ആ തെണ്ടികളെ ചവിട്ടാനാണ് തോന്നിയത്... രോഷാകുലനായി ജയസൂര്യ ഫേസ്ബുക്കില്‍

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന ആളാണ് സിനിമ താരം ജയസൂര്യ. പലപ്പോഴും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

ഇപ്പോള്‍ ലഹരിയ്‌ക്കെതിയാണ് ജയസൂര്യ തിരിഞ്ഞിരിയ്ക്കുന്നത്. അതും തികച്ചും വ്യക്തിപരമായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട്. തന്റെ പഴയ കോളേജ് സുഹൃത്ത് ആശുപത്രി കിടക്കയില്‍ കിടക്കുന്നത് കാണാന്‍ പോയ ആ അനുഭവത്തെ ഹൃദയത്തില്‍ തൊട്ടാണ് ജയസൂര്യ എഴുതിയിട്ടുള്ളത്.

ലഹരി ഉപയോഗത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി വിചാരിയ്ക്കുന്നവരെ നല്ല ചവിട്ട് വച്ചുകൊടുക്കാനാണ് തോന്നിയത് എന്നാണ് ജയസൂര്യ പറയുന്നത്.

പ്രശാന്ത് എന്ന സുഹൃത്ത്

പ്രശാന്ത് എന്ന സുഹൃത്ത്

പ്രശാന്ത് എന്ന സുഹൃത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുകയാണ്. വിവരം മറ്റൊരു സുഹൃത്താണ് വിളിച്ചറിയിച്ചത്. പ്രശാന്തിനെ കാണാന്‍ ആശുപത്രിയില്‍ പോയ അനുഭവമാണ് ജയസൂര്യ വിവരിയ്ക്കുന്നത്.

കോളേജിലെ ചുള്ളന്‍ ചെക്കന്‍

കോളേജിലെ ചുള്ളന്‍ ചെക്കന്‍

പഠിയ്ക്കുന്ന കാലത്ത് കോളേജിലെ 'ചുള്ളന്‍ ചെക്കന്‍' ആയിരുന്നു പ്രശാന്ത്. പെണ്‍കുട്ടികള്‍ പ്രശാന്തിനെ പരിചയപ്പെടാന്‍ വേണ്ടി പിറകേ നടന്നു. എന്നാല്‍ ഐസിയുവില്‍ പ്രശാന്തിന്റെ കിടപ്പ് കണ്ടപ്പോള്‍ തന്റെ കണ്ണ് തള്ളിപ്പോയെന്ന് ജയസൂര്യ പറയുന്നു.

തുടുത്ത കവിളുകള്‍ എവിടെ

തുടുത്ത കവിളുകള്‍ എവിടെ

ചുവന്ന് തുടുത്ത കവിളുകളായിരുന്നു പ്രശാന്തിന്റേത്. ഇപ്പോഴത് ഒട്ടിപ്പോയി. കണ്ണുകള്‍ കുഴിഞ്ഞു. കവിളെല്ലുകള്‍ കാണാം. എന്താണ് പ്രശാന്തിന് പറ്റിയത്?

ബാംഗ്ലൂരില്‍ പോയത്

ബാംഗ്ലൂരില്‍ പോയത്

പഠിയ്ക്കുന്ന കാലത്ത് തന്നെ പ്രശാന്ത് പുകവലിയ്ക്കുമായിരുന്നു. പഠനത്തിനായി ബാംഗ്ലൂര്‍ പോയപ്പോള്‍ മദ്യപാനം തുടങ്ങി. അത് വളര്‍ന്നു.

ജോലിയും കിട്ടി

ജോലിയും കിട്ടി

പ്രശാന്തിന് ബാംഗ്ലൂരില്‍ തന്നെ ജോലിയും കിട്ടി. എന്നാല്‍ മദ്യപാനത്തില്‍ നിന്ന് കഞ്ചാവിലേയ്ക്ക് മാറി.

എല്‍എസ്ഡി

എല്‍എസ്ഡി

ജയസൂര്യയുടെ ഭാഷയില്‍ അത് ഇങ്ങനെയാണ് വിശദീകരിയ്ക്കുന്നത്- പിന്നെ വെള്ളമടി മാറി മറ്റേ വലിയായി (കഞ്ചാവ്) കൊറച്ച് കഴിഞ്ഞ് സാറിന് അതീന്നും വളരണം എന്നായി,ജോലിയിൽ വളർന്നില്ല പക്ഷേ ഇതിൽ വളർന്നു... പച്ച കളർ കാണും, നീല കളർ കാണും, focus കൂടും എന്നൊക്കെ പറഞ്ഞായിരുന്നു ഫുൾ അങ്കം.. പിന്നേ LSD എന്ന് പറയുന്ന പുതിയ എന്തോ കുന്തത്തിലേയക്ക് തിരിഞ്ഞു... അതോടെ എല്ലാം തീരുമാനമായി

ഇതാണോ എന്‍ജോയ്‌മെന്റ്

ഇതാണോ എന്‍ജോയ്‌മെന്റ്

ആകെ ഒരു ജീവിതമേ ഉള്ളൂ. അത് എന്‍ജോയ് ചെയ്യുക എന്നതായിരുന്നത്രെ പ്രശാന്തിന്റെ നിലപാട്. ഇതാണോ എന്‍ജോയ്‌മെന്റ് എന്നാണ് ജയസൂര്യയുടെ ചോദ്യം.

നല്ല ചവിട്ട് ചവിട്ടണം

നല്ല ചവിട്ട് ചവിട്ടണം

ഐസിയുവിന് മുന്നില്‍ പ്രശാന്തിന്റെ മാതാപിതാക്കളുണ്ടായിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍, ഇതൊക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിയ്ക്കുന്ന തെണ്ടികളെ നല്ല ചവിട്ട് കൊടുക്കാനാണ് തോന്നിയത് എന്ന് ജയസൂര്യ എഴുതുന്നു.

ആരേയും കണ്ടില്ല

ആരേയും കണ്ടില്ല

ആ ഐസിയുവിന് മുന്നില്‍ ഒരു എല്‍എസ്ഡിക്കാരനേയും കണ്ടില്ലെന്ന് ജയസൂര്യ എഴുതുന്നു. ഇനി അവര്‍ വന്നാലും അവര്‍ക്ക് ഒന്നും ചെയ്യാനും കഴിയില്ലല്ലോ.

യഥാര്‍ത്ഥ ജീവിതം

യഥാര്‍ത്ഥ ജീവിതം

ആകെ ഒരു ജീവിതമേ ഉള്ളൂ. അത് കഞ്ചാവിന് തിന്നാനുള്ളതാണോ, അതോ മദ്യത്തിന് തിന്നാന്‍ കൊടുക്കാനുള്ളതാണോ എന്ന് തീരുമാനിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് അറിയാതെ പോകുമെന്ന് ജയസൂര്യ പറയുന്നു.

ഇതാണ് ജയസൂര്യയുടെ പോസ്റ്റ്

ഇതാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+