പീഡനത്തിന് കാരണം പെണ്ണുങ്ങള്- വീഡിയോ വൈറലാകുന്നു
നാട്ടിലാകെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും ബലാല്‍സംഗങ്ങളാണ് രാജ്യതലസ്ഥാനമുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ ബലാല്സംഗങ്ങള്ക്കുള്ള കാരണങ്ങള്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് ചിലര്‍. പലരും അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെന്നെത്തുന്നത് പീഡനങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് കാരണക്കാര്‍ എന്ന കണ്ടെത്തലിലാണ്. ഒന്നുകില്‍ വസ്ത്രധാരണത്തിലെ പ്രശ്നം, അല്ലെങ്കില്‍ രാത്രിയില്‍ പുറത്തുപോയത്, ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്തത്- എന്നുവേണ്ട ആലോചനക്കാര് കണ്ടെത്തുന്ന കാര്യങ്ങള്‍ ഇങ്ങനെ നീളുന്നു.
ഇത്തരത്തില്‍ ലൈംഗികപീഡനത്തിന്റെ കാരണക്കാര്‍ പെണ്ണുങ്ങളാണെന്ന ആരോപണം ഉയരുന്നത് ഇതാദ്യമായല്ല. ഇതാ അതിനെതിരെയുള്ള ആക്ഷേപഹാസ്യപരമായ ഒരു വീഡിയോ വൈറലാവുകയാണ്. പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണെന്ന സമൂഹത്തിന്റെ കണ്ടെത്തലിനെ കളിയാക്കി കൊല്ലുകയാണ് ഈ വീഡിയോയിലൂടെ. ബോളിവുഡ് ടി കല്‍ക്കി കൊച്ലിനാണ് വീഡിയോയിലെ പ്രധാന താരം. ഇറ്റ് ഈസ് യുവര്‍ ഫാള്‍ട്ട് എന്ന പേരില്‍ വന്നിരിക്കുന്ന വീഡിയോ എല്ലായിടത്തും ഷെയര്‍ ചെയ്യപ്പെടുകയാണ്. കല്ക്കിയ്ക്കൊപ്പം വീഡിയോ ജോക്കിയായ ജൂഹി പാണ്ഡേയും വീഡിയോയില്‍ എത്തുന്നുണ്ട്.

വെറും മൂന്ന് ദിവസം കൊണ്ട് ഏഴ്ക്ഷത്തിലേറെ ആളുകളാണ് യൂട്യൂബില്‍ ഈ വീഡിയോ കണ്ടത്. സെപ്റ്റംബര്‍ 19ന് വ്യാഴാഴ്ചയാണ് ഈ വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. പീഡനങ്ങള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കെതിരെ ഉയരാറുള്ള വസ്ത്രധാരണം മുതല്‍ ആണ്സുഹൃത്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങളെ വരെ വളരെ രസകരമായ രീതിയിലാണ് വീഡിയോയില്‍ കളിയാക്കിയിരിക്കുന്നത്.
ആത്മീയ നേതാക്കള്‍, സ്വാമിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തില്‍ മുന്‍നിരയില്‍ നില്ക്കുന്നവര് പീഡനങ്ങളുണ്ടാകുമ്പോള് വിവാദപ്രതികരണങ്ങളെയും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/FQso95Vfwwc" frameborder="0" allowfullscreen></iframe></center>
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications