പുലിമുരുകന്റെ മൈനയുടെ മാറിടം മറച്ച് വനിതയുടെ ഫോട്ടോഷോപ്പ്... ആ ലൈവ് വീഡിയോയോ അപ്പോള്‍
കൊച്ചി: വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ പുലിമുരുകന്‍ ഫെയിം കമാലിനി മുഖര്‍ജിയുടെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കറുത്ത ഫ്രോക്ക് അണിഞ്ഞായിരുന്നു കമാലിനി എത്തിയത്. വനിതയുടെ ഫേസ്ബുക്ക് പേജില്‍ കമാലിനിയുടെ ലൈവും ഉണ്ടായിരുന്നു.
കുട്ടിക്കുപ്പായവുമായി പുലിമുരുഗന്റെ 'മൈന' ഫേസ്ബുക്ക് ലൈവില്‍... കുരുപൊട്ടിയ സദാചാരക്കാരുടെ പൊങ്കാല
സദാചാരക്കാര്‍ വലിയ പ്രതിഷേധത്തോടെ ആയിരുന്നു ഈ വീഡിയോയെ വരവേറ്റത്. വീഡിയോക്ക് താഴെ അത്രത്തോളം കമന്റുകളും പ്രത്യക്ഷപ്പെട്ടു.
എന്നാലിപ്പോള്‍ വനിതയ്ക്കും ആ 'സദാചാര' പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. വനിതയുടെ ഫേസ്ബുക്ക് പേജില്‍ കമാലിനിയെ കുറിച്ചുള്ള വാര്‍ത്തയില്‍ മാറിടം ഫോട്ടോഷോപ്പ് കൊണ്ട് മറച്ചിരിക്കുകയാണ്.

കറുത്ത ഫ്രോക്ക് അണിഞ്ഞെത്തിയ കമാലിനി മാറിട പ്രദര്‍ശനത്തിന്റെ പേരിലാണ് പഴി കേട്ടത്. എന്നാല്‍ ആ വസ്ത്രത്തിന് എന്ത് കുഴപ്പമാണ് എന്ന് ചോദിക്കുന്നവരും ഉണ്ട്.

വസ്ത്രം ഒരാളുടെ സ്വാതന്ത്ര്യമാണ്. കമാലിനി ധരിച്ചതുപോലെയുള്ള വസ്ത്രങ്ങള്‍ ഇപ്പോല്‍ സര്‍വ്വ സാധാരണവും ആണ്. എന്നിട്ടും ആര്‍ക്കെങ്കിലും കുരുപൊട്ടിയിട്ടുണ്ടെങ്കില്‍ അത് ശരിക്കും അവരുടെ പ്രശ്‌നം മാത്രമാണ്.

എന്നാല്‍ വനിതയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ ഇപ്പോള്‍ ആരായലും ഒന്ന് ഞെട്ടും. ഫേസ്ബുക്ക് കമന്റുകളിലെ സദാചാര ബാധ വനിതയേയും ബാധിച്ചോ എന്ന് സംശയം തോന്നു.

കമാലിനിയുടെ മാറിടം പാതിയും കാണുന്നതായിരുന്നു ആ ലൈവിലെ വീഡിയോ. എന്നാല്‍ അത് വാര്‍ത്തയാക്കിയപ്പോള്‍ കൊടുത്ത ചിത്രത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചിരിക്കുകയാണ് വനിത.

വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ കമാലിനി ലൈവ് വീഡിയോയില്‍ പുലിമുരുകനിലെ മോഹന്‍ലാലിനെ അനുകരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറല്‍ ആയി എന്ന വാര്‍ത്തയിലാണ് വനിതയുടെ ഫോട്ടോഷോപ്പ് പ്രയോഗം.

വസ്ത്രം വാങ്ങാന്‍ പോലും കാശില്ലാത്തത്ര ദരിദ്രയാണോ എന്നൊക്കെ ആയിരുന്നു ആ ലൈവ് വീഡിയോയുടെ അടിയില്‍ പലരും കമന്റ് ചെയ്തത്. അശ്ലീല പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

ഫാഷന്‍ ടിവിയേക്കാള്‍ കഷ്ടമാണ് കമാലിനിയുടെ വസ്ത്രധാരണം എന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഫാഷന്‍ ടിവിയൊക്കെ ഇതിനേക്കാള്‍ ഭേദമാണെന്നും ചിലര്‍ പരിഹസിച്ചു.

കമാലിനിയുടെ വസ്ത്രം ചിലരെ വല്ലാതെ ചൊടിപ്പിച്ചു എന്നത് സത്യം. അതിന്റെ പേരില്‍ കമാലിനിയേയും മോഹന്‍ലാലിനേയും ചേര്‍ത്ത് അവപാദപ്രചാരണങ്ങള്‍ പോലും പലരും അഴിച്ചുവിട്ടു.

കമാലിയുടെ വസ്ത്രത്തിന്റെ ബാക്കി ഭാഗമെല്ലാം പുലിമുരുകനിലെ പുലി കടിച്ചുതിന്നോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. എന്തായാലും സദാചാരക്കാരുടെ കുരുപൊട്ടല്‍ മനോരമയ്ക്ക് നന്നായി കൊണ്ടു.

കമാലിനിയുടെ വസ്ത്രധാരണത്തെ പറ്റി പറഞ്ഞ പരാതികള്‍ എന്തായാലും മനോരമക്കാര്‍ കാണാതെ പോയിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ആയിരിക്കും അവര്‍ മാറിടത്തില്‍ കറുത്ത പെയിന്റ് അടിച്ച് ഇപ്പോള്‍ രംഗത്ത് വന്നത്.

കുറ്റം പറയുന്നവരും വീഡിയോ കാണാതെ പോയിട്ടില്ലെന്നതാണ് സത്യം. ഫേസ്ബുക്ക് ലൈവിന്റെ വീഡിയോ മാത്രം മൂന്ന ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.
ഇതായിരുന്നു കമാലിനി മുഖര്‍ജിയുടെ ആ ലൈവ് വീഡിയോ.












Click it and Unblock the Notifications