കമ്മട്ടിപ്പാടവും ഫേസ്ബുക്കില്‍, ഷെയര്‍ ചെയ്തവര്‍ കുടുങ്ങും?
കൊച്ചി: രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രം കമ്മട്ടിപ്പാടവും ഫേസ്ബുക്കില്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചതിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

നൂറിലേറെപ്പേരാണ് ഫേസ്ബുക്കില്‍ വ്യാജ പതിപ്പ് ഷെയര്‍ ചെയ്തത്. ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടൈയിന്റ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജാണ് കമ്മട്ടിപ്പാടം. കലി എന്നീ സിനിമകളുടെ തീയേറ്റര്‍ പ്രിന്റ് ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
മികച്ച കളക്ഷനൊപ്പം നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. നിവിന്‍ പോളി ചിത്രമായ പ്രേമം ഉള്‍പ്പടെയുള്ളവയുടെ വ്യാജ പതിപ്പും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. റീലീസ് ചെയത് ദിവസങ്ങള്‍ക്കുള്ളിലാണ് പല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് കഴിയാതെ പോകുന്നതും തിരിച്ചടിയാകുന്നു.


Click it and Unblock the Notifications
