മലയാളത്തിന് ഒരു ദേശീയ 'ബയോപിക്' വരുന്നു; ചെറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡിലേക്ക്... കരണ്‍ ജോഹര്‍ വക
ലോകം മുഴുവന്‍ പ്രശസ്തി പരത്തിയ അനേകം പേരുണ്ട് മലയാളികളായിട്ട്. എന്നാല്‍ കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് അവരുടെ ജീവിതകഥ സിനിമയായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എന്ത് ഉത്തരം പറയും? പിടി ഉഷയുടെ ജീവിതം സിനിമയാകുന്നു എന്നൊരു വാര്‍ത്ത വന്നിരുന്നെങ്കിലും, പിന്നീട് അതേ കുറിച്ച് വേറൊന്നും കേട്ടില്ല.
എന്നാല്‍, മറ്റൊരു മലയാളിയുടെ ജീവിതകഥ സിനിമയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പറയുന്നത്. കരണ്‍ ജോഹര്‍ ആണ് ആ സിനിമ ഒരുക്കുന്നത്. ആരെ കുറിച്ചാണ് ആ സിനിമ?

ചേറ്റൂര്‍ ശങ്കരന്‍ നായര്‍
പുതുതലമുറ മലയാളികള്‍ക്ക് അത്ര പരിചിതമാവില്ല ഈ പേര്. സി ശങ്കരന്‍ നായര്‍ എന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍. പാലക്കാട് ജില്ലയിലെ മങ്കരയില്‍ ജനിച്ച് ലോകം മുഴുവന്‍ പ്രശസ്തിയെത്തിയ ആളാണ് അദ്ദേഹം. എന്നാല്‍ ആ കഥകള്‍ മുഴുവന്‍ ഒരു സിനിമയില്‍ ഒതുക്കാന്‍ ആവില്ല.

ഒരേയൊരു മലയാളി
കോണ്‍ഗ്രസിന്റെ നേതാക്കളില്‍ അനിഷേധ്യരായ മലയാളികള്‍ പലരുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയില്‍ എത്തിയ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു. അത് ചേലൂര്‍ ശങ്കരന്‍ നായര്‍ എന്ന് മാത്രമായിരിക്കും.

കഥയഥല്ല
ഒരു മലയാളി കോണ്‍ഗ്രസ് അധ്യക്ഷനായതല്ല ഈ സിനിമയുടെ കഥ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും നീറുന്ന വേദനയായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടതാണ് കഥ. അതില്‍ സി ശങ്കരന്‍ നായര്‍ക്ക് എന്ത് ബന്ധമെന്നല്ലേ... അതിനും ഉത്തരമുണ്ട്.

കോടതിയില്‍ ബ്രിട്ടനെതിരെ
1919 ല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു ശങ്കരന്‍ നായര്‍. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം ആ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതിന് ശേഷം ഇംഗ്ലണ്ടില്‍ ചെന്ന് ജനറല്‍ ഡയറിനെതിരെ കോടതിയില്‍ അതിശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചത് ശങ്കരന്‍ നായര്‍ ആയിരുന്നു. ഇതായിരിക്കും സിനിമയുടെ ഇതിവൃത്തം.

മകന്‍ എഴുതിയ പുസ്തകം
സി ശങ്കരന്‍ നായരുടെ മകന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് ജാലിയന്‍വാലാബാഗ് കേസിലെ അദ്ദേഹത്തിന്റെ നിയമ പോരാട്ടങ്ങളെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 'ദി കേസ് ദാറ്റ് ഷുക്ക് ദി എംപയര്‍' എന്നാണ് പുസ്തകത്തിന്റെ പേര്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ഗാന്ധി വിരുദ്ധന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടാണ് സി ശങ്കരന്‍ നായര്‍ എങ്കിലും, മഹാത്മ ഗാന്ധിയുമായി കടുത്ത വിയോജിപ്പുകളുള്ള ആളായിരുന്നു അദ്ദേഹം. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തില്‍ എത്തിയതിന് പിറകെ സി ശങ്കരന്‍ നായര്‍ പതിയെ പിന്‍വാങ്ങുകയായിരുന്നു എന്നാണ് ചരിത്രം. ഗാന്ധിജിയെ വിമര്‍ശിക്കുന്ന 'ഗാന്ധി ആന്റ് അനാര്‍ക്കി' എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ആര് അഭിനയിക്കും
ആരായിരിക്കും ശങ്കരന്‍ നായരെ വെള്ളിത്തിരയില്‍ എത്തിക്കുക എന്നത് പ്രഖ്യാപിച്ചിട്ടില്ല. കരണ്‍ സിങ് ത്യാഗി ആയിരിക്കും സിനിമ സംവിധാനം ചെയ്യുക. 'ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍' എന്നാണ് സിനിമയ്ക്ക് പേര് നിശ്ചയിച്ചിരിക്കുന്നത്. കരൺ ജോഹറിന്റെ അടുത്ത സിനിമ ഇത് തന്നെ ആയിരിക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications