പേടിച്ചത് സംഭവിച്ചു.. റിലീസിന് മുന്നേ കബാലി ഓണ്‍ലൈനില്‍, ലീക്കായത് സെന്‍സര്‍ കോപ്പി!

ചെന്നൈ: കബാലി ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ - എന്ന് ഏതെങ്കിലും ഒരു വെബ്‌സൈറ്റില്‍ പരസ്യം കണ്ടാല്‍ ഞെട്ടേണ്ട. അതെ, സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി ഇന്റര്‍നെറ്റില്‍ ലീക്കായി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സ്‌റ്റൈല്‍ മന്നന്റെ കബാലി. അതും സിനിമ റിലീസ് പോലും ആകുന്നതിന് മുന്നേ.

കബാലിയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുമ്പ് ചിത്രം ഓണ്‍ലൈനില്‍ കാണാമെന്നാണ് വെബ്‌സൈറ്റുകള്‍ പരസ്യം നല്‍കിയിരിക്കുന്നത്. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവായ കലൈപുലി എസ് താണു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

kabali-

ടോറന്റ് സൈറ്റുകളിലാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടത്. 100 കോടി ബജറ്റില്‍ ഒരുക്കിയ കബാലി റിലീസിന് മുമ്പ് തന്നെ 225 കോടി രൂപയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2016 ലെ രജനീകാന്തിന്റെ ആദ്യ ചിത്രമായ കബാലി ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ജൂലൈ 22 നാണ് കബാലിയുടെ റിലീസ്. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്.

Read Also: എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന വെബ്സൈറ്റുകളെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തടയണം എന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം. ഏത് സിനിമയായാലും ഇറങ്ങി മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ വ്യാജ കോപ്പികള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ് സിനിമ നിര്‍മാതാക്കളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ റിലീസായ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+