ആരുമല്ലാതെയാകുന്നു.
കുടുംബങ്ങളിലെ സുദൃഢത കാത്തുസൂക്ഷിക്കുന്നിടത്ത് നാം പരാജിതരാകുന്നതാണോ അതോ സര്‍വ്വ കവചങ്ങളും തട്ടിമാറ്റി നമ്മുടെ പ്രിയപ്പെട്ടവര്‍ സ്മാര്‍ട്ടാവുകയാണോ? നമ്മള്‍ പഴഞ്ചരായി ജീവിക്കുമ്പോഴും നമ്മുടെ പ്രിയപ്പെട്ടവര്‍ വളരുന്ന ലോകത്തോടൊപ്പം ന്യൂജനറേഷനായി വളരണമെന്ന് ആഗ്രഹിച്ച് നാം ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങള്‍ നമുക്ക് തന്നെ വിനയാകുന്നു.

തീർത്തും വിട്ടു നിൽക്കുന്ന സമീപനം അബദ്ധം

തീർത്തും വിട്ടു നിൽക്കുന്ന സമീപനം അബദ്ധം

ഏറെ ദോഷ വശങ്ങൾ ആരോപിക്കപ്പെടുന്നതുമാണ് സോഷ്യൽ മീഡിയ എങ്കിലും ഈ മേഖലയിൽ നിന്നും തീർത്തും വിട്ടു നിൽക്കുക എന്ന സമീപനം സ്വീകരിക്കുന്നത് അങ്ങേയറ്റത്തെ അബദ്ധം എന്നു തന്നെ പറയേണ്ടി വരും . എന്നാൽ ജീവിതത്തിലെ വിലപ്പെട്ടതും പരമ പ്രധാനവുമായ നമ്മുടെ സമയം ചാറ്റ് ബോക്സുകളിലും മെസഞ്ചറുകളിലും ചിലവഴിക്കുക എന്നതല്ല ഇതർത്ഥമാക്കുന്നത് . സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ ലോകതൊന്നാകെ കുടുംബബന്ധങ്ങൾ താറുമാറാകുകയും വിവാഹ മോചനങ്ങൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന ഒരു യാഥാർത്ത്യവും മറച്ചു വെക്കുന്നില്ല . മറിച്ച് , സോഷ്യൽ മീഡിയ ഇന്നത്തെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായി ആശയ, ആദർശ പ്രചാരണങ്ങക്കും സമൂഹ നന്മക്കും വേണ്ടി എങ്ങിനെ ഇടപെടാൻ സാധിക്കും എന്നതായിരിക്കണം ഓരോരുത്തരും ചിന്തിക്കേണ്ടത് . അതിന്റെ തിന്മകളെ മുതലാക്കുകയല്ല നാം ചെയ്യേണ്ടത്.

സൂഷ്മതയോടെ കൈകാര്യം ചെയ്യണം

സൂഷ്മതയോടെ കൈകാര്യം ചെയ്യണം

ആദ്യ കാലത്ത്‌ യുവാക്കള്‍ മാത്രം കടന്നു വന്നിരുന്ന സോഷ്യല്‍ മീഡിയയിലേക്ക് പതിയെ പതിയ മുതിര്‍ന്നവരും കടന്നു വന്നിരിക്കുന്നു എങ്കിലും ഇന്നും ഈ മേഖലയിലെ ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയുന്നത് യുവാക്കള്‍ക്കു തന്നെയാണ് . അതു കൊണ്ടു തന്നെ അസാന്മാര്‍ഗികവും അശ്ലീലതയും നിറഞ്ഞ രൂപത്തില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും സൗകര്യങ്ങളും താരതമ്യേന വളരെ കൂടുതലുമാണ്. പ്രലോഭനങ്ങളും പ്രകോപനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വളരെയേറെയാണ് എന്നതിനാല്‍ അങ്ങേയറ്റം കരുതലോടെ മാത്രം ഇടപഴകേണ്ട ഒരു മേഖല കൂടിയാണ് സോഷ്യൽ മീഡിയകൾ. ചില പെരുമാറ്റ ചട്ടങ്ങൾ പാലിക്കുവാൻ ഓരോരുത്തരും മുന്നോട്ട് വന്നാൽ സോഷ്യൽ മീഡിയയിലെ നമ്മുടെ പ്രവർത്തനങ്ങൾ മാന്യവും മാത്രുകാപരവുമാക്കി മാറ്റുവാൻ നമുക്ക് സാധിക്കും. മറ്റുള്ളവർ സോഷ്യൽ സൈറ്റുകളിൽ പോസ്റ്റു ചെയ്യുന്നവയുടെ നിജസ്ഥിതിയും കൃത്യതയും മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്ന സ്വഭാവത്തിൽ നിന്നും നാമോരോരുത്തരും വിട്ടു നിൽക്കണം.

English summary
Its enough to break your relationships if you share sorrows through social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്