പ്രമുഖ ഫെയര്‍നെസ് ക്രീമിന്‍റെ 2കോടിയുടെ പരസ്യം കങ്കണ നിരസിച്ചു, കാരണമറിയാമോ?
മുംബൈ: കറുത്ത നിറത്തിനോടുള്ള ഇന്ത്യക്കാരുടെ വെറുപ്പ് തന്നെയാണ് ഇത്രയധികം ഫെയര്‍നസ് ക്രീമുകള്‍ ഇന്ത്യയില്‍ വിറ്റഴിയാന്‍ കാരണം. എല്ലാവര്‍ക്കും വെളുത്തവരായാല്‍ മതി. ഫെയര്‍നസ് ക്രീമിന്റെ പരസ്യങ്ങളില്‍ അഭിനയിക്കാനാകട്ടേ താരങ്ങളുടെ തള്ളിക്കയറ്റവും. എന്നാല്‍ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് വാര്‍ത്തകളില്‍ ഇടംനേടുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ബോളിവുഡ് നടി കങ്കണ റാണട്ട്.
മുഖകാന്തി വര്‍ധിപ്പിയ്ക്കുമെന്ന പേരില്‍ പ്രമുഖ ബാന്‍ഡ് പുറത്തിറക്കുന്ന ക്രീമിന്റെ പ്രചാരകയാകാനുള്ള ക്ഷണമാണ് കങ്കണ നിരസിച്ചത്. രണ്ട് കോടി രൂപയാണ് പരസ്യത്തിന് പ്രതിഫലമായി കമ്പനി കങ്കണയ്ക്ക് നല്‍കാനിരുന്നത്. വന്‍തുക നിരസിച്ചാണ് പരസ്യത്തില്‍ നിന്നും താരം പിന്മാറിയത്. ക്രീം തേച്ചാല്‍ സുന്ദരിയാകുമെന്ന ആശയത്തോട് കുട്ടിക്കാലം മുതല്‍ക്കേ വിശ്വാസമില്ലെന്നും കങ്കണ പറയുന്നു.

യുക്തിയ്ക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിയ്ക്കാനില്ലെന്നാണ് കങ്കണയുടെ പക്ഷം. ജീവിത്തിലും സിനിമയിലും തന്റേതായ രീതി പിന്തുടരുന്ന കങ്കണ ഇത്തവണ പരസ്യ കമ്പനിക്കാരേയും ആരാധകരേയും ഞെട്ടിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. കങ്കണയുടെ തനു വെഡ്‌സ് മനു റിട്ടേണ്‍സ് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.


Click it and Unblock the Notifications
