സണ്ണി ലിയോണിനെ പ്രകീര്‍ത്തിച്ചു... ജയസൂര്യക്ക് ഫേസ്ബുക്കില്‍ പൊങ്കാല
സണ്ണി ലിയോണിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റും സെല്‍ഫിയും ഇട്ട നടന്‍ ജയസൂര്യക്ക് ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാകും. കാരണം അങ്ങനെയാണ് കമന്റുകളുടെ പൊങ്കാല.
സംഗതി വളരെ രസകരമായിട്ടാണ് ജയസൂര്യ പറഞ്ഞത്. സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്നും ഒക്കെയാണ് ജയസൂര്യ സെല്‍ഫിയ്‌ക്കൊപ്പം എഴുതിയത്.
പലരും തമാശയായിട്ടാണ് കമന്റുകള്‍ ഇടുന്നതെങ്കിലും ഗൗരവമായ വിമര്‍ശനങ്ങളും ഏറെയാണ്. കണ്ട് നോക്കൂ....

നിങ്ങളെന്താണ് സംസാരിച്ചത്
രണ്ട് മിനിറ്റ് സണ്ണി ലിയോണിനോട് സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നിങ്ങളെന്താ പറഞ്ഞത്...? സണ്ണിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്, എല്ലാ സിനിമേം കാണാറുണ്ട് എന്നൊക്കെയാണോ എന്നാണ് ഒരാളുടെ ചോദ്യം.

സണ്ണിച്ചേച്ചി
മിക്കവരും സണ്ണി ലിയോണ്‍ എന്ന പേരല്ല ഉപയോഗിയ്ക്കുന്നത്. സണ്ണിക്കുട്ടി, സണ്ണിച്ചേച്ചി എന്നൊക്കെയാണ് പറയുന്നത്.

തൊട്ടടുത്ത് കണ്ടപ്പോള്‍
മൊബൈല്‍ ഫോണില്‍ മാത്രം കണ്ട മുഖം തൊട്ടടുത്ത് കണ്ടപ്പോള്‍ തോന്നിയ അനുഭവം എന്തായിരുന്നു ചേട്ടാ എന്നാണ് വേറൊരാളുടെ സംശയം. ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായല്ലോ അല്ലേ...

ഷക്കീലയോട് അയിത്തം
ഷക്കീലയോട് അയിത്തം കാണിച്ചവരാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ ഭയങ്കര സ്‌നേഹം കാണിയ്ക്കുന്നത് എന്നാണ് ചിലരുടെ വിമര്‍ശനം.

അപ്പോള്‍ മറ്റുള്ളവര്‍...?
സണ്ണി ലിയോണ്‍ ആണോ ക്വാളിറ്റി ഉള്ള സ്ത്രീ... മാനം മര്യാദയ്ക്ക് തുണിയുടുത്ത് നടക്കുന്നവരൊക്കെ ക്വാളിറ്റി ഇല്ലാത്ത മന്ദ ബുദ്ധികളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

അത്ര പുകഴ്ത്തണോ
ഫോട്ടോ എടുത്തതും അത് ഫേസ്ബുക്കില്‍ ഇട്ടതും ഒക്കെ കൊള്ളാം. പക്ഷേ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറയുന്നത് കഷ്ടം തന്നെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

തെരുവ് വേശ്യയ്‌ക്കൊപ്പം
സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുത്തത് പോലെ ഒരു തെരുവ് വേശ്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമോ എന്നാണ് മറ്റൊരു ചോദ്യം.

പൊട്ടിക്കരഞ്ഞു!!!
'അപ്പോ തന്നെ ജയേട്ടന്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്ത് പൊട്ടിക്കരഞ്ഞു'- ഒരു കമന്റ് ഇങ്ങനെ ആയിരുന്നു.

നിങ്ങളോട് റെസ്‌പെക്ട് പോയി
സണ്ണി ലിയോണിനോട് റെസ്‌പെക്ട് തോന്നുന്നു എന്ന് പറഞ്ഞതോടെ ജയസൂര്യയോടുളള റെസ്‌പെക്ട് നഷ്ടപ്പെട്ടവരും കുറവല്ല!

തറയായിപ്പോകില്ലേ
സണ്ണി ലിയോണ്‍ ആണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറഞ്ഞാല്‍ മദര്‍ തെരേസയൊക്കെ വെറും തറയായിപ്പോകില്ലേ എന്നാണ് മറ്റൊരാളുടെ ധാര്‍മിക രോഷം.

പീഡിപ്പിയ്ക്കപ്പെടുന്ന പെണ്‍കുട്ടികള്‍
നമ്മുടെ നാട്ടില്‍ പീഡിപ്പിയ്ക്കപ്പെടുന്ന പെണ്‍കുട്ടികളെ ആളുകള്‍ വേശ്യകളായാണ് കാണുന്നത്. അപ്പോഴാണ് സണ്ണി ലിയോണിനെ പോലെ ഒരാളെ ജയസൂര്യ ക്വാളിറ്റിയുള്ള സ്ത്രീ എന്ന് വിശേഷിപ്പിയ്ക്കുന്നത്. പലര്‍ക്കും ഇതിലാണ് പ്രശ്‌നം.

തെറിവിളി
മാന്യമായ ഭാഷയില്‍ അഭിപ്രായം പറയുന്നവര്‍ മാത്രമല്ല കേട്ടോ പൊങ്കാലയുമായി എത്തിയത്. നല്ല മുട്ടന്‍ തെറിവിളികളും ഉണ്ട്. സ്വന്തം അമ്മയെ കുറിച്ചോ പെങ്ങളെ കുറിച്ചോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ സഹിച്ചേനെ എന്നാണ് ഇവരുടെ ഒരു ലൈന്‍.

കാശുണ്ടെങ്കില്‍
കാശും പ്രശസ്തിയും ഉണ്ടെങ്കില്‍ ആരും തന്നെ ക്വാളിറ്റി ഉള്ളവരായി മാറും എന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.

മഹാന്‍മാരെ അടുത്തറിഞ്ഞാല്‍
മഹാന്‍മാരെ അടുത്തറിഞ്ഞാല്‍ മനസ്സിലെ വിഗ്രഹങ്ങള്‍ ഉടഞ്ഞുപോകും എന്ന് പറയുന്നത് സത്യമാണല്ലേ എന്ന് മറ്റൊരു കമന്റ്.

അധ:പതിയ്ക്കരുത്
ഇത്രയും അധ:പതിയ്ക്കാന്‍ പാടില്ലായിരുന്നു എന്നാണ് മറ്റൊരാളുടെ ഉപദേശം

അഭിനയം
ക്യാമറയ്ക്ക് മുന്നില്‍ അഭിനയിയ്ക്കുന്നവര്‍ക്ക് ജീവിതത്തിലും അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ... സണ്ണി ലിയോണ്‍ ജയസൂര്യയുടെ മുന്നില്‍ അഭിനയിക്കുകയായിരുന്നു എന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.

ബുദ്ധി വളര്‍ച്ച
ജയസൂര്യയുടെ ബുദ്ധി വളര്‍ച്ചയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ചിലരൊക്കെ.

പിന്തുണയും ഉണ്ട്
ജയസൂര്യയുടെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ടും ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

തമാശയാണ് ചിലര്‍ക്ക്
ചിലരൊക്കെ ഇതിനെയെല്ലാം ഒരു തമാശയായിട്ടേ എടുത്തിട്ടുള്ളൂ. ഇതെല്ലാം ജയസൂര്യയുടെ ഒരു ട്രോള്‍ അല്ലേ എന്നാണ് ചിലര്‍ പറയുന്നത്.
|
പോസ്റ്റ് കാണാം
ഇതാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications