രാംരാജിന്റെ പരസ്യത്തില്‍ ജയറാമിനൊപ്പം കാളിദാസും
മലയാളസിനിമ ഒരു താരോദയത്തിന് കൂടി സാക്ഷിയാകാന്‍ പോകുന്നു. അമ്മയുടെയും അച്ഛന്റെയും പാത പിന്‍തുടര്‍ന്ന് ബാലതാരമെന്ന ലേബലില്‍ നിന്നും മാറി പുതിയൊരു താരം കൂടി സിനിമയിലെത്തുകയാണ്. ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസാണ് വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. പരസ്യചിത്രത്തിലൂടെയാണ് കാളിദാസിന്റെ രണ്ടാംവരവ്. ജയറാം അഭിനയിക്കുന്ന രാംരാജ് മുണ്ടിന്റെ പരസ്യത്തില്‍ അച്ഛനൊപ്പമാണ് കാളിദാസ് എത്തുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ബാലതാരമായി അരങ്ങേറ്റം നടത്തിയത്. മകന്റെ സിനിമാപ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ജയറാം അക്കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാളിദാസിന് സിനിമയില്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചു. 2003ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയിത്തിന് കാളിദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

രണ്ടു ചിത്രങ്ങളിലും ജയറാമിന്റെ മകനായിത്തന്നെയായിരുന്നു കാളിദാസ് അഭിനയിച്ചത്. ഇന്ന് കാളിദാസ് ആ പഴയ ബാലതാരമേ അല്ല, അച്ഛനേക്കാള്‍ വളര്‍ന്ന തികഞ്ഞൊരു യുവാവിനെയാണ് നമുക്ക് കാളിദാസില്‍ കാണാന്‍ കഴിയുക. പഠനത്തില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാന്‍ പിന്നീട് ജയറാം മകനെ അഭിനയിപ്പിച്ചില്ല.
തെന്നിന്ത്യയില്‍ നിന്നും പല ഓഫറുകളും വന്നെങ്കിലും പഠിത്തം കഴിയാതെ ഒന്നും വേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു ഇവര്‍. ചെന്നൈയിലാണ് പരസ്യചിത്രീകരണം നടക്കുക. ഇപ്പോള്‍ ചെന്നൈയിലെ ലയോള കോളെജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കാളിദാസ്. മാര്‍ച്ചില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അച്ഛനും മകനും തീരുമാനിച്ചിരിക്കുന്നത്.
രാംരാജ് മുണ്ടിന്റെ പരസ്യത്തില്‍ മുണ്ടിന്റെ കാര്യത്തില്‍ അച്ഛന്റെ അതേ പാരമ്പര്യം പിന്തുടരുന്ന മകനായിട്ടാണ് കാളിദാസ് എത്തുന്നത്.












Click it and Unblock the Notifications