സഖാവ് വിഎസ്സിന് ജോയ് മാത്യുവിന്റെ അഭിവാദ്യങ്ങള്‍...

മൂന്നാറിലെ തൊഴിലാളി സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയൊരു തിരിച്ചറിവാണ്. ആ സമരം വിജയിക്കുകയും ചെയ്തു. പല രാഷ്ട്രീയ നേതാക്കളും അവിടെ ചെന്നെങ്കിലും തൊഴിലാളികള്‍ ആവേശത്തോടെ വിളിച്ചുകയറ്റിയത് ഒരാളെ മാത്രം- അതാണ് വിഎസ് അച്യുതാനന്ദന്‍.

മൂന്നാര്‍ സമരത്തിന് സമരമുഖത്ത് ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഇപ്പോള്‍ താരം. ആ വിഎസ് അച്യുതാനന്ദന് അഭിവാദ്യങ്ങളര്‍പ്പിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നത് ആരാണെന്നോ... നടനും സംവിധായകനും ഒക്കെയായ ജോയ് മാത്യു.

Joy Mathew

'ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കങ്കാളിപ്പണിയായി മാറുമ്പോള്‍ തൊഴിലാളികള്‍ നേതാക്കളെ ആട്ടിയോടിയ്ക്കും, സ്വയം സമരം നയിക്കും: വിജയിപ്പിയ്ക്കും. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ അങ്ങനെ ചരിത്രം തിരുത്തിയെഴുതി. ട്രേഡ് യൂണിയന്‍ തോറ്റോടിയിടത്ത് ശരിയായ ജനകീയ നേതാവിനെ അവര്‍ തിരിച്ചറിഞ്ഞു. വിശ്വസിയ്ക്കാന്‍ കൊള്ളാവുന്ന ഒരാളെങ്കിലും നേതാക്കന്‍മാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്നത് എത്ര ആശ്വാസകരം- സല്യൂട്ട് കോമറേഡ് വിഎസ്'- ഇതാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

VS Joy Mathew

വിശ്വസിയ്ക്കാന്‍ കൊള്ളാവുന്ന ഒരാളെങ്കിലും നേതാക്കന്‍മാര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് ആശ്വാസകരം എന്ന് വിഎസിനെ കുറിച്ച് ജോയ് മാത്യു പറയുമ്പോള്‍ അത് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേര്‍ക്കുള്ള രൂക്ഷമായ വിമര്‍ശനമാണ്. മറ്റൊരു നേതാവും വിഎസിന് പകരം വയ്ക്കാനില്ലെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. ശരിയായ ജനകീയ നേതാവ് എന്നാണ് വിഎസിനെ ജോയ് മാത്യു വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+