എവിടെ നിന്ന് വന്നു ജയസൂര്യക്ക് ഇപ്പോള്‍ ഇത്രയധികം ആരാധകര്‍?
ജയസൂര്യക്ക് കിട്ടേണ്ടിയിരുന്ന പുരസ്‌കാരം നിവിന്‍ പോളി അടിച്ചെടുത്തു എന്ന തരത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ച നടക്കുന്നത്. എവിടെ നിന്ന് വന്നു ജയസൂര്യക്ക് ഇത്രപെട്ടന്ന് ഇത്രയധികം ആരാധകര്‍? ഈ പറയുന്ന ആരാധകരില്‍ എത്രപേര്‍ അപ്പോത്തിക്കരി എന്ന ചിത്രം തിയേറ്ററിലിരുന്ന് കണ്ടിട്ടുണ്ട്??
പോട്ടെ, ഈ വര്‍ഷം ഇറങ്ങിയ ജയസൂര്യയുടെ കുമ്പസാരവും ജിലേബിയും മികച്ച ചിത്രങ്ങളാണ്. നിവിന്‍ പോളിയെ പ്രേമിച്ചു തീര്‍ക്കുന്നതിന്റെ തിരക്കില്‍ ആരെങ്കിലും കുമ്പസാരത്തിന് ടിക്കറ്റെടുത്തോ? ജിലേബി നല്ല ചിത്രമാണെന്ന് കണ്ടിട്ട് അഭിപ്രായം പറഞ്ഞവരെത്രപേരുണ്ട്. എന്നിട്ടിപ്പോള്‍ ഫേസ്ബുക്കില്‍ ട്രോളുകളുണ്ടാക്കാന്‍ മത്സരിക്കുന്നു.

15 കൊല്ലം
ജയസൂര്യയെ അനുകൂലിക്കുന്ന ട്രോളുകള്‍ ഇപ്രകാരമാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞ 15 കൊല്ലമായി ജയസൂര്യ നടനാവാന്‍ നടക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന ചിത്രം കണ്ടിട്ട് എത്രപേര്‍ ജയസൂര്യ എന്ന നടിനിലെ കഴിവ് അംഗീകരിച്ചു?

ആരാധകര്‍ കൂടി
എന്തായാലും ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം കിട്ടാതായതോടെ ജയസൂര്യക്ക് ആരാധകര്‍ കൂടിയിട്ടുണ്ടെന്ന് മനസ്സിലായി

എന്നാലും അപ്പോത്തിക്കരി
എന്നിരുന്നാലും അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ ഒരു പുരസ്‌കാരം അര്‍ഹിയ്ക്കുന്നു. കഥാപാത്രത്തോട് ഇത്രയേറെ സമര്‍പ്പണവും ആത്മാര്‍ത്ഥതയും കാണിച്ച നടന്‍ മലയാളത്തില്‍ വേറെയില്ല എന്നു തന്നെ പറയാം.

ജനങ്ങളുടെ അംഗീകാരം
എന്തായാലും ജയസൂര്യ എന്ന നടനെ ജനങ്ങള്‍ അംഗീകരിച്ചു

ജൂറിയുടെ അവഗണന
സിനിമകള്‍ ഓടിച്ചു കാണുന്നതിനിടെ ജൂറി കാണാതെ പോയതാണ് ഈ നടന്റെ പരിശ്രമവും പ്രകടനവും












Click it and Unblock the Notifications