ജയഭാരതി വീണ്ടും ചിലങ്ക കെട്ടുന്നു
തൃശൂര്‍: മലയാളത്തിന്റെ പ്രിയനായിക ജയഭാരതി വീണ്ടും ചിലങ്ക കെട്ടുന്നു. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ എല്ലാമായിരുന്ന ജയഭാരതിയുടെ നൃത്തം തൃശൂരിലാണ് അരങ്ങേറുക.
ഫെബ്രുവരി 23 ന് വടക്കുന്നാഥ ക്ഷേത്രത്തിലാണ് പ്രിയതാരം നൃത്തമാടുക. കുറച്ച് നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജയഭാരതിയുടെ രണ്ടാം വരവായിരിക്കും തൃശൂരിലെ നൃത്ത വേദി.സിനിമയോട് താന്‍ ഇപ്പോഴും വിടപറഞ്ഞിട്ടില്ലെന്നാണ് ജയഭാരതി പറയുന്നത്. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണ്.

'പെണ്‍മക്കളില്‍' തുടങ്ങി 'ഒന്നാമന്‍' വരെ 326 മലയാള സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് ജയഭാരതി. യഥാര്‍ത്ഥ പേര് ലക്ഷ്മി ഭാരതി എന്നായിരുന്നു. സിനിമക്ക് വേണ്ടിയാണ് ആ പേര് മാറ്റിയത്.
അഞ്ചാം വയസ്സുമുതല്‍ നൃത്തം അഭ്യ.സിക്കുന്ന ജയഭാരതി തന്റെ നൃത്ത രംഗത്തെ പാടവം കൊണ്ട് തന്നെയാണ് സിനിമയില്‍ എത്തപ്പെട്ടത്. പിന്നീട് സിനിമയിലെ തിരക്കുകള്‍ മാറ്റിവച്ച് സ്വന്തമായി ഒരു നൃത്ത വിദ്യാലയം തുടങ്ങി. ഇപ്പോള്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്. അതിനിടെ മകന്‍ ക്രിഷ് ജെ സത്താറും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
1966 ല്‍ സിനിമയിലെത്തിയ ജയഭാരതി 2002 ല്‍ ആണ് അവസാനമായി അഭിനയിച്ചത്.












Click it and Unblock the Notifications