കനി കുസൃതിയുടെ 'ധീരത' വീണ്ടും; 'വാര്യര്‍ക്ക്' ഒരു കൊട്ടും പിന്നെ അപ്പിയിടുന്ന നഗ്ന വീഡിയോയും!
കനി കുസൃതി മലയാളത്തിലെ ധീരയായ നടിമാരില്‍ ഒരാളാണ്. നേരത്തെ കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന് എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമാവകുയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജാമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു ലൈംഗികാനുഭവത്തെ കുറിച്ച് വിവരിക്കുന്നതായിരുന്നു ആ ഹ്രസ്വചിത്രം. അതില്‍ അഭിനയിച്ചതിന്റെ പേരില്‍ കനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കനി കുസൃതിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. ആ പോസ്റ്റിന്റെ ഏറ്റവും അവസാനം 'സംരക്ഷകരായ വാര്യര്മാര് ഒന്നും ഈ റോഡ് സൈഡിലേക്ക് വരണ്ട' എന്ന് പറയുന്നുണ്ട്. ആരെയാണ് കനി ഉദ്ദേശിച്ചത്

മോഡലും നടിയും ആണ് കനി കുസൃതി. കേരളത്തിലെ ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രതീകം ആയിരുന്ന മൈത്രേയന്റെ മകള്‍ കൂടിയാണ് കനി.

തന്റെ ആപ്പിള്‍ മാക് ബുക്ക് നന്നാക്കാന്‍ കൊടുത്തതും അവിടെ നിന്ന് ചില ചിത്രങ്ങളും വീഡിയോകളും പുറത്ത് പോയിരിക്കാന്‍ ഉള്ള സാധ്യതകളെ കുറിച്ചും ഒക്കെയാണ് കനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കാര്യമാണ് കനി പറയുന്നത്. ആദ്യമായിട്ട്, ഉള്ള പൈസയൊക്കെ കൂട്ടിവച്ച് ഒരു മാക് ബുക്ക് പ്രോ വാങ്ങി. അത് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഓണ്‍ ആകാതെ ആയി.

ഒടുവില്‍ ഒരു ആപ്പിള്‍ ഓഥറൈസ്ഡ് കടയില്‍ നന്നാക്കാന്‍ കൊടുത്തു. ഒരുമാസത്തിന് ശേഷം കണ്ണൂര്‍ക്കുള്ള യാത്രക്കിടെ ഒരു സുഹൃത്തിനോട് അത് തിരികെ വാങ്ങാന്‍ ഏല്പിച്ചു. ലാപ്ടോപ്പുമായി സുഹൃത്ത് എത്തിയപ്പോള്‍ ഉണ്ടായ കാര്യങ്ങളാണ് പിന്നീട്.

ലാപ് ടോപ്പ് ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ അതില്‍ 'എക്സ്ക്ലൂസീവ്' എന്നൊരു ഫോള്‍ഡര്‍ കണ്ടു എന്നും അതില്‍ കനിയുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും കണ്ടു എന്നും ആയിരുന്നു സുഹൃത്ത് പറഞ്ഞത്. സുഹൃത്ത് ആകെ പരിഭ്രമിച്ചിരുന്നതായും കനി പറയുന്നുണ്ട്.

തന്റെ കുറച്ച് ഫോട്ടോസ് കണ്ടു എന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലെന്ന് സുഹൃത്തിനോട് കനി പറഞ്ഞു. പക്ഷേ ആ കമ്പ്യൂട്ടര്‍ കടയില്‍ ഉള്ളവര്‍ അത് കണ്ടുകാണില്ലേ... അവര്‍ അത് എന്ത് ചെയ്യും എന്നൊക്കെയായിരുന്നത്രെ സുഹൃത്തിന്റെ സംശയം. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് എടുക്കുകയും ചെയ്തു.

എന്നാല്‍ കനിക്ക് പോലും അങ്ങനെ ഒരു ഫയലിനെ കുറിച്ച് അറിയില്ലായിരുന്നുവത്രെ. ഒടുവില്‍ ലാപ് ടോപ് ഓണ്‍ ചെയ്തപ്പോള്‍ സംഗതി കണ്ടു. അങ്ങനെ ഒരു ഫയല്‍ ഉണ്ട്.

ലാപ് ടോപ്പ് വാങ്ങിയ സമയത്ത് താന്‍ തുണിയില്ലാതെ ഡാന്‍സ് ചെയ്തതും അപ്പിയിടുന്നതും ആയി എന്തൊക്കെയോ എടുത്തിരുന്നു. അതെല്ലാം ലാപ് ടോപ്പില്‍ ഉണ്ടായിരുന്നു.

ആ സമയത്ത് ഒരു സിനിമയ്ക്ക് വേണ്ടി മൊട്ടയടക്കേണ്ടി വന്നിട്ടുണ്ട്. ന്യൂഡ് ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ട് ആണോ എന്നറിയില്ല, തുണിയില്ലാത്ത കുറേ ഫോട്ടോകളും വീഡിയോകളും ലാപ് ടോപ്പില്‍ ഉണ്ടായിരുന്നു എന്നാണ് കനി പറയുന്നത്.

എന്നാല്‍ താന്‍ ഡിലീറ്റ് ചെയ്തവയായിരുന്നു ഇവയെല്ലാം എന്നാണ് കനി പറയുന്നത്. റീസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും ഡിലീറ്റ് ചെയ്ത വീഡിയോകള്‍ കമ്പ്യൂട്ടര്‍ ഷോപ്പിലുള്ളവര്‍ പൊക്കിയെടുത്തതാനാണ് സാധ്യത. ആവശ്യത്തിന് കോപ്പി അവരും എടുത്തുകാണും എന്ന് കനി പറയുന്നു.

തന്റെ നന്നെ നഗ്ന ചിത്രങ്ങള്‍ തന്റെ ലാപ് ടോപ്പില്‍ സൂക്ഷിക്കുന്നത് തെറ്റാണോ എന്നാണ് കനിയുടെ ചോദ്യം. കുളിക്കുമ്പോള്‍ സ്വന്തം ശരീരം നോക്കുന്നത് തന്നെ പാപം എന്ന് കരുതുന്ന പൊതുബോധത്തില്‍ തന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം എന്നാണ് പരിഹാസം.

സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും എടുത്തതിന്റെ പേരില്‍ അവര്‍ക്കെതിരെ വേണമെങ്കില്‍ കേസ് കൊടുക്കാം എന്നായിരുന്നത്രെ മൈത്രേയന് മറുപടി പറഞ്ഞത്. 'ഞാന്‍ അപ്പിയിട്ടോണ്ട് ഡാന്‍സ് കളിക്ക വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തോട്ടെ. പക്ഷേ എന്നോട് ചോദിക്കുന്നതാണ് അതിന്റെ മര്യാദ. അത് മാത്രം എനിക്കിഷ്ടായില്ല'- കനി മൈത്രേയന് കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നത്രെ.

എന്തായാലും ഫ്രീ ആയിട്ട് അതൊന്നും കൊടുക്കരുത് എന്നാണത്രെ ജയശ്രി ചേച്ചി പറഞ്ഞത്. ആളുകള്‍ കൈയ്യും കാലും ഒക്കെ കാണിക്കുന്നതിന് എണ്ണി പൈസ വാങ്ങിക്കാറുണ്ടെന്നും ജയശ്രി ചേച്ചി പറഞ്ഞത്രെ. (കനിയുടെ അമ്മയാണ് ജയശ്രി)

തന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് നാള് യൂട്യൂബില്‍ 'മൊട്ട ന്യൂഡ് ഡാന്‍സ്' എന്നൊക്കെ പറഞ്ഞ് തപ്പി നോക്കിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ലെന്നും പറയുന്നുണ്ട് കനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍.

'എന്താ ഇപ്പോ ഇതൊക്കെ പറയാന്‍ എന്നു വച്ചാല്‍ ' എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ' . അതുകൊണ്ട് സംരക്ഷകരായ വാര്യര്മാരൊന്നും ഈ റോഡ് സൈഡിലേക്ക് വരണ്ട എന്ന്! ഏത് ? മനസ്സലായില്ലേ.. തേങ്ക്യു' - ഇങ്ങനെയാണ് കനി കുസൃതി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications