തോണി തുഴഞ്ഞ് ധോണി, ട്രോളിയത് സോഷ്യല്‍ മീഡിയ മാത്രമല്ല...
കാണ്‍പൂര്‍: ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിക്ക് ട്വന്റി 20യില്‍ മാത്രമല്ല ഏകദിനത്തിലും രക്ഷയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യമത്സരം തോറ്റതോടെ ധോണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. എങ്ങനെ തിരിയാതിരിക്കും. അത്രയ്ക്കും അപ്രതീക്ഷിതമായിട്ടാണ് ധോണിയുടെ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റത്.
ധോണി ക്രീസിലെത്തിയാല്‍ പിന്നെ തൊഴ തൊഴ തൊഴ... എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ മാത്രമല്ല, മലയാള മനോരമ ഞായറാഴ്ച തലക്കെട്ട് കൊടുത്തത് തന്നെ തോണി തോണ്ടി തോണ്ടി കുളമാക്കി എന്നാണ്. ഒച്ചിഴയും വേഗത്തില്‍ ധോണി നടത്തിയ സ്‌കോറിങ് തന്നെ കാര്യം.
പത്രങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഫേസ്ബുക്കിലെ വിരുതരുടെ കാര്യം പറയണോ. കാണൂ ധോണിക്കെതിരായ സൂപ്പര്‍ ട്രോളുകള്‍.

ആരാ മനസിലായില്ല
തിത്തിത്താര തിത്തിത്തെയ് തിത്തൈയ് തക തെയ്.... പേര് പറയണ്ട. ധോണിയാണ് എന്ന് എല്ലാവര്‍ക്കും മനസിലായി.

കണ്ണീര്‍ക്കായലിലേതോ...
കായലും തോണിയുമാണ് ധോണിയുടെ ഇപ്പോഴത്തെ പര്യായങ്ങള്‍. അലയും കാറ്റിലുലയും...

ഹെലികോപ്ടര്‍ ഷോട്ട്
ധോണി മാമന്‍ കളി ജയിപ്പിക്കണ ഷോട്ടിന്റെ പേരാണ് ഹെലികോപ്ടര്‍ ഷോട്ട്. ഈ കളിയും മാമന്‍......

ഉമ്മന്‍ ചാണ്ടി വരെ വെറുത്തുപോയി
ഇനിയെങ്കിലും വിരമിച്ചൂടെ ധോണിക്ക്. ഇങ്ങനെ കടിച്ചുതൂങ്ങി കിടക്കാന്‍ നാണമില്ലല്ലോ...

പാവം ധോണി
എനിക്ക് ലാസ്റ്റ് ബോളില്‍ സിക്‌സര്‍ അടിപ്പിക്കാനല്ലേ അറിയൂ ടീമിനെ ജയിപ്പിക്കാന്‍ അറിയില്ലല്ലോ. നല്ല അര്‍ഥവത്തായ ട്രോള്‍

ധോണി കവര്‍ ചിത്രം മാറ്റി
ക്യാപ്റ്റന്‍ ധോണി ഫേസ്ബുക്കിലെ കവര്‍ ചിത്രം മാറ്റി. ഇപ്പോഴാണ് ഒരു ചേര്‍ച്ചയായത്.

ഹിറ്റ്‌ലര്‍ ധോണി
മോനേ ഇന്ത്യക്ക് ഒരു ബെസ്റ്റ് ഫിനിഷര്‍ ഉണ്ടാരുന്നല്ലോ എന്താ അവന്റെ പേര്... ങാ ധോണി.

ധോണി കാണുന്നത്
നമ്മള്‍ കാണുന്നത് ക്രിക്കറ്റ് ഗ്രൗണ്ട്. പക്ഷേ ധോണി കാണുന്നത് വിശാലമായ തടാകം. എങ്ങനെ കുറ്റം പറയും

ധോണി ഇല്ലാത്തത് കൊണ്ട്
ധോണി ഇല്ലാത്തത് കൊണ്ട് വള്ളംകളി മാറ്റിവെച്ചു. സോറി തോണി ഇല്ലാത്തത് കൊണ്ട്....

ഇതാണാ മനോരമ ട്രോള്‍
ഇന്ത്യ കളി തോറ്റ വാര്‍ത്ത മനോരമ കൊടുത്തത് ഇങ്ങനെ

ഫാന്‍സുണ്ട് പക്ഷേ...
പിണറായി വിജയനും ധോണിയും ലക്ഷക്കണക്കിന് ഫാന്‍സുണ്ട് പക്ഷേ...

ഇനി ടീമിലും ഇല്ല
ഇങ്ങനെ പോയാല്‍ അധിക കാലം ടീമിലും ഉണ്ടാകില്ല ധോണി. ഒരു നാടോടിക്കാറ്റ് ട്രോള്‍.

ബിന്നിക്ക് പകരം
ബിന്നിക്ക് പകരം യുവരാജ് സിംഗോ ഇര്‍ഫാന്‍ പത്താനോ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍....

ജയിച്ചാല്‍ മാത്രം മതിയോ
ജയിച്ചാല്‍ ക്രെഡിറ്റെടുക്കുന്ന ധോണി തോറ്റാലും ഉത്തരവാദിത്തം എടുക്കണം അതങ്ങനെയല്ലേ

സത്യകഥ
സച്ചിന്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ആളുകള്‍ കളി കാണുന്നത് നിര്‍ത്തി. ധോണി റിട്ടയര്‍ ചെയ്യുന്നത് കാണാന്‍ വേണ്ടി ആളുകള്‍ കാത്തിരിക്കുന്നു

മീന്‍വൈല്‍ ഇര്‍ഫാന്‍ പത്താന്‍
വേണമെങ്കി ഞാന്‍ കളിക്കാം. വോ വേണ്ട. മറ്റൊരു നാടോടിക്കാറ്റ് ട്രോള്‍.

കാത്തിരിക്കുകയായിരുന്നു
ധോണിയെ കാത്തിരിക്കുകയായിരുന്നു രോഹിത് ശര്‍മ. അല്ലാതെ പിന്നെ...

ഇവരാണ് ഹീറോസ്
അന്തസായി തുഴയുന്ന മിസ്ബായും കല്ലിസും ഗാവസ്‌കറുമാണത്രെ ധോണിയുടെ ഹീറോസ്. എങ്ങനുണ്ട്

പടിക്കല്‍ കുടം ഉടച്ചു
പടിക്കല്‍ വരെ കുടം എത്തിച്ച രോഹിത് ശര്‍മയും അത് പടിക്കല്‍ ഉടച്ച ധോണിയും

ജലോത്സവം
എത്ര അര്‍ഥവത്തായ പോസ്റ്റര്‍. കൂടുതലൊന്നും പറയാനില്ല

ഇതെന്റെ മഹിയേട്ടനല്ല
എന്റെ മഹിയേട്ടന്‍ വന്നോ. ആ ഫിനിഷിംഗ് കണ്ടാല്‍ മതി എന്ന് പറഞ്ഞ് കാത്തിരുന്നു പക്ഷേ....

തൊഴ തൊഴ തൊഴ
ധോണി ക്രീസിലെത്തിയാല്‍ പിന്നെ തൊഴ തൊഴ തൊഴ

സച്ചിനും ധോണിയും
സച്ചിന്റെ ടീം ബ്ലാസ്‌റ്റേഴ്‌സ്. ധോണിയുടെ ടീം വള്ളംകളി ടീം.

രോഹിതിന്റെ സെഞ്ചുറി തുലച്ചു
അവസാന ഓവറില്‍ ജയിപ്പിക്കാന്‍ വേണ്ടി കൊട്ടിക്കളിച്ച് ധോണി ഈ കളിയും തുലച്ചു

പിച്ച് തന്നെ മൂലക്കാക്കി
നടുവില്‍ ഇരുന്ന പിച്ചിനെ ധോണി തുഴഞ്ഞ് തുഴഞ്ഞ് ഗ്രൗണ്ടിന്റെ മൂലക്കെത്തിച്ചപ്പോള്‍

ഫുള്‍ സപ്പോര്‍ട്ടാണ്
ധോണിയുടെയും വിജയുടെയു ഫാന്‍സ് എന്ത് ചെയ്താലും സപ്പോര്‍ട്ടിനുണ്ടാകും. അതാണ് ഒരു ആശ്വാസം.

കുറ്റം പറയല്ലേ
മേലെ പറഞ്ഞത് വെറുതെയല്ല. ഇന്നലത്തെ തോല്‍വിയെ ന്യായീകരിക്കുന്നത് കണ്ടോ...

തോല്‍പിക്കാനേ അറിയൂ
ഫാസ്റ്റായി അടിച്ച് ജയിപ്പിക്കാന്‍ അറിയില്ല തുഴഞ്ഞ് തുഴഞ്ഞ് തോല്‍പ്പിക്കാനേ അറിയൂ എന്താ ചെയ്ക

സ്റ്റേഡിയം ഒരു പുഴ
സ്റ്റേഡിയം ഒരു പുഴയായും കൈയ്യിലിരിക്കുന്നത് ഒരു തുഴയായും തോന്നി. ബാക്കിയെല്ലാം യാന്ത്രികമായിരുന്നു.

തുഴച്ചില്‍ ഇതിനാണ്...
ബെസ്റ്റ് ഫിനിഷര്‍ എന്ന് ആരാധകര്‍. തുഴച്ചില്‍ ഇതിനാണ് ഈ പറയുന്നത്....

നീ എന്തിനാ ടീമില്‍
ചോദ്യം കോലിയോടാണ് കോലി ങേ എന്ന് ചോദിച്ചപ്പോള്‍ പറയുന്നു അല്ല ബിന്നിയോടാണ് എന്ന്. ശരിക്കും ബിന്നി എന്തിനാണ്

എന്താ ഒരു ശബ്ദം
ധോണി തുഴയുമ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയതാ. പേടിക്കേണ്ട

പണ്ട് അങ്ങനെ ഇന്ന് ഇങ്ങനെ
പണ്ടും ഇപ്പോഴും ഇന്ത്യ ക്രിക്കറ്റില്‍ തോറ്റാല്‍, പ്രതികരണങ്ങള്‍

തിരിച്ചുവരുമോ
മോഹന്‍ലാലും ധോണിയും തിരിച്ചുവന്നാല്‍ അതൊരു ഒന്നൊന്നര വരവായിരിക്കും. പക്ഷേ വരുമോ

ധോണി ക്യാപ്റ്റനാണോ...
ധോണി ക്യാപ്റ്റനാണോ... എങ്കില്‍ ഇന്ത്യയ്ക്ക് തോല്‍വി ഉറപ്പാ

എന്തൊരു തമാശ
അച്ഛാ എനിക്കൊരു തമാശ പറയാനുണ്ട്. എന്താ. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഇപ്പോഴും ധോണി ആണ്. ഹ ഹ ഹ

ഇതൊക്കെ പിന്നെ ആരാ
രണ്ട് ലോക കിരീടങ്ങളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ക്യാപ്റ്റനാണ് ധോണി അത് മറക്കേണ്ട - ഫാന്‍സ് ആശ്വസിക്കുന്നു

കോലി ഇങ്ങനെ നടന്നോ
കളിക്ക് ശേഷം മഞ്ച് കഴിക്കുന്ന വിരാട് കോലി.


Click it and Unblock the Notifications
