'ഒന്ന് അങ്ങോട്ട് മാറി നിക്കോ'; അന്ന് അക്കാര്യം പറഞ്ഞ് ലൊക്കേഷനിൽ നിന്ന് മാറ്റിനിർത്തി; മനസുതുറന്ന് ജോജു ജോർജ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച് ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ആളാണ് നടന്‍ ജോജു ജോര്‍ജ്. ഒട്ടനവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ജോജുവിന്റെ കരിയറില്‍ ഒരു ബ്രേക്ക് ഉണ്ടാക്കിക്കൊടുത്തത് ജോസഫ് എന്ന ചിത്രത്തിലൂടെയാണ്.
തന്റെ സിനിമ ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചെല്ലാം ജോജു അഭിമുഖങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായ ഒരു മോശമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ജോജുവിന്റെ വെളിപ്പെടുത്തല്‍..

കാര്‍ത്തിക സുബ്ബരാജ്-ധനുഷ് കൂട്ടുകെട്ടില്‍ പിറന്ന തമിഴ് ചിത്രം ജനഗേ തിന്തിരമാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായ ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ജോജുവിനൊപ്പം മലയാളത്തില്‍ നിന്ന് ഐശ്യര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് താരം ജെയിംസ് കോമയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജഗമേ തിന്തിരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പല അഭിമുഖങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് താരം ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികാലത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

ഒരു മനുഷ്യനാവുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ജോജു പറയുന്നു. നമ്മുടെ വ്യക്തിത്വം മാറുമ്പോഴാണ് വ്യക്തിപരമായ യാഥാര്‍ത്ഥ്യങ്ങളിലും മാറ്റമുണ്ടാകുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള കാഴ്ചപ്പാടല്ല തനിക്ക് ഇപ്പോഴുള്ളതെന്ന് ജോജു വ്യക്തമാക്കുന്നു. ഭാര്യ എപ്പോഴുിം പറയാറുണ്ട്, എന്റെ കാഴ്ചപ്പാടില്‍ എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന്- ജോജു പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്. അഭിനയത്തിന്റെ പ്രോസസിംഗിനെ കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. വിദേശ സിനിമകളിലെയും നമ്മുടെ സിനിമകളിലെയും ചിലരുടെ അഭിനയം കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. കുറേ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിതക്കുകയാണ്.

അതില്‍ പരാജയപ്പെടുകയാണെങ്കില്‍ അതന്റെ പരിമിതിയാണ്. എല്ലാ കാര്യങ്ങളും നമ്മളെ കൊണ്ട് സാധിക്കണമെന്നില്ലല്ലോ- ജോജു പറയുന്നു. ഒരു സമയത്ത് തന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പുറത്താക്കിയ കഥയും ജോജു വെളിപ്പെടുത്തി. അന്ന് തോന്നിയ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും ജോജു മനസുതുറന്നു.

അഭിനയം മോശമാണെന്ന് പറഞ്ഞ് തന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അത്രയും ആളുകളുടെ മുന്നില്‍ നിന്ന് അങ്ങനെ ചെയ്യുമ്പോള്‍ വല്ലാത്തെ ചമ്മല്‍ തോന്നും, ഒന്ന് അങ്ങോട്ട് മാറി നില്‍ക്കുമോ എന്ന് സഹ സംവിധായകര്‍ നമ്മളുടെ അടുത്ത് വന്ന് രഹസ്യമായി പറയും.

എന്നാല്‍ എനിക്ക് അന്ന് വിഷമം തോന്നിയിരുന്നില്ല, എന്റെ അഭിനയം നന്നായിരുന്നില്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. നിനക്കൊക്കെ കാണിച്ച് തരാം, എനിക്കും ഒരു ദിവസം വരും എന്നൊക്കെ ചിന്തുക്കുന്ന ഒരാളെ എനിക്കറിയാം. എന്നാല്‍ എന്റെ അഭിനയം എങ്ങനെ മെച്ചപ്പെടുത്താം എന്ന അന്വേഷണമാണ് ഞാന്‍ നടത്തിയത്.

ആ അന്വേഷണം സിനിമകളെ കുറിച്ച് അറിവുള്ള ഒരുപാട് ആളുകളുടെ മുന്നിലേക്കെത്തിച്ചു. അവരുമായുള്ള സംസാരത്തിലൂടെ സിനിമകള്‍ കാണുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജോജു പറയുന്നു. എന്റെ സുഹൃത്തുക്കളില്‍ ഗുരുക്കന്മാരായി കാണുന്ന ഒരുപാട് പേരുണ്ടെന്നും ജോജു അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications
