Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്കിൽ പറയ് സുരേന്ദ്രാ... ആരാണ് ബിജെപി വളര്‍ത്താന്‍ ജീവന്‍ കൊടുത്ത ആ മുതിര്‍ന്ന പ്രചാരകൻ!

ത്രിപുരയിലെ വിജയത്തിന് ശേഷം ബിജെപി നല്ല ആത്മവിശാവസത്തിലാണ്. ഇനി ബംഗാളിലും കേരളത്തിലും ഭരണം അടുത്തു തന്നെ പിടിച്ചെടുക്കുമെന്നും, അതിനു ശേഷം മാത്രമേ ബിജെപിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കൂ എന്നും അമിത് ഷാ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ത്രിപുരയിലെ വിജയം താൽക്കാലികം മാത്രമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടത്.

ഇതിന് മറുപടി ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നത്. എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

തീവ്രവാദി ആക്രമണം

തീവ്രവാദി ആക്രമണം

എന്നാൽ തന്റെ ഫേസ്ബുക്ക് പോസറ്റിനിടയിൽ ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു എന്ന് അദ്ദേഹം കുറിച്ചിരുന്നു. ഇതിന് താഴെ വന്ന കമന്റുകളും അതിഗംഭീരമാണ്.

അറടിയെങ്കിലും തരില്ലേ...

അറടിയെങ്കിലും തരില്ലേ...

ഓരോ തരിമണ്ണും എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിതന്നെപറയട്ടെ. നിങ്ങളുടെ ഓപ്പോസിറ്റാളും ഇതേ വാശിയിലാണ്. ഒരു തരിയല്ല ആറടി അവകാശം പണ്ടേയുള്ളതാണ് അഞ്ചുതന്നാലും മതി. ഇതൊരു അപേക്ഷയാണ് എന്നും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ തള്ള്

നൂറ്റാണ്ടിലെ ഏറ്റവും വലിയ തള്ള്

നൂറ്റാണ്ടിലെ ഏറ്റവും വലിയ തള്ളു മായി താങ്കൾ വീണ്ടും വന്നതുകണ്ടത്തിൽ സന്തോഷം. ട്രോളുകാർക്കു പണി കുറവായിരുന്നു ഈയിടെ എന്നും കമന്റുണ്ട്.

സംഘി ആരാണെന്ന് ഇപ്പോഴാ മനസിലായത്

സംഘി ആരാണെന്ന് ഇപ്പോഴാ മനസിലായത്


സംഘി ആരാണെന്നും, സംഘ പ്രവർത്തനം എന്താണെന്നും കമ്മികൾക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത്. കേരളത്തിൽ ആർഎസ്എസ് ഉൻമൂലനം നടത്തി ന്യൂനപക്ഷ വോട്ട് നോടുമ്പോൾ അവർ അറിഞ്ഞില്ല, അകലെ ത്രിപുരയിൽ സംഘിയുടെ കാല്പാടുകൾ പതിഞ്ഞതും ജനങ്ങൾ വിവേകമതികൾ ആയതും. ഇനി അവർകോർക്കാം ത്രിപുര എന്നൊരു സംസ്ഥാനം ഉണ്ടെന്നും ഭരണം സംഘിയാണെന്നുമെന്നും ഒരാൾ പറയുന്നു.

ഭരിക്കുന്നവരോട് ചോദിക്കേണ്ട ചോദ്യം

ഭരിക്കുന്നവരോട് ചോദിക്കേണ്ട ചോദ്യം


ആർഎസ്എസ് ആയിരിക്കുന്നത് നല്ലത് തന്നെ. പക്ഷെ രാജ്യം ഭരിക്കുന്നവരോട് നിങ്ങൾ ചോദിക്കേണ്ട ചില ചോദങ്ങളുണ്ട്. കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന് പറഞ്ഞിട്ട് എത്ര കൊണ്ടുവന്നു? രാജ്യത്തെ ബാങ്കുകളെ വെളുപ്പിച്ച പണം വിദേശത്ത് കൊണ്ടു പോയി ഒളിച്ചവരെ തിരികെ ഇന്ത്യയിൽ കൊണ്ടു വന്നോ? ഇന്ധന വില വർദ്ധനവിനെതിരെ 5 കൊല്ലം മുമ്പ് കാളവണ്ടി ഓടിച്ച നിങ്ങൾ ഇപ്പോൾ ഒരു സൈക്കിൾ എങ്കിലും ഉന്തണ്ടെ? അത്രത്തിയിൽ ജവാൻമാർ മരിച്ചു വിഴുന്നത് നേതാക്കൾ കാണുന്നില്ലേ? പണം നിക്ഷേപിക്കാതെ രാജ്യത്തെ ജനങ്ങളെക്കൊണ്ട് അക്കൗണ്ട് തുടങ്ങിച്ച് ഇപ്പോൾ മിനിമം ഇല്ലാ എന്ന പേരിൽ പെൻഷ്യൽ പോലും എടുത്തു കൊണ്ടു പോകുന്ന അനിതിയെക്കറിച്ച് നേതാക്കളോട് ചോദിക്കണ്ടേ? ഇത് ചെയ്തില്ലെങ്കിൽ ബലിദാനികളുടെ ത്യാഗത്തിന് ഭാവിയിൽ ആർഎസ്എസ് ഉത്തരം പറയേണ്ടി വരില്ലേ? രാജ്യം നാശത്തിലേക്ക് നിങ്ങില്ലേ?എന്നും കമന്റുകളുണ്ട്.

എല്ലാം വിവരിച്ചിട്ടുണ്ട്

എല്ലാം വിവരിച്ചിട്ടുണ്ട്

നമസ്തേജി. മനസ്സിലാക്കാത്തവർക്കു മനസ്സിലാവുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട്, ഇനിയും മനസ്സിലായില്ലെങ്കിൽ അനുഭവത്തിൽ നിന്ന് മനസ്സിലായിക്കൊള്ളുമെന്നും ഒരു ബിജെപി അനുഭാവി കമന്റിൽ കുറിച്ചിട്ടുണ്ട്.

ഇനി വിശ്രമമില്ല

ഇനി വിശ്രമമില്ല

ത്രിപുരയിൽ വിജയം... സന്തോഷ ത്തെ ക്കൾ ഉപരി സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നായി എല്ലാവരും കാണണം... സ്വാർത്ഥത താല്പര്യം മാറ്റി വെച്ച് ഒരുമിച്ചു പ്രവർത്തിച്ചാൽ കേരളം ബിജെപി ഭരിക്കും തീർച്ച... ഇനി വിശ്രമം പാടില്ല... എന്ന ആഹ്വാനവും ഒരാൾ കമന്റിൽ കുറിച്ചിട്ടുണ്ട്.

കേരളം എന്ന് പറഞ്ഞാൽ കോയമാർ മാത്രമല്ല

കേരളം എന്ന് പറഞ്ഞാൽ കോയമാർ മാത്രമല്ല


കേരളക്കാർ എന്ന് പറഞ്ഞാൽ കോയമാർ മാത്രമല്ല മേത്തപ്പട്ടി കഴിഞ്ഞ ഇലക്ഷന് ബിജെപിക്ക് കേരളത്തിൽ കിട്ടിയത് 30 ലക്ഷത്തോളം വോട്ട് ഏതാണ്ട് 30% ഹിന്ദുക്കളും ബിജെപിക്കാണ് വോട്ട് ചെയ്തത് ചെങ്ങന്നൂർ ഇലക്ഷൻ കഴിയട്ടെ മദ്രസ്സ പൊട്ടന്മാരുടെ കുരു അടപടലം പൊട്ടും എന്ന വർഗീയപരമായ വിമർശനവും കമന്റിലുണ്ട്.

അതിർത്ഥി സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ

അതിർത്ഥി സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ

പല പ്രശ്നങ്ങളും നേരിടുന്ന അതിർത്ഥി സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. താങ്കൾ പറഞ്ഞത് ശരിയാണ്. ഇത്തരം ചാലഞ്ചിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ ഭാഗമായാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയുടെ കൈയ്യിൽ നിന്നും ത്രിപുരയും ബംഗാളും കൈവിട്ടുപോയതെന്നും ഒരാൾ കമന്റിൽ വ്യക്തമാക്കി.

ഇത് തൽക്കാല വിജയമല്ല

ഇത് തൽക്കാല വിജയമല്ല

ബിജെപി വിജയം താൽക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണൻറേയും മററും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബിജെപിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തിൽ ആഞ്ഞടിച്ച ഒരു തരംഗത്തിൻറെ അടിസ്ഥാനത്തിൽ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും നിശബ്ദമായി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങളാണ് ഈ ഉജ്ജ്വലവിജയത്തിന് അടിത്തറ പാകിയത് എന്ന് തുടങ്ങുന്ന കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് ഇത്തരത്തിൽ കമന്റുകൾ വന്നിരിക്കുന്നത്.

കേരളത്തിൽ നിന്നും പ്രചാരകർ

കേരളത്തിൽ നിന്നും പ്രചാരകർ

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി സംഘപ്രചാരകൻമാർ ആ പ്രദേശങ്ങളിൽ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിൻറെ ചരിത്രം ഒരുപക്ഷേ പുറംലോകത്തിന് ഒരു പുതിയ വാർത്തയായിരിക്കാം. ചില സംസ്ഥാനങ്ങളിൽ പ്രാന്തപ്രചാരക് പദവിവരെ ഇന്നും വഹിക്കുന്നത് മലയാളികളാണ്. ഒരു മുതിർന്ന പ്രചാരകൻ തീവ്രവാദി ആക്രമണത്തിൽ ബലിദാനിയായ സംഭവം പോലുമുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പല പ്രദേശങ്ങളും ഭാരതത്തിനു തന്നെ നഷ്ടമാവുമായിരുന്നു. എന്നും അദ്ദേഹം കുറിച്ചിരുന്നു.

നാഗാലാന്റിൽ അധികാരം പിടിച്ചത് ചെറിയ കാര്യമല്ല

നാഗാലാന്റിൽ അധികാരം പിടിച്ചത് ചെറിയ കാര്യമല്ല

ഇന്ത്യൻ പട്ടികൾ പുറത്തുപോവുക എന്ന പരസ്യ ആഹ്വാനം മുഴങ്ങിയ നാഗാലാൻഡിൽ ഇന്നു ബിജെപി അധികാരം പിടിച്ചു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. മോദി സർക്കാർ വന്നതിനുശേഷം വികസനകാര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകിയ വലിയ പ്രാധാന്യവും ഈ മാററത്തിനു പിന്നിലുണ്ട്. മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിൻറെ പ്രതിഫലമാണ് ജനങ്ങൾ തിരിച്ചുനൽകുന്നതെന്നും സുരേന്ദ്രൻ തന്റെ ഫേസസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

സിപിഎം ത്രിപുരയിൽ തിരിച്ച് വരില്ല

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സിപിഎം തകരും എന്നുള്ളത് ഒരു അമിതവിശ്വാസമോ ദിവാസ്വപ്നമോ അല്ലെന്ന് കാലം തെളിയിക്കും. കാരണം 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും. 2025 എന്നു പറഞ്ഞാൽ ആർഎസ്എസ് ആരംഭിച്ചതിൻറെ നൂറാം വർഷം. എന്ന് പറഞ്ഞായിരുന്നു അദ്ദേഹം തന്റെഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+