മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസനെന്നും കാഞ്ചനമാല വിളിച്ചോ? വിവാദങ്ങളിലെ കാഞ്ചനമാല
ഒരു നല്ല സിനിമയുടെ പിറവിയ്ക്ക് പിന്നില്‍ കഠിനമായ അധ്വാനം തന്നെ വേണം. പ്രത്യേകിച്ചും യഥാര്‍ത്ഥ ജീവിത മുഹൂര്‍ത്തങ്ങളെ സിനിമയാക്കുമ്പോള്‍. അത്തരത്തില്‍ ഒരു വിജയമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പഞ്ചാത്തല സംഗീതതത്തിന്റെയോ എഴുതി ചേര്‍ത്ത സ്‌ക്രിപ്റ്റിന്റെയോ പിന്‍ബലം ഇല്ലാതെ ഒരു സ്ത്രീ ജീവിച്ച് തീര്‍ത്ത സ്വന്തം ജീവിതം. ആ ജീവിതം കാഞ്ചനമാലയുടേതായിരുന്നു. അത് തിരശീലയിലെത്തിച്ചത് ആര്‍എസ് വിമലായിരുന്നു.
പക്ഷേ ഇപ്പോള്‍ പരസ്പരമുള്ള ചെളിവാരിയെറിയലുകളില്‍ രണ്ട് പേരും സ്വന്തം പേര് തന്നെ കളയുകയാണോ എന്ന് തോന്നുന്നു. കാഞ്ചനമാലയുടെ കഥ നടക്കുന്നത് ഈ അടുത്ത കാലത്തല്ല. തന്റെ കൗമാരവും യൗവ്വനവും കാഞ്ചനമാല പിന്നിടുന്നത് ഇത്രപോലും സ്വതന്ത്ര്യം സ്ത്രീയ്ക്ക് നല്‍കാതിരുന്ന കേരളത്തില്‍ തന്നെയാണ്. കാഞ്ചന സ്‌നേഹത്തിന്റെ മാത്രം ആള്‍രൂപമായിരുന്നില്ല..പ്രണയത്തിന് വേണ്ടി ജീവിതം ഹോമിച്ച വിഡ്ഢിയുമായിരുന്നില്ല.
ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടി സമര്‍പ്പിയ്ക്കപ്പെട്ടത് തന്നെയായിരുന്നു കാഞ്ചനമാലയുടെ ജീവിതം. ഇന്നത്തെ കാലത്ത് എത്ര സ്ത്രീകള്‍ക്ക് കഴിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിയ്ക്കാന്‍?. ഇന്ന് കാഞ്ചനമാലയുടെ ജീവിതം വാര്‍ധക്യത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. കാഞ്ചനാമ്മയെന്നാണ് പലരും അവരെ വിളിയ്ക്കാറ്.
അമ്മമാര്‍ നമ്മളോട് വഴക്കിടില്ലേ അതൊക്കെ അവര്‍ തന്നെ വേഗത്തില്‍ മറക്കാറുമുണ്ട്. പ്രായമേറുമ്പോള്‍ കുട്ടികളെപ്പോലെയാകുമെന്ന് കേട്ടിട്ടുണ്ട്. കാഞ്ചനമാലയും ഇപ്പോള്‍ കുട്ടിയാണെന്ന് തോന്നുന്നു. അവരുടെ മനസിനെ ചിന്തകളെ പ്രതികരണങ്ങളെ വിടാതെ പിന്തുടര്‍ന്ന് പുതിയ വിവാദങ്ങളുണ്ടാക്കുന്നതില്‍ ചിലര്‍ക്കുള്ള താത്പര്യമാണ് ഓരോ ദിവസം പുതിയ വിവാദങ്ങളെ സൃഷ്ടിയ്ക്കുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമൊക്കെ കാഞ്ചനമാല വിമര്‍ശിച്ചുവെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നതില്‍ എന്താണര്‍ത്ഥം?

അനാവശ്യമല്ലേ
തീര്‍ത്തും അനാവശ്യമല്ലേ ഇത്തരം വിവാദങ്ങള്‍. നമ്മുടെ വീട്ടിലെ തന്നെ ഒരു അംഗമായിരുന്നു അവരെങ്കിലോ

ഒറ്റപ്പെട്ട...
കാഞ്ചനമാല എന്നും ഒറ്റയ്ക്ക് തന്നെയാണെന്നാണ് പുതിയ വിവാദങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. അവര്‍ ജീവിച്ച് തീര്‍ത്ത ജീവിതം ചിലപ്പോള്‍ ത്യാഗപൂര്‍ണമാണെന്ന് നിങ്ങള്‍ക്ക് തോന്നില്ല. വിവാഹം കഴിച്ചും മക്കളെ പെറ്റുവളര്‍ത്തിയാലുമേ സ്ത്രീയുടെ ജീവിതം ത്യാഗ പൂര്‍ണമാവുകയുള്ളൂ എന്ന് എവിടെ നിന്നാണ് ഈ വിമര്‍ശകര്‍ പഠിച്ചതെന്ന് അറിയില്ല

സിനിമയല്ല ജീവിതം
ജീവിതം കാഞ്ചനമാലയുടേതാണ്...അതിന് സിനിമയില്‍ കണ്ട നിറം ഉണ്ടാകണമെന്നില്ല

എന്തിനാണ്
ഒരു സിനിമയെച്ചൊല്ലി ഇത്തരം വിവാദങ്ങള്‍ ഉയരുമ്പോള്‍ നെഗറ്റീവ് പബഌസിറ്റിയാണോ ലക്ഷ്യമിടുന്നത്. അതിന്റെ ആവശ്യമുണ്ടോ...അല്ലാതെ തന്നെ മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചില്ലേ

തിരിച്ചറിയണം
വിവാദ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി എത്തുമ്പോള്‍ കാഞ്ചനമാലയും ഒന്ന് തിരിച്ചറിയണം. വിവാദങ്ങള്‍ എന്ന്ും ചിലര്‍ക്ക് വേണം. അതിനുള്ള മുതലെടുപ്പുകളാകും പലതും

വിമല്‍...
ഒറ്റ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച സംവിധായകന്‍

ആരോപണം
വിമലിനെതിരെ സിനിമയുടെ തുടക്കത്തില്‍ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നു. തന്റെ കഥയല്ല വിമല്‍ സിനിമയാക്കുന്നത് എന്ന് കാഞ്ചനമാല ആരോപണം ഉന്നയിച്ചത് ഓര്‍ക്കുന്നു. വിമല്‍ അഭിമുഖങ്ങളില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കൂടുതല്‍ വ്യക്തമായി

എന്തിന്?
മമ്മൂട്ടിയെ വയസനെന്നും പുളുന്താനെന്നും കാഞ്ചനമാല വിളിയ്ക്കുന്നത് പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണെന്ന് വിമല്‍ പറയുന്നു. പ്രായം ഒരു പ്രശ്‌നം തന്നെയാണ്

നല്ല വശങ്ങള്‍
കാഞ്ചനയുടെ കഥയിലെ നല്ല വശങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നും വിമല്‍ പറയുന്നു.

അവസാനിപ്പിച്ച് കൂടേ
ഈ വിവാദങ്ങള്‍ അവസാനിപ്പിച്ച് കൂടേ...

മോഹന്‍ലാല്‍
മോഹന്‍ലാലിനെ പലപ്പോഴും പല താരങ്ങളും വിമര്‍ശിച്ചിട്ടുണ്ട്. താരമല്ലാതിരുന്നിട്ടും കാഞ്ചനമാലയുടെ വിമര്‍ശനവും എത്തി

മമ്മൂട്ടി
മമ്മൂട്ടി വയസനാണെന്നാണ് കാഞ്ചനമാല പറയുന്നത്രേ

ബോളിവുഡില്‍
ബോളിവുഡിലൊ്‌ക്കെ സിനിമകള്‍ക്ക് പ്രചാരണം ലഭിയ്ക്കാന്‍ ചില നെഗറ്റീവ് വാര്‍ത്തകളൊക്കെ അണിയറക്കാര്‍ തന്നെ ഉണ്ടാക്കാറുണ്ട്

ഇവിടെ
പക്ഷേ എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ റിലീസ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വിവാദങ്ങള്‍

ത്യാഗമല്ല
കാഞ്ചനയുടെ ജീവിതം ത്യാഗപൂര്‍ണമല്ലെന്നായിരുന്നു നടന്‍ സിദ്ധീഖിന്റേയും പ്രതികരണം

ഇതിന്റെ സത്യമെന്ത്
കോടിക്കണക്കിന് രൂപയുടെ ആസ്തി കാഞ്ചനമാലയ്ക്കുണ്ടോ? എങ്കില്‍ എന്ത് കൊണ്ട് അവര്‍ മൊയ്തീന്‍ സേവാമന്ദിറിന് വേണ്ടി സ്വന്തം പണം ഉപയോഗിയ്ക്കുന്നില്ല

എല്ലാവരിലേയ്ക്കും
കാഞ്ചന എന്ന സ്ത്രീയെ മലയാളികള്‍ തിരിച്ചറിയുന്നത് എന്ന് നിന്റെ മൊയ്തീനിലൂടെയല്ല. പക്ഷേ ഒരു കൗമാരക്കാന്...അല്ലെങ്കില്‍ പുതുതലമുറയില്‍പ്പെട്ട ഒരു കുട്ടിയ്ക്ക് കാഞ്ചനമാല എന്ന സ്ത്രീയെപ്പറ്റി അറിയാന്‍ കഴിഞ്ഞെങ്കില്‍ അതില്‍ ആര്‍എസ് വിമലിന് അഭിമാനിയ്ക്കാം

അതൊരു സിനിമ മാത്രമല്ലേ
എന്ന് നിന്റെ മൊയ്തീന്‍ ഒരു സിനിമ മാത്രമല്ലേ

ഇതിന് മുമ്പും
ഇതിന് മുമ്പും ഒട്ടേറെ സംഭവകഥകള്‍ സിനിമയായിട്ടുണ്ട്. പക്ഷേ അന്നൊക്കെ ഇത്തരം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല

സേവാ മന്ദിറിന്
മൊയ്തീന്റെ പേരിലുള്ള സേവമന്ദിറിന് പോലും സഹായം കാര്യമായ തോതി്ല്‍ ലഭിച്ച് തുടങ്ങിയത് സിനിമയുടെ റിലീസിന് ശേഷമാണ്.

വളച്ചൊടിച്ചില്ല
കാഞ്ചനമാലയോട് താന്‍ മോശമായി പെരുമാറുകയോ..അവരുടെ ജീവിതത്തെ വളച്ചൊടിയ്ക്കുകയോ ചെയ്തിട്ടില്ലെന്നും വിമല്‍ പറയുന്നു

നേട്ടം
ചിത്രത്തിലൂടെ ലഭിച്ച നേട്ടത്തെ കാഞ്ചനമാല തിരിച്ചറിയുന്നില്ലെന്നും വിമല്‍

ശ്രദ്ധവേണം
കാഞ്ചനമാല ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ അവരുടെ സിനിമയെടുത്ത സംവിധായകന്‍ ഇത്തരം വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി അറിയണമായിരുന്നു

പാഠം
ഇത്തരം സിനിമകള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് പുതിയ പാഠമാകും ഈ ചിത്രം

സിനിമ
എന്ന് നിന്റെ മൊയ്തീന്‍ നല്ലൊരു സിനിമയാണെന്ന് പറയാതെ വയ്യ

ഇനി
വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
