കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നു എന്ന സന്ദേശം; നടി കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടി, തുറന്നു
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട മെമ്മറീസ് ഓഫ് എ മെഷിന് എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ച നായിക കനി കൃസൃതിയുടെ ഫേസ്ബുക്ക് മാസ് റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് പൂട്ടി. മണിക്കൂറുകള്‍ക്കകം തിരിച്ചെത്തുകയും ചെയ്തു.
രതിമൂര്‍ച്ചയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഒരു പെണ്ണ് സംസാരിക്കുന്നു; വീഡിയോ കാണൂ
കുട്ടികള്‍ ലൈംഗികത ആസ്വദിയ്ക്കുന്നു എന്ന രീതിയിലാണ് ഷൈലജ പടിന്തല മെമ്മറീസ് ഓഫ് എ മെഷിന് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. സ്കൂള്‍ പഠന കാലത്ത് തനിക്കുണ്ടായ ഒരു ലൈംഗികാനുഭവം ഒരു സ്ത്രീ സ്വകാര്യമായ ഇടത്ത് തന്റെ പങ്കാളിയോട് തുറന്നുപറയുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

വിമര്‍ശനങ്ങള്‍ വന്നു
എന്നാല്‍ കുട്ടികളോടുള്ള ലൈംഗികാതിക്രമത്തെ ന്യായീകരിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്ന വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷവും ഉയര്‍ത്തിയത്. ചിത്രം പീഡോഫീലിയയെ ന്യായീകരിക്കുന്നതാണെന്നും ഇതിനെ ഒരു ഹ്രസ്വചിത്രമെന്ന് വിളിക്കാമോ എന്ന് സംശയമുണ്ടെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പല നിരൂപകരും അഭിപ്രായപ്പെട്ടു.

കനിയുടെ അനുഭവമോ
ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ച കനി കുസൃതിയുടെ സ്വകാര്യാനുഭവമാണ് എന്ന തരത്തിലും പലരും ചിത്രത്തെ സമീപിച്ചു. തുടര്‍ന്നാണ് മാസ്റിപ്പോര്ട്ടിങ് വന്നതും കനി കുസൃതിയുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചതും.

സംവിധായിക പറയുന്നത്
ഈ ചിത്രം യഥാര്ഥാനുഭവത്തെ അധികരിച്ചുള്ള ഒരു കല്‍പ്പിത കഥയാണെന്നും കനിയുടെ അനുഭവമല്ല എന്നും സംവിധായിക ഷൈലജ പറഞ്ഞു. കനി ഒരു നടി മാത്രമാണ്. ബാലപീഡനത്തെയോ പീഡോഫീലിയയെയോ ന്യായീകരിക്കുന്നില്ല ഞാന്‍. മനുഷ്യന് നേരെയുള്ള ഒരുതരത്തിലുള്ള ഹാനിയയെയും ഞാന്‍ ന്യായീകരിക്കുന്നില്ല. സദാചാരപരമായ ശരിതെറ്റുകള്‍ നോക്കി ഒരു കഥ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നിയിട്ടുണ്ട്. മൃഗീയമായി സത്യസന്ധമായ (Brutally Honest) സിനിമകളാണ് എന്റെ ലക്ഷ്യം- ഷൈലജ പടിന്തല പറഞ്ഞു.
മെമ്മറീസ് ഓഫ് എ മെഷിന്
2016 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ മെമ്മറീസ് ഓഫ് എ മെഷിന് യൂട്യൂബില്‍ റിലീസ് ചെയ്തത് നവംബര്‍ 20 നാണ്. 9 മിനിട്ട് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications