അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി ജൂഡ്
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായ സംഭവത്തില്‍ അന്വേഷണം ഇതുവരേയും എങ്ങുമെത്തിയില്ല എന്ന് തന്നെ പറയാം. ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത കുട്ടികളെ പിടിച്ചു എന്നതല്ലാതെ എവിടെ നിന്നാണ് സിനിമ ചോര്‍ന്നത് എന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.
അതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് ആന്റി പൈറസി സെല്‍ മൊഴിയെടുത്തു. പ്രേമം ചോര്‍ത്തിയത് അല്‍ഫോണ്‍സ് ആണോ എന്ന രീതിയില്‍ ചോദ്യം ചെയ്തു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിനുള്ള മറുപടി അല്‍ഫോണ്‍സ് തന്നെ പറയുകയും ചെയ്തു.

അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി ഇപ്പോള്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും രംഗത്തെത്തിയിരിയ്ക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അല്‍ഫോണ്‍സിന്റെ അവസ്ഥയില്‍ ജൂഡ് വിഷമിയ്ക്കുന്നത്. പ്രേമത്തില്‍ ജൂഡ് ആന്റണി ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടും ഉണ്ട്.
സൂപ്പര്‍ ഹിറ്റായി ഓടിയ സിനിമയുടെ പ്രിന്‍റ് ഇറങ്ങിയതിന്റെ വിഷമം ഒരു വശത്ത്. ആരോഗ്യ പ്രശ്നങ്ങള്‍ മറു വശത്ത്. അതിനിടെ പ്രി...
Posted by Jude Anthany Joseph on Thursday, 9 July 2015
'സൂപ്പര്‍ ഹിറ്റായി ഓടിയ സിനിമയുടെ പ്രിന്‍റ് ഇറങ്ങിയതിന്റെ വിഷമം ഒരു വശത്ത്. ആരോഗ്യ പ്രശ്നങ്ങള്‍ മറു വശത്ത്. അതിനിടെ പ്രിന്‍റ് ചോര്‍ന്നതിന് പിന്നില്‍ സംവിധയകാനാണോ എന്ന ചോദ്യം നേരിട്ട് സംവിധായകനോട്. കണ്ണില്‍ ചോരയില്ലാത്തവരാവരുത്. രണ്ടു ദിവസത്തെ വാര്‍ത്തകള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ മറക്കും ഇതെല്ലാം. പക്ഷെ ഒത്തിരി നാള്‍ കഷ്ടപ്പെട്ട് സിനിമ ചെയ്തവരെ അത് എത്ര മാത്രം വേദനിപ്പിച്ചു എന്ന് ഒന്നോര്‍ത്താല്‍ നല്ലത്.' എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയത്.












Click it and Unblock the Notifications