കളിവീട് സീരിയല്‍ വിട്ട് ബിഗ് ബോസിലേക്കോ: ക്ഷണം ലഭിച്ചതിനേക്കുറിച്ച് വെളിപ്പെടുത്തി നടി ഉമ നായർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ പോവുമ്പോള്‍ ആരൊക്കെ മത്സരാർത്ഥികളായി എത്തുമെന്ന് അറിയാനുള്ള വലിയ ആകാംക്ഷയിലാണ് ആരാധകർ. അഖില്‍ മാരാർ, വ്ളോഗർ സായി കൃഷ്ണ, പാലാ സജി തുടങ്ങി സിനിമ-സീരിയില്‍ രംഗത്ത് നിന്നുള്ള വിവിധ ആളുകളുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. അതോടൊപ്പം ചില താരങ്ങള്‍ തങ്ങള്‍ ബിഗ് ബോസിലേക്കെന്ന പ്രചരണങ്ങള്‍ തള്ളിക്കൊണ്ട് മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
വിവിധ യൂട്യൂബ് ചാനലുകളുടെ സാധ്യത പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് തങ്ങളുടെ നിലപാട് താരങ്ങള്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി ഉമ നായർ.

സാധ്യത പട്ടികയില്‍ ഉമ നായർ
വിവിധ യൂട്യൂബ് ചാനലുകളുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ച താരമായിരുന്നു ഉമ നായർ. ഇതോടെ താരം ഷോയുടെ ഭാഗമാവുമോയെന്ന് അറിയാനുള്ള ആകാക്ഷം ആരാധകരില്‍ നിറയാനും തുടങ്ങി. അടുപ്പക്കാരില്‍ ചിലർ താരത്തെ വിളിച്ച് പോലും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ, ഇല്ലയോ എന്ന കാര്യവ്യക്തമാക്കി ഉമ നായർ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.

രണ്ട് ജനപ്രിയ സീരിയലുകളുടെ തിരക്കിലായ ഉമാ നായർ താന്‍ ബിഗ് ബോസ് ഷോയില്‍ മത്സരാർത്ഥിയായി എത്തുമെന്ന ആഭ്യൂഹങ്ങളെ നിരസിക്കുകയാണ് ചെയ്യുന്നത്. "പ്രവചന ലിസ്റ്റുകളിൽ എന്റെ പേര് കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. കഴിഞ്ഞ സീസണിലെ സംഭവവികാസങ്ങളിൽ എനിക്ക് താൽപ്പര്യമുള്ളതുകൊണ്ടാകാം. ആളുകള്‍ക്ക് എന്നെ മത്സരാർത്ഥിയായി കാണമമെന്ന് ഉണ്ടാവാം. എന്നാല്‍ ഈ സീസണിൽ എനിക്ക് ബിഗ് ബോസ് ടീമിൽ നിന്ന് കോളുകളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, രണ്ടാം സീസണിൽ, എനിക്ക് ഒരു കോൾ ലഭിച്ചു, പക്ഷേ ആ ഓഫർ നിരസിച്ചു,"- ഈ ടൈംസ് ടിവിയോട് ഉമ നായർ വ്യക്തമാക്കി.

മലയാളം ടിവിയിലെ ജനപ്രിയ സ്വഭാവനടി
മലയാളം ടിവിയിലെ ജനപ്രിയ സ്വഭാവനടിന്മാരിൽ ഒരാളായ ഉമാ നായർക്ക് നിരവധി ആരാധകരാണുള്ളത്. 'വാനമ്പാടി'യിലെ നിർമല എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. ഇപ്പോള്‍ കളിവീടിലെ ശക്തമായ കഥാപാത്രത്തിലൂടെ കൂടുതല്‍ സ്വീകാര്യത നേടുകയും ചെയ്യുന്നു അടുത്തിടെ, സീരിയലിലെ അവളുടെ വൈകാരിക പ്രകടനങ്ങളിലൊന്ന് കാഴ്ചക്കാരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ നേടുകയും ചെയ്തു. പുതുതായി ആരംഭിച്ച 'ഗീതാഗോവിന്ദം' എന്ന ഷോയിലും ഉമ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

അതേസമയം, ബിഗ് ബോസ് മലയാളം 5 ഉടന്‍ തന്നെ സംപ്രേക്ഷണം ആരംഭിക്കും. റിപ്പോർട്ടുകള്‍ പ്രകാരം, മോഹൻലാൽ അവതാരകനായ റിയാലിറ്റി ഷോ മാർച്ച് 26 ന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ശ്രീദേവി, നടൻ ഷിജു എആർ, സംവിധായകൻ അഖിൽ മാരാർ എന്നിവരാണ് ഷോയിലെ മത്സരാർത്ഥികളാകാൻ സാധ്യതയുള്ള ചില പേരുകൾ.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications