'കമ്യൂണിസ്റ്റുകളെ രാജ്യദ്രോഹികളാക്കി'... ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ആഷിക് അബു
കൊച്ചി: ജെഎന്‍യു വിവാദത്തില്‍ ശക്തമായ നിലപാടുമായി ഫേസ്ബുക്കില്‍ സജീവമാണ് സംവിധായകനായ ആഷിക് അബു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ ആഷിക് അബുവിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് വീണ്ടും ആഷിക് അബു രംഗത്ത്. എന്നത്തേയും പോലെ ഇപ്പോഴും കമ്യൂണിസ്റ്റുകളെ രാജ്യദ്രോഹികള്‍ ആയി ചിത്രീകരിയ്ക്കാനുള്ള ശ്രമം നടക്കുകയാണെന്നും ആഷിക് അബു ആരോപിയ്ക്കുന്നു.

ആരാണ് അവര്‍?
അഫ്‌സര്‍ ഗുരു അനുസ്മരണം നടത്തിയത് പിഡിപി അനുകൂല സംഘടകളും ഗോഡ്‌സേ അനുസ്മരണം നടത്തിയത് ബിജെപി അനുകൂല സംഘടനകളും ആണെന്നാണ് ആഷിക് അബു പറയുന്നത്.

ഇവര്‍ ഒന്നിച്ചു
ആശയപരമായി എതിര്‍ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഇപ്പോള്‍ ഒന്നിച്ചാണ് ജമ്മു കശ്മീര്‍ ഭരിയ്ക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണെന്ന് ആഷിക് പറയുന്നു.

ശിക്ഷ നടപ്പാക്കേണ്ടത്
കുറ്റവാളികള്‍ ആരുമാകട്ടെ- അഫ്‌സല്‍ ഗുരുവോ ഗോഡ്‌സേയോ- ഇന്ത്യന്‍ ഭരണഘടന അനുശാസിയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങളെ മാനിച്ചാവണം ശിക്ഷ നടപ്പാക്കേണ്ടത്. അല്ലാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ആവരുത്. ഇതാണ് കമ്യൂണിസ്റ്റുകളും ബുദ്ധിജീവികളും നിയമ-ഭരണഘടനാ ബോധമുള്ളവരും അഭിപ്രായപ്പെട്ടതെന്ന് ആഷിക് അബു.

അഫ്‌സല്‍ ഗുരു നിരപരാധിയെന്നോ?
അഫ്‌സല്‍ ഗുരു നിരപരാധിയെന്ന് മേല്‍പ്പറഞ്ഞ ആരും ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിയ്ക്കപ്പെടണം എന്ന് തന്നെയാണ് പറഞ്ഞത്.

വധശിക്ഷ
പല വികസിത രാജ്യങ്ങളിലും വധശിക്ഷ തന്നെ നിര്‍ത്‌ലാക്കിക്കൊണ്ടിരിയ്ക്കുകയാണ്. വധശിക്ഷയെ അനുകൂലിയ്ക്കാത്തവര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് വധശിക്ഷ നടപ്പിലാക്കുമ്പോള്‍ അത് ശ്രദ്ധാപൂര്‍വ്വം വേണം എന്നാണ് പറയുന്നത്.

കമ്യൂണിസ്റ്റുകാര്‍
അഫ്‌സല്‍ ഗുരു കുറ്റവാളിയല്ലെന്ന് പറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ ഒരു സമരവും ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ പറഞ്ഞത് കാര്യമായതിനാല്‍ കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികള്‍ ആയി മുദ്രകുത്തുകയായിരുന്നു.

കപടദേശീയത
ജനാധിപത്യ മര്യാദകള്‍ പാലിച്ച് ബോധ്യപ്പെടുത്താന്‍ അര്‍ഹതയുള്ള ഒരു വിഷയത്തെ അതിവൈകാരിക-കപട ദേശീയ വാദം ജനങ്ങളുടെ മുന്നില്‍ തന്ത്രപൂര്‍വ്വം സന്നിവേശിപ്പിച്ച് ശ്രദ്ധ തിരിച്ചുവിട്ടു. എന്നത്തേയും പോലെ കമ്യൂണിസ്റ്റുകള്‍ രാജ്യദ്രോഹികള്‍ ആയി മാറി- ആഷിക് പറയുന്നു.

നുണകള്‍ നിലനില്‍ക്കില്ല
പക്ഷേ ഒന്നോര്‍ക്കുക... എക്കാലവും നുണകളും, ജനങ്ങളുടെ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ മുതലെടുപ്പും നിലനില്‍ക്കില്ല. അതാണ് ചരിത്രം- ആഷിക് അബു പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത് ഇങ്ങനെയാണ്.
|
ആഷിക്കിന്റെ പോസ്റ്റ്
ഇതാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications