തേക്കിൻകാട് മൈതാനത്ത് പിഡിപി മാംസം വിളമ്പിയെന്ന് ജനം ടിവി; കത്വയിലെ കാര്യംചോദിച്ച് പൊളിച്ചടുക്കി

  • Written By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ജനം ടിവിയ്‌ക്കെതിരെ പലതവണ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് ജനം ടിവിയുടെ വാര്‍ത്തകള്‍ എന്നാണ് ആക്ഷേപം. ഏറ്റവും ഒടുവില്‍ പുതിയ വിവാദവും ഉണ്ടായിക്കഴിഞ്ഞു.

തേക്കിന്‍കാട് മൈതാനത്ത് പിഡിപിക്കാര്‍ മാംസം വിളമ്പി എന്നായിരുന്നു ജനം ടിവിയുടെ വാര്‍ത്ത. തേക്കിന്‍കാട് മൈതാനത്ത് മാംസം വിളമ്പിയാല്‍ എന്താണ് പ്രശ്‌നം എന്നാണ് ചോദ്യം. എന്തായാലും ക്ഷേത്രത്തിനുള്ളില്‍ ഒന്നും അല്ലല്ലോ സംഭവം നടന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും ചോദിക്കുന്നത്.

ജനം ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. അതിനിടയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. കത്വയില്‍ ക്ഷേത്രത്തിനകത്ത് വച്ച് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിന്‌റെ അത്രയും വരില്ലല്ലോ തേക്കിന്‍കാട് മൈതാനത്തില്‍ മാസം വിളമ്പിയത് എന്നും ചോദിക്കുന്നവരുണ്ട്.

തേക്കിന്‍കാട് മൈതാനം

തേക്കിന്‍കാട് മൈതാനം

തേക്കിന്‍കാട് മൈതാനത്തെ വടക്കുംനാഥ ക്ഷേത്ര മൈതാനം എന്നാണ് ജനം ടിവി വിശേഷിപ്പിച്ചിരിക്കുന്നത്. ക്ഷേത്ര മൈതാനത്ത് പിഡിപി പ്രവര്‍ത്തകര്‍ മാസം വിളമ്പി എന്നാണ് ആക്ഷേപം. അനുമതിയില്ലായെ തേക്കിന്‍കാട് മൈതാനത്ത് നിന്ന് റാലി തുടങ്ങാനുള്ള പിഡിപി നീക്കം ഹിന്ദു ഐക്യവേദിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് തടഞ്ഞു എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

അനുമതിയില്ലാതെ

അനുമതിയില്ലാതെ

ദേവസ്വത്തിന്റെ അനുമതി ലഭിക്കാതെയാണ് തേക്കിന്‍കാട് മൈതാനത്ത് നിന്ന് പിഡിപിയുടെ സംസ്ഥാന റാലി തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത് എന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നുണ്ട്. റാലി ആരംഭിക്കുന്നതിന് മുമ്പ് മൈതാനത്ത് എത്തിയ പ്രവര്‍ത്തകര്‍ ക്ഷേത്രാചരങ്ങള്‍ മാനിക്കാതെ മാംസാഹാരം വിതരണം ചെയ്തു എന്നും ആരോപണം ഉണ്ട്.

തീറെഴുതിക്കൊടുത്തിട്ടില്ല

തീറെഴുതിക്കൊടുത്തിട്ടില്ല

തേക്കിന്‍കാട് മൈതാനം ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല സംഘികളേ എന്നായിരുന്നു ഒരാള്‍ ഈ വാര്‍ത്തക്ക് താഴെ എഴുതിയ കമന്റ്. വൈകുന്നേരങ്ങളില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങി തേക്കിന്‍കാട് മൈതാനത്ത് ഇരുന്ന് കഴിക്കുന്ന കാഴ്ച വര്‍ഷങ്ങളായി കാണുന്നതാണ് എന്നും ഉയാള്‍ പറയുന്നുണ്ട്. നം ടിവിയ്ക്ക് നല്ല തെറിവിളി തന്നെയാണ് കിട്ടുന്നത്.

ആരും പറഞ്ഞിട്ടില്ല

ആരും പറഞ്ഞിട്ടില്ല

തൃശൂരില്‍ ജോലി ചെയ്യുന്ന സമയത്ത് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പൊതിച്ചോറും ഹോട്ടലില്‍ നിന്ന് വാങ്ങുന്ന ചിക്കന്‍ ഫ്രൈയും ബീഫ് ഫ്രൈയും എല്ലാം തേക്കിന്‍കാട് മൈതാനത്ത് ഇരുന്ന് തന്നെയാണ് തിന്നിരുന്നത്. അന്നൊന്നും അവിടെയിരുന്ന് മാംസാഹാരം കഴിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

കത്വയിലെ ക്ഷേത്രത്തില്‍

കത്വയിലെ ക്ഷേത്രത്തില്‍

ഇവിടെ ക്ഷേത്ര മൈതാനത്ത് വച്ച് മാംസാഹാരം വിളമ്പി എന്നല്ലേ ഉള്ളൂ... കത്വയിലെ ക്ഷേത്രത്തിനുള്ളില്‍ വച്ച് എന്താണ് നടന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണ് ജനം ടിവി വാര്‍ത്തയാക്കാത്തത് എന്നാണ് ചോദ്യം. തേക്കിന്‍കാട് മൈതാനം എന്നാണ് ക്ഷേത്രത്തിന്റെ സ്വത്തായത് എന്നും ചോദിക്കുന്നവരുണ്ട്.

മതവിദ്വേഷം

മതവിദ്വേഷം

സംഗതി ജനം ടിവിയെ പലരും ട്രോളുന്നുണ്ടെങ്കിലും സംഗതി ഗൗരവമായി എടുക്കുന്നവരും ഉണ്ട്. ഹിന്ദു ആചാരങ്ങള്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെല്ലാം എന്നും ചിലര്‍ പറയുന്നുണ്ട്. പച്ചയായ വര്‍ഗ്ഗീയത പറയുന്നവരും ഒരുപാടുണ്ട്.

ദീപക് ശങ്കരനാരായണന്റെ പണികളയിക്കാന്‍ ഉറച്ച് സംഘപരിവാര്‍... മീനാക്ഷി ലേഖി വരെ രംഗത്ത്; എന്താണ് സംഭവം?

മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ബസ് തകര്‍ത്തു, ഗ്രനേഡ് എറിഞ്ഞു, പോലീസ് സ്‌റ്റേഷനിലേക്ക് കല്ലേറ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PDP workers served non vegetarian food at Thekkinkadu Ground- JanamTv news makes controversy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്