കബാലിയെ കണ്ടപ്പോള്‍ കവാത്ത് മറന്ന ട്രോളേഴ്സ്... നെരിപ്പ് ഡാ, പക്ഷേ ട്രോള്‍ ഡാ!!!
മമ്മൂട്ടിയുടെ കസബയ്ക്കും മോഹന്‍ലാലിൻറെ പുലിമുരുഗനും ട്രോളുകൊണ്ട് പൊങ്കാല തീര്‍ത്തവരാണ് മലയാളികള്‍. എന്നാല്‍ രജനിയുടെ കബാലി എത്തിയപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിയ്ക്കുന്നതാണ്... സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന അവസ്ഥ!
സിനിമയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതേയുള്ളൂ. അതുകൊണ്ട് ട്രോളേഴ്സ് ഒതുങ്ങിയിരിയ്ക്കുകയാണെന്ന് പ്രതീക്ഷിയ്ക്കണ്ട. സിനിമ മോശമാണെങ്കില്‍ കൊന്ന് കൊലവിളിയ്ക്കുക തന്നെ ചെയ്യും.
എന്തായാലും സിനിമ റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളില്‍ ട്രോളേഴ്സ് 'കബാലി'യെ ബഹുമാനിയ്ക്കുകയാണ്. ട്രോളേഴ്സ് അല്ലേ, ട്രോള്‍ ഇറക്കാതെ അവര്‍ക്ക് ബഹുമാനിയ്ക്കാന്‍ പറ്റുമോ!!!

തുടക്കം ഇങ്ങനെയോ...
ഏതോ രജനി വിരുദ്ധനാണ് ഈ ട്രോളിന്റെ ഉപജ്ഞാതാവെന്ന് തോന്നുന്നു!!!!

ദദാണ് കബാലി
കലി എവിടെ കിടക്കുന്നു, ബാഹുബലി എവിടെ കിടക്കുന്നു... ഇത് കബാലി ഡാ...

പാവം
ക്ലാസ്സ് കട്ട് ചെയ്ത് കബാലി കാണാന്‍ പോയതാ... ടിക്കറ്റ് കിട്ടിയില്ല. ഇപ്പോ സൂര്യ ടിവിയില്‍ കാബൂളിവാല കാണുകയാണ്.

പണി പാലും വെള്ളത്തില്‍
ടിക്കറ്റ് കിട്ടിയതിന്റെ ആവേശത്തില്‍ ബുക്കിങ് ഐഡി അടക്കം ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടു. ഏതോ ഒരുത്തന് അതും വച്ച് സിനിമ കണ്ടു!

ഇതാണ് ഫാന്‍സ്
ഇതാണ് രജനി ഫാന്‍സ്... എന്ത് വിലകൊടുത്തും ആദ്യ ദിനം ആദ്യ ഷോ തന്നെ കാണും.

എല്ലാവരും
നുണപറഞ്ഞ് ലീവ് എടുത്ത് കബാലി കാണാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ... നിങ്ങളുടെ മേധാവിയും അവിടെ കാണും.

പതിവ് കഥ
കബാലിയായാലും എന്തായാലും പതിവ് തമിഴ് കഥയില്‍ നിന്ന് ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ് രജനി വിരുദ്ധര്‍ പറയുന്നത്.

ഗള്‍ഫില്‍ അവധി!!!
കബാലി റിലീസ് പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചുവെന്ന്.. ഞെട്ടണ്ട, റിലീസ് വെള്ളിയാഴ്ചയാണ്.

സൗദിക്കാരന്റെ അവസ്ഥ
ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും കബാലി റിലീസ് ചെയ്യുന്നുണ്ട്. പക്ഷേ സൗദിയില്‍ മാത്രം...

സിനിമ കോളം ഇങ്ങനെ
ഇനിയിപ്പോള്‍ മലയാളം പത്രങ്ങളിലെ സിനിമ കോളം മുഴുവന്‍ കബാലി ആയിരിക്കും. 250 തീയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തിരിയ്ക്കുന്നത്.

കസബ എവിടെപ്പോയി
അപ്പോള്‍ കസബ എവിടെപ്പോയി... ഇനി വല്ല ഡിവിഡി ഷോപ്പിലും നോക്കേണ്ടി വരും.

ആരായാലും
തരില്ല മാണിസാറെ... മൂന്നെണ്ണമേ ഉള്ളൂ!!!

ആര്‍ത്തിപാടില്ല
പത്ത് ടിക്കറ്റ് ചോദിച്ചതാ... തീയേറ്ററുകാര്‍ ഒരു ടിക്കറ്റ് പോലും തന്നില്ല!!

തമിഴ്നാട്ടിലെ അവസ്ഥ
തമിഴ്നാട്ടിലെ പല വീടുകളിലും ഇപ്പോ ഇതൊക്കെ തന്നെ ആകും അവസ്ഥ. വീട്ടില്‍ ഇരിക്കാന്‍ ഒരു ആള് വേണമല്ലോ

അതേ രക്ഷയുള്ളൂ
ഇനിയിപ്പോ ടിക്കറ്റിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടാലെ പലരും വിശ്വസിയ്ക്കൂ...

കേരളത്തിലെ ഐടി കമ്പനി
ചെന്നൈയിലും ബെംഗളൂരുവിലും കബാലി റിലീസ് പ്രമാണിച്ച് ഐടി കമ്പനികള്‍ അവധി പ്രഖ്യാപിച്ചു. പക്ഷേ കേരളത്തിലെ അവസ്ഥ എന്താണെന്ന് നോക്കിയേ....

കബാലി കാണണം... അയിനാണ്!!!
കഴിഞ്ഞ ദിവസം പല ഓഫീസുകളിലും കിട്ടിയ ലീവ് ലെറ്ററുകളും ഇങ്ങനെ ആയിരിക്കും!!!

കുഞ്ഞാവയെ ഒഴിവാക്കിയോ
കുഞ്ഞാവയെ നൈസ് ആയി ഒഴിവാക്കി ആരും കബാലി കാണരുത് പ്ലീസ്!!!

ചറപറ തീയേറ്റര്‍
ആദ്യം ഒരു തീയേറ്റര്‍, പിന്നെ രണ്ട് തീയേറ്റര്‍... പിന്നെ ചറപറ തീയേറ്റര്‍... അതാണിപ്പോള്‍ കേരളത്തിലെ കബാലി.

എഴുന്നേല്ക്കാന് വൈകി
ആദ്യ ഷോ കാണാന്‍ വേണ്ടി ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് കിടന്നതാ... പക്ഷേ എഴുന്നേല്ക്കാന് വൈകിപ്പോയി!

കന്നാലി അല്ല, കബാലി
അമ്മയ്ക്കെന്ത് കബാലി... അമ്മയ്ക്കെന്ത് കന്നാലി

സത്യകഥ
കബാലി റിലീസ് ചെയ്തതിന് ശേഷം പല ക്ലാസ്സ് റൂമുകളുടേയും അവസ്ഥ!!!

അതും നോക്കിയിരുന്നോ
സൗദിക്കാര്‍ ഇനി ടൊറന്റും നോക്കി ഇരുന്നോ... ബാക്കിയുള്ളവര്‍ തീയേറ്ററില്‍ പോയി കാണും.

അതാണ് മലയാളി
പാവപ്പെട്ട തമിഴ് മക്കള്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കും. മല്ലൂസ് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യും.

അതാണ് രജനി
ഏത് താരത്തിന്റെ ആരാധകന് ആയിക്കോട്ടെ, ആദ്യ ദിനം ആദ്യ ഷോ കാണാന്‍ എല്ലാവരും എത്തുന്നത് ഒരു താരത്തിന്റെ ചിത്രത്തിന് മാത്രം. അതാണ് രജനികാന്ത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications