കബാലിയുടെ ഓപ്പണിംഗ് സീന്‍ ലീക്കായി, ഫേസ്ബുക്കില്‍ വൈറലാകുന്നു...?
ചെന്നൈ: നാളെ (ജൂലൈ 22 വെള്ളിയാഴ്ച) റിലീസ് ചെയ്യാനിരിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലിയുടെ ആദ്യ രംഗങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലാണ് കബാലിയുടെ ഓപ്പണിംഗ് സീന്‍ എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നത്. രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലി ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തമിള്‍റോക്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് കബാലിയില്‍ രജനീകാന്തിനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന സീന്‍ ഷെയര്‍ ചെയ്തത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. കബാലിയുടെ ആദ്യസീനുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ വണ്‍ഇന്ത്യയ്ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കബാലിയുടെ ആദ്യ സീനുകള്‍ എന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ കബാലിയുടെ സെന്‍സര്‍ കോപ്പി ലീക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിലീസിന് മുമ്പ് ചിത്രം ഓണ്‍ലൈനില്‍ കാണാമെന്ന് ചില വെബ്സൈറ്റുകള്‍ പരസ്യം നല്‍കിയിരുന്നു. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവായ കലൈപുലി എസ് താണു നേരത്തെ ചെന്നൈ കോടതിയെ സമീപിച്ചിരുന്നു.
100 കോടി ബജറ്റില്‍ ഒരുക്കിയ കബാലിയുടെ റിലീസിന് വേണ്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജൂലൈ 22 വ്യാഴാഴ്ചയാണ് കബാലിയുടെ റിലീസ്. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്. അടുത്തിടെ റിലീസായ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.


Click it and Unblock the Notifications