Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ കെ സുധാകരന്‍!!! ട്രോളുകളിറങ്ങാന്‍ വേറെ വല്ലതും വേണോ...

കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ നേതാവാണ് കെ സുധാകരന്‍. സിപിഎമ്മിനൊപ്പം നെഞ്ച് വിരിച്ച് നില്‍ക്കുന്ന നേതാവ്. എന്നാല്‍ കെ സുധാകരന്‍ ഇപ്പോള്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. അഞ്ജു ബോബി ജോര്‍ജ്ജിനെ ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യ എന്ന് വിശേഷിപ്പിച്ചതിന് ശേഷം വുധാകരന് വീണ്ടും പൊങ്കാലയാണ്.

പിണറായി വിജയിലെ ചവിട്ടി താഴെയിട്ടിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇപ്പോഴൊന്നും അല്ല, പണ്ട് കോളേജില്‍ പഠിയ്ക്കുന്ന കാലത്താണത്രെ. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ച്!!!

ബ്രണ്ണന്‍ കോളില്‍ പരീക്ഷ എഴുതാന്‍ വന്നതായിരുന്നത്രെ പിണറായി വിജയന്‍. അങ്ങനെ എസ്എഫ്‌ഐക്കാരും കെഎസ് യുക്കാരും തമ്മില്‍ അടിയായി. നീ ആരെടാ ധാരാസിങ്ങോ എന്ന് ചോദിച്ച് പിണറായി വിജയന്‍ വന്നപ്പോള്‍ താന്‍ ചവിട്ടി വീഴ്ത്തി എന്നാണ് സുധാകരന്‍ പറയുന്നത്. ട്രോളര്‍മാര്‍ വെറുതേയിരിക്കുമോ...

സ്വപ്‌നം കണ്ടതായിരിക്കും!!!

സ്വപ്‌നം കണ്ടതായിരിക്കും!!!

പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയതൊക്കെ സ്വപ്‌നത്തില്‍ കണ്ടതായിരിക്കും എന്നാണ് പരിഹാസം!

കണ്ടോ കണ്ടോ...

കണ്ടോ കണ്ടോ...

ഇപ്പോ കെഎസ് യു പ്രവര്‍ത്തകരൊക്കെ, കഥപറയുമ്പോള്‍ സിനിമയിലെ മീനയുടെ കഥാപാത്രം പോലെ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടത്രെ.

ബോധം തെളിയുമ്പോള്‍

ബോധം തെളിയുമ്പോള്‍

ബോധം തെളിയുമ്പോള്‍ അബോധാവസ്ഥയിലായിരുന്നത്രെ!!!

 ഒറ്റച്ചവിട്ടിന്...

ഒറ്റച്ചവിട്ടിന്...

ഷാജി പാപ്പനെ പോലെ ആയിരുന്നു... ചവിട്ടാന്‍ വേണ്ടി കാല് ഉയര്‍ത്തിയത് മാത്രം ഓര്‍മയുണ്ട്!!!

അന്ന് തുടങ്ങിയതാണ്

അന്ന് തുടങ്ങിയതാണ്

അന്ന് ബ്രണ്ണന്‍ കോളില്‍ വച്ച് തുടങ്ങിയതാണ് പിണറായി വിജയനോടുള്ള വാശിയും വഴക്കും എന്നാണ് സുധാകരന്‍ പറയുന്നത്.

പക്ഷേ കരുത്തനാണ്

പക്ഷേ കരുത്തനാണ്

സംഗതി ഇങ്ങനെയൊക്ക ആണെങ്കിലും പിണറായി വിജയനെ പുകഴ്ത്താനും സുധാകരന്‍ മറന്നില്ല. പിണറായി വിജയന്‍ കരുത്തനാണ്, സംഘടനാപാടവവും ആസൂത്രണവും മികച്ചതാണ് എന്നൊക്കെയും സുധാകരന്‍ പറയുന്നുണ്ട്.

 ഹിറ്റ്‌ലറുടെ സ്വഭാവം

ഹിറ്റ്‌ലറുടെ സ്വഭാവം

എന്തൊക്കെ ഗുണമുണ്ടെങ്കിലും പിണറായി വിജയന് ഹിറ്റ്‌ലറുടെ സ്വഭാവമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മിണ്ടാറില്ല

മിണ്ടാറില്ല

പിണറായി വിജയനെ കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് സുധാകരന്‍ പറയുന്നത്. പിണറായി മന്ത്രിയായിരുന്ന കാലത്താണത്രെ അവസാനമായി സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+