വാട്ട്‌സ്ആപ്പിലെ മെസേജുകള്‍ രഹസ്യമല്ല പരസ്യം തന്നെ!
വാഷിംഗ്ടണ്‍: വാട്ട്ആപ്പിലെ രഹസ്യ മെസേജുകള്‍ സുരക്ഷിമതല്ലെന്ന അവകാശവാദവുമായി ജോണ്‍ മക്കാഫീ. എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് മെസേജുകള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞുവെന്നാണ് ആദ്യത്തെ ആന്ററി വൈറസ് പ്രോഗ്രാമിന്റെ നിര്‍മ്മാതാവായ മക്കാഫീയുടെ അവകാശവാദങ്ങളില്‍ ഒടുവിലത്തേത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു.
ഏപ്രില്‍ മാസത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെുടുത്തിയത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ലോകത്തെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും എന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. ഉപയോക്താവിനല്ലാതെ കമ്പനിക്കോ സര്‍ക്കാരിനോ മെസേജ് വഴി ഷെയര്‍ ചെയ്ത വിവരങ്ങള്‍ ലഭിക്കില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. ഇതിനെതെരെ അവകാശവാദവുമായാണ് മക്കാഫീയുടെ രംഗപ്രവേശം.

മക്കാഫീയും കൊളറോഡയിലെ നാല് ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്‍ക്രിപ്റ്റ് ചെയ്ത മെസേജുകള്‍ വായിക്കാന്‍ കഴിഞ്ഞുവെന്നും അതിനാല്‍ വാട്സ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പ്രമുഖ ടെക് വെബ്ബസൈറ്റായ ഗിസ്‌മോഡോ പോസ്റ്റ് പുറത്തുകൊണ്ടുവന്നു. ഇതോടെ മക്കാഫീയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയുകയും ചെയ്തു.
കീ ലോഗ്ഗര്‍ എന്ന വൈറസ് ഇന്‍സ്്റ്റാള്‍ ചെയ്ത രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായി രണ്ട് റിപ്പോര്‍ട്ടര്‍മാരെയാണ് മക്കാഫീ വാട്ട്‌സ്ആപ്പ് മെസേജുകള്‍ ഹാക്ക് ചെയ്യുന്നിനായി നിയോഗിച്ചത്. ഇതോടെ ഹാക്ക് ചെയ്യുന്ന ഫോണിലെ വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ലഭിക്കുമെന്നാണ് കണ്ടത്തല്‍. എന്നാല്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ സഹിതം ഇത് അവതരിപ്പിക്കാന്‍ മക്കാഫീക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications
