500 രൂപയ്ക്ക് പരസ്യത്തില്‍ അഭിനയിക്കുന്ന 'ബംഗാളി മോഡല്‍' ... മോദിയെ കൊന്ന് കൊലവിളിച്ച് ട്രോളുകള്‍
അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ പരസ്യത്തില്‍ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയ്ക്ക് 500 രൂപ പിഴ ചുമത്തിയേക്കും എന്നാണ് വാര്‍ത്തകള്‍
ജിയോയുടെ ലോഞ്ചിങ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അര്‍പിക്കുന്ന ഒന്നാം പേജ് പരസ്യമാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്. അത് പ്രധാനമന്ത്രിയുടെ അറിവോടെയല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചതിന് ജിയോക്കും അംബാനിയ്ക്കും എന്ത് ശിക്ഷയായിരിക്കും കിട്ടുക? വെറും അഞ്ഞൂറ് രൂപ ഫൈന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് അഞ്ഞൂറ് രൂപ ഫൈന്‍ അടിച്ചാല്‍ എന്താകാനാണ്? ഇങ്ങനെയൊക്കെ ആയാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ?

റിലയന്‍സിന്റെ ബംഗാളി
കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കുന്നവരാണല്ലോ ബംഗാളികള്‍. അപ്പോള്‍ റിലയന്‍സിന്റെ ബംഗാളി ആരാണ് എന്നാണ് പരിഹാസം.

എത്ര കാണും
മുകേഷ് അംബാനിയുടെ പോക്കറ്റില്‍ എത്ര രൂപ കാണും? നുള്ളിപ്പെറുക്കിയാല്‍ പരമാവധി അഞ്ഞൂറ് രൂപ കാണും!!!

ഫൈന്‍
പണ്ട് ആറാം തമ്പുരാനിലെ ജഗന്നാഥന്‍ പറഞ്ഞതുപോലെ ആയി. വെറും അഞ്ഞൂറ് രൂപയ്ക്ക് കാര്യം നടന്നില്ലേ.

പാവം നിത
ജര്‍മനിയില്‍ പോയി പല്ലെടുക്കാന്‍ വേണ്ടി കൂട്ടിവച്ച അഞ്ഞൂറ് രൂപയാണത്രെ. ആതാണത്രെ പാവം അംബാനിക്ക് വേണ്ടി ഭാര്യ നിത നല്‍കാന്‍ പോകുന്നത്.

തമാശ
ഇതിപ്പോള്‍ തമാശയാണോ സീരിയസ് ആണോ എന്നാണ് ട്രോളേഴ്‌സിന് പോലും പിടികിട്ടാത്തത്.

അങ്ങനെ ചെയ്യാമോ
ഇത്രയും നല്ല കൂട്ടുകാരല്ലേ... എത്ര വിദേശ രാജ്യങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിച്ചത്. ആ അംബുവിനോട് അങ്ങനെയൊക്കെ ചെയ്യുമോ?

മോഡല്‍
ഇനിയിപ്പോള്‍ അയ്യപ്പ ചായക്കടയുടെ മോഡല്‍ ആയും പ്രധാനമന്ത്രിയെ കാണേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാ ഒരു വിഷമം!!!

ഫ്രീലാന്‍സ് മോഡല്‍
ഇനിയിപ്പോള്‍ മോദിജിയെ കണ്ടാല്‍ ഫ്രീലാന്‍സ് മോഡല്‍ ആണോ എന്നൊക്കെ ചോദിച്ചക്കാം. എന്തായാലും മറുപടി ഏതാണ്ട് ഇതുപോലെ ആയിരിക്കും!

പാവം അംബാനി
അഞ്ഞൂറ് രൂപയൊക്കെ ഇങ്ങനെ ഫൈന്‍ അടിക്കാമാവോ... അംബാനി പാവമല്ലേ. ഈ വീടും പത്രാസും ഒക്കെ കാണിച്ച് ജീവിക്കുകയല്ലേ പാവം.

സിനിമ
പലരും മോഡലിങ്ങില്‍ നിന്നല്ലേ സിനിമയില്‍ ഒക്കെ എത്തിയത്. ഇതാ, സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടുന്ന ഒരു പാവം.

ഹാര്‍ട്ട് അറ്റാക്ക്
ഇത്രയും വലിയ തുകയൊക്കെ ഫൈന്‍ ഇട്ടാല്‍ പാവം അംബാനി ചിരിച്ച് ചിരിച്ച് ഹാര്‍ട്ട് അട്ടാക്ക് വന്ന് മരിച്ച് പോകില്ലേ... പിന്നെ ഇന്ത്യ ആര് ഭരിക്കും!!!

ദാക്ഷായണി ബിസ്‌കറ്റ്
പണ്ട് മോശം ബ്രാന്‍ഡിങ് കൊണ്ട് പൊളിഞ്ഞ് പോയതാ ദാക്ഷാണയണി ബിസ്‌കറ്റ്. ഇനി വേണമെങ്കില്‍ അഞ്ഞൂറ് രൂപയുടെ മോഡലിനെ വച്ച് പരസ്യം ചെയ്യിക്കാം,

ഇളവ്
ദരിദ്രനായ ഈ മുതലാളിക്ക് അഞ്ഞൂറ് രൂപയൊന്നും ഫൈന്‍ കൊടുക്കരുത്. കുറച്ച് ഇളവൊക്കെ ചെയ്തുകൊടുത്തൂടെ!!!

ചോര നീരാക്കി
അംബാനി ചോര നീരാക്കി ഉണ്ടാക്കിയ പൈസയാണ്. അത് കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ ചെറിയ വിഷമമൊക്കെ കാണും.

ഡിമാന്റ്
ഇക്കണക്കിന് ആളുകള്‍ അഞ്ഞൂറ് രൂപയും ആയി പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വരി നില്‍ക്കും. അപ്പോള്‍ ഇങ്ങേരെ ചൂണ്ടിക്കാണിച്ച് കൊടുത്താല്‍ മതിയാകും

വെളിച്ചെണ്ണയ്ക്കും
അയ്മൂട്ടി വെളിച്ചെണ്ണയ്ക്കും പരസ്യ മോഡലായി നില്‍ക്കുന്ന പ്രധാനമന്ത്രിയെ കാണേണ്ടി വരും എന്നാണ് തോന്നുന്നത്. 500 രൂപയൊക്കെ ഇപ്പോള്‍ ആരുടെ കൈയ്യിലും കാണുമല്ലോ!!!


Click it and Unblock the Notifications
