സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്!!! ജയസൂര്യയുടെ പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: സണ്ണി ലിയോണിന് മലയാള സിനിമയുമായി ഒരേയരു ബന്ധമേ ഉള്ളൂ. വനിത ഫിലം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധം. എന്നാല്‍ സണ്ണി ലിയോണിനെ കണ്ടപ്പോള്‍ നമ്മുടെ പലതാരങ്ങളുടേയും കണ്ണ് തള്ളിപ്പോയെന്നാണ് പറയുന്നത്.
ഇതിനിടയിലാണ് നടന്‍ ജയസൂര്യ സണ്ണി ലിയോണിനൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. വെറും ഒരു പോസ്റ്റ് അല്ല, ആ അനുഭവവും ജയസൂര്യ പങ്കുവയ്ക്കുന്നുണ്ട്.
പൃഥ്വിരാജിന്റേയും അജു വര്‍ഗ്ഗീസിന്റേയും ഒക്കെ ഭാവങ്ങളും(തമാശയാണേ) ജയസൂര്യ പങ്കുവയ്ക്കുന്നുണ്ട്. എന്താണ് സണ്ണി ലിയോണിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്....

സന്തോഷം
വനിത ഫിലിം അവാര്‍ഡ് കിട്ടിയത് മാത്രമായിരുന്നില്ല ജയസൂര്യയുടെ സന്തോഷം, ആ ചടങ്ങില്‍ സണ്ണി ലിയോണും ഉണ്ടാകും എന്നതും വലിയ സന്തോഷത്തിന് കാരണമായിരുന്നത്രെ.

സെല്‍ഫി
എന്തായാലും ആ സന്തോഷം വെറുതേയായില്ല. സണ്ണി ലിയോണിനൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു.

സണ്ണി വെയ്ന്‍
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സണ്ണി ലിയോണിനെ കാത്തിരിയ്ക്കുമ്പോള്‍ അതാ വരുന്നു സണ്ണി വെയ്ന്‍.

വനിത ചതിച്ചോ?
സണ്ണി വെയ്‌നിനെ കണ്ടപ്പോള്‍ സര്‍വ്വത്ര മൂഡും പോയി എന്നാണ് ജയന്‍ എഴുതുന്നത്. വനിത ചതിയ്ക്കുകയാണല്ലോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നത്രെ അത്.

രണ്ട് ഓസ്‌കാര്‍
ആ സമയത്ത് തങ്ങളുടെയൊക്കെ മുഖത്തെ ഭാവം ഒപ്പിയെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ മിനിം രണ്ട് ഓസ്‌കാര്‍ അവാര്‍ഡെങ്കിലും കിട്ടിയേനെ എന്ന്.

പൃഥ്വിരാജിന്റെ ചോദ്യം
'വിച്ച് സണ്ണി ലിയോണ്‍ സുപ്രിയ? അങ്ങനെയൊരു കുട്ടി ജീവിച്ചിരുപ്പുണ്ടോ' എന്നായിരുന്നത്രെ പൃഥ്വിരാജിന്റെ സംശയം!!!

മരണവീട്ടിലെന്നപോലെ
വീട്ടില്‍ ആരോ മരിച്ചതുപോലെയുള്ള ഭാവം ആയിരുന്നത്രെ അജു വര്‍ഗ്ഗീസിന്.

നന്നായി സംസാരിച്ചു
ഫോട്ടോ ഷൂട്ടിനായി പോകുമ്പോള്‍ സണ്ണിലിയോണിനെ കണ്ടു. സംസാരിച്ചു. ഫോട്ടോയും എടുത്തു.

കണ്‍സെപ്റ്റ് മാറി
സണ്ണി ലിയോണിനെ കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണയെല്ലാം രണ്ട് മിനിറ്റ് സംസാരിച്ച് കഴിഞ്ഞപ്പോള്‍ മാറിയെന്നാണ് ജയസൂര്യ പറയുന്നത്.

സംസാരിച്ചത്
അത്രത്തോളം വിനയത്തോടേയും ബഹുമാനത്തോടേയും ആയിരുന്നത്രെ സണ്ണി ലിയോണ്‍ സംസാരിച്ചത്.

ക്വാളിറ്റി ഉള്ള സ്ത്രീ
ഒരു നിമിഷം കൊണ്ട് തങ്ങളുടെ മനസ്സിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണ് സണ്ണി ലിയോണ്‍ എന്ന് താന്‍ പറയും എന്നാണ് ജയസൂര്യ എഴുതിയിരിയ്ക്കുന്നത്.
|
ഇതാണ് പോസ്റ്റ്
ഇതാണ് ജയസൂര്യയുടെ പോസ്റ്റ്.












Click it and Unblock the Notifications